നാളെ ഡിസംബര്‍ ഒന്ന്.
സിയാബ് പ്രേമികള്‍ ആകാംഷാ ഭരിതരായി കാത്തിരിക്കുന്ന മാസം.
ഈ ഡിസംബര്‍ മാസത്തിലാണ് അദ്ദേഹം തന്റെ മനസ്സൂ തുറക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്.
തന്റെ ഐ.എ.എസ് അനുഭവങ്ങളും രോഗവിവരങ്ങളും എല്ലാം തുറന്ന് പറയാമെന്നും തനിക്ക് വേണ്ടി മാനഹാനി നേരിടേണ്ടി വന്ന പല പത്രപ്രവര്‍ത്തകരുടേയും മാനം രക്ഷിക്കാമെന്നും ഏറ്റിരിക്കുന്നത്.
അതെ സിയാബ്,
നാളെ ഡിസംബര്‍ ഒന്നാണ്. ഇനി വരുന്ന മുപ്പത് ദിവസവം ഞങ്ങളോരോരുത്തരും അഗ്രിഗേറ്ററുകള്‍ പരതിക്കൊണ്ടിരിക്കും,
സിയാബിന്റെ വാക്കുകള്‍ക്കായി,
അതുമല്ലെങ്കില്‍ മേരി ലില്ലിയുടെ വാക്കുകള്‍ക്കായി.
കഴിഞ്ഞ ഒന്നരമാസമായി വിനയും ഉറക്കത്തിലായിരുന്നു.
അതിനിടെ സംഭവിച്ച ചില വിശേഷങ്ങള്‍ കുറിക്കട്ടെ.
സിയാബ് എന്ന വിഷയം വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ, തന്റെ പിറന്നാളിന് ഓര്‍ക്കൂട്ടിലൂടെ ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്ന സിയാബിനെയാണ് നാം അവസാനമായി കണ്ടത്. തുടര്‍ന്ന് ഒരു ദിവസം ആല്‍ബത്തില്‍ എത്തിനോക്കാന്‍ പോയ ഞാന്‍ കണ്ടത് ഒഴിഞ്ഞു കിടക്കുന്ന ഓര്‍ക്കൂട്ട് പ്രൊഫൈല്‍ മൈതാനാമാണ്. പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിലെ പോയി നോക്കിക്കെ. ഐ.എ.എസ്സുകാരനെന്ന് പരിചയപ്പെടുത്തി ഇട്ട പ്രൊഫൈല്‍ ഡിലീറ്റി അദ്ദേഹം തടി തപ്പിയതായി വേണമെങ്കില്‍ നമുക്ക് തെറ്റിദ്ധരിക്കാം.
സിയാബിനെ അനുകൂലിച്ച് മേരി ലില്ലി ഇട്ട പഴയ പോസ്റ്റില്‍ ചെന്ന് ഒരു കമന്റിടാം എന്ന് കരുതി ചെന്നു, അവിടേയും നിരാശ തന്നെ ഫലം, ഇതിലെ ഒന്ന് പോയി നോക്കിക്കെ. ആ പോസ്റ്റു ഡിലീറ്റ് ചെയ്ത് മേരിലില്ലിയും തടിതപ്പി എന്നും തെറ്റിദ്ധരിക്കാം. (അത് മുമ്പ് വായിക്കാത്തവര്‍ വല്ലവരും ഉണ്ടങ്കില്‍ ഗൂഗിള്‍ കാഷ് ഇവിടെ കാണാട്ടോ. )
ഇതിനിടയില്‍ നുണപറഞ്ഞ് നേടിയതാണെന്ന് തെറ്റിദ്ധരിച്ചിട്ടാണോ എന്തോ മറൈന്‍ ബിസ് ടീവി സിയാബിനെ പിരിച്ചു വിട്ടു. ആരാധകരാരും പ്രതിഷേധക്കുറിപ്പെഴുതിക്കണ്ടില്ല. സത്യത്തില്‍ വിഷമം തോന്നിയ കാര്യം. ചികിത്സക്കായിപ്പോലും പണം കയ്യിലില്ലാത്ത ഒരാള്‍ ജോലിപോലുമില്ലാതെ എങ്ങിനെ ജീവിക്കും? യാത്ര വല്ലതും ചെയ്യാനാവുമോ? അങ്ങിനെ വിഷമിച്ചിരിക്കെ സിയാബ് വീണ്ടും പുതിയ ഓര്‍ക്കൂട്ട് അക്കൌണ്ട് തുറക്കുന്നു, ഇത്തവണ ഐ.എ.എസ് ഇല്ലെന്ന് മാത്രം, പണ്ട് 713 സുഹൃത്തുക്കളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 44 പേര്‍ (തുടങ്ങിയിട്ട് അധികം ദിവസം ആയില്ല). പക്ഷെ ഏറെ സന്തോഷം തരുന്ന സംഗതി എന്തെന്നാല്‍ അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്നതാണ്. കല്‍ക്കട്ടക്കും മറ്റും നടത്തിയ ടൂറുകളെപ്പറ്റി അദ്ദേഹം സ്ക്രാപ്പിലൂടെ ചങ്ങാതിമാരോട് പറയുന്നുണ്ട്, ആശ്വാസകരം തന്നെ.
നിലവില്‍ രണ്ടുമൂന്ന് ടൂറുകളൊക്കെ നടത്തി ഊര്‍ജ്ജ്വസ്വലനായി മടങ്ങിയെത്തിയ സിയാബ് പുതിയ കമ്പനിയില്‍ ജോലിക്കു കയറാനുള്ള തയ്യാറെടുപ്പിലാണ് (കമ്പനിയുടെ പേരു പറയുന്നില്ല). യാത്രകളുടെ ചിലവുകള്‍ക്കൊണ്ടാവും ആ പാവം പഴയ ഉമ്മച്ചിക്ക് കൊടുക്കാമെന്ന് പറഞ്ഞ പണവും മടക്കിക്കൊടുത്തിട്ടില്ല.
ഇനി ഡിസംബര്‍, കാത്തിരിപ്പിന് അന്ത്യമാകുന്നു.
സത്യങ്ങള്‍ മറനീക്കി പുറത്തുവരാന്‍ പോകുന്നു, കാത്തിരിക്കുക.
Monday, November 30, 2009
Subscribe to:
Posts (Atom)