Wednesday, October 14, 2009

പിറന്നാളാശംസകള്‍

സിയാബിനെ കാണ്മാനില്ലെന്ന് വിഷമിച്ച് നടക്കുന്ന സുഹൃത്തുക്കള്‍ക്ക് ആശ്വസിക്കാം, അദ്ദേഹം നിങ്ങളെ മനപ്പൂര്‍വ്വം ഒഴിവാക്കുന്നതല്ല, തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടാഞ്ഞതാണ്. ഇക്കഴിഞ്ഞ ദിവസം തനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അദ്ദേഹം മറുപടി കൊടുക്കുകയുണ്ടായി. കിട്ടാത്തവര്‍ ചോദിച്ചു വാങ്ങാന്‍ മറക്കരുതെ.

ദാ നോക്കൂ...


പിറന്നാളാശംസകള്‍ നേര്‍ന്ന ഒരു സുഹൃത്തിന് അദ്ദേഹം നന്ദി പറഞ്ഞിരിക്കുന്നത് കണ്ടില്ലെ. ഒക്ടോബര്‍ 13 നെ കമന്റ് 20 മണിക്കൂര്‍ മുമ്പാണെങ്കില്‍ സിയാബ് ഇട്ട കമന്റ് അഞ്ച് മണിക്കൂ മുമ്പ് മാത്രം.

സമാധാനം , ആള് സ്ഥലത്തുണ്ട്.

ആ പുതിയ പോസ്റ്റിലെ മോഡറേറ്റഡ് കമന്റ്സ് ഒന്ന് പബ്ലിഷ് ചെയ്തിരുന്നേല്‍ വായിക്കാമായിരുന്നു.

വൈകിയെങ്കിലും എന്റെ വകയും ആശംസകള്‍.

Saturday, October 10, 2009

കാളപെറ്റെന്ന് കേട്ട് കയറെടുത്ത വായനക്കാര്‍

ഇപ്പോള്‍ പ്രസവത്തിന് ലിംഗഭേദമില്ലെന്ന് തോന്നുന്നു.

കാളപെറ്റെന്ന് കേട്ടാലും കയറെടുക്കാന്‍ ധാരാളം ആളുകള്‍.

അച്ചടി ദൃശ്യമാദ്ധ്യമങ്ങള്‍ കയറെടുക്കുന്നു, അതിനു മുന്നേ രാഷ്ടീയക്കാര്‍ കയറെടുക്കുന്നു.

എന്നാല്‍ കയറിന്റെ കാര്യത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരെന്നോ രാഷ്ട്രീയക്കാരെന്നോ വ്യത്യാസമില്ലെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബൂലോകം ചര്‍ച്ച ചെയ്ത സിയാബ് വിഷയത്തിലെ ചില പത്രക്കട്ടിങുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വായനക്കാരാ‍യ ബുജീകളും കാളപെറ്റ കുട്ടിയെ കാണാന്‍ പോയത് നോക്കുക.



സിയാബിനെക്കുറിച്ച് വനിതയില്‍ വന്ന ഫീച്ചറാണിത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലവും അവയോട് പോരാടി പഠനം നടത്തിയതും ഈ ഫീച്ചറില്‍ വിവരിച്ചിരിക്കുന്നു. റാങ്കും മറ്റും നേടിയെന്ന ചില അതിശയോക്തികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഈ റിപ്പോര്‍ട്ടില്‍ മറ്റെന്തെങ്കിലും തെറ്റുണ്ടെന്ന് ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല.

സിവില്‍ സര്‍വ്വീന്‍ ഇന്റര്‍വ്യൂ കൈവിട്ട് അടുത്ത വര്‍ഷത്തെ പരീക്ഷയെഴുതാന്‍ മാനസികമായി തയ്യാറെടുത്തുനില്‍ക്കുന്ന സിയാബിനെ ഇതില്‍ നമുക്ക് കാണാം.
വാചകങ്ങള്‍ നോക്കുക:


ഇന്റര്‍വ്യൂ കഴിഞ്ഞപ്പോഴും ഷിഹാബിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു.അപ്പൊള്‍ എല്ലാവരും പറഞ്ഞു , ഇനി പേടിക്കണ്ട, മെഡിക്കല്‍ ടെസ്റ്റ് കൂടിയല്ലെ അത് സാരമില്ല. പക്ഷെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ ടെസ്റ്റില്‍ ഷിഹാബിന്റെ സിവില്‍ സര്‍വ്വീസ് മോഹത്തിന്റെ ചിറകൊടിഞ്ഞു.

വാര്‍ത്ത തുടരുന്നു:

വിട്ടുകൊടുക്കാന്‍ ഷിഹാബ് ഉദ്ദേശിച്ചിട്ടില്ല.അടുത്ത വര്‍ഷവും സിവില്‍ സര്‍വ്വീസ് എഴുതുന്നുണ്ട്. അത് കളക്റ്ററുദ്യോഗത്തിന്റെ ഗ്ലാമര്‍ കണ്ടല്ല. ഒരുപാട് പേരെ സഹായിക്കാന്‍ പറ്റുന്ന ജോലിയല്ലെ എന്ന് വിചാരിച്ചാണ്. ആരോഗ്യ പ്രശ്നങ്ങള്‍ മാറ്റാന്‍ ചികിത്സ തുടങ്ങിക്കഴിഞ്ഞു, യോഗ ചെയ്യുന്നുണ്ട്.

ഷിഹാബിന് 2006 ഇല്‍ ഐ.എ.എസ് കിട്ടിയില്ലെന്നും 2007 ഇല്‍ വീണ്ടും എഴുതണം എന്ന് മോഹമുണ്ടെന്നുമാണ് വനിത പറയുന്നത്. 2007 ഇല്‍ സിവില്‍ സര്‍വീസ് എഴുതിയതായി എവിടേയും ഇന്നു വരെ പറഞ്ഞു കേട്ടിട്ടുമില്ല. സത്യസന്ധമായ ഈ ഫീച്ചര്‍ വായിച്ച് സിയാബിന് ഐ.എ.എസ് കിട്ടി എന്ന് തെറ്റിദ്ധരിച്ചതാരാണ്?

കാളപെറ്റെന്ന് കേട്ട് കയറെടുത്ത വായനക്കാര്‍ !!!!!

പാവം സിയാബ്.

ഷിഹാബോ സിയാബോ എന്ന സംശയം തീരാന്‍ അരുണ്‍ ചുള്ളിക്കലില്‍ന്റ്റെ ഈ കമന്റ് വായിക്കുക.

Sunday, October 4, 2009

ഡോക്ടര്‍.പ്രവീണ്‍. പൈ മനസ്സുതുറക്കുന്നു.

സിയാബ് ഐ.എ.എസ് പ്രശ്നത്തില്‍ ഏറ്റവും കാതലായതും ബൂലോക എത്തിക്സ് കമ്മറ്റിയെ പ്രകോപിപ്പിച്ചതുമായ ഒന്നായിരുന്നു ആര്‍.സി.സിയിലെ ഡോക്ടറായ പ്രവീണ്‍ പൈ പറഞ്ഞു എന്ന സ്റ്റേറ്റ്മെന്റ്. ഇപ്പോഴിതാ ഡോക്ടര്‍ പ്രവീണ്‍ പൈ തന്റ്റെ സ്വന്തം വാക്കുകളില്‍ മനസ്സു തുറക്കുന്നു.

ഈ ബ്ലൊഗിലെ തന്നെ മുന്‍ പോസ്റ്റായ മെഡിക്കല്‍ എത്തിക്സ് എന്ന പോസ്റ്റില്‍.

ചര്‍ച്ച നമ്മുടെ ബൂലോകത്തില്‍ : ലിങ്ക് ഇവിടെ

കമന്റിന്റെ ലിങ്ക് ഇതാ, ഇവിടെ:

Thursday, October 1, 2009

ക്യാന്‍സര്‍ ഭേദമാകും

മല്ലുക്കുട്ടന്‍ എന്നൊരു ഗഡി ഇട്ട പോസ്റ്റ് നല്‍കിയ പ്രചോദനത്തില്‍ ഞാനും ഒരു പോസ്റ്റ് കൂടി ഇടട്ടെ.



ഈ വാര്‍ത്ത എല്ലാവരും കണ്ടതാണെന്ന് കരുതുന്നു. സിയാബിന് ജാര്‍ഘണ്ഡില്‍ കളക്റ്ററുദ്യോഗമാണെന്ന് സ്ഥിരീകരിച്ച ദ വണ്‍ ആന്റ് ഓണ്‍ലി വണ്‍ മാസിക. ധൃതിയില്‍ വായിച്ചു പോക്കുന്നതിനിടയില്‍ ചിലവരികള്‍ വിട്ടുപോകാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നിയതിനാല്‍ ചിലത് എടുത്തെഴുതുന്നു.

ശ്രദ്ധിക്കേണ്ട വരികള്‍ ഇവിടെ തുടങ്ങുന്നു, മാസികയില്‍ നിന്നും ചില വരികള്‍:



ഏതോ ഉള്‍പ്രേരണയുടെ ഫലമായി കഴിഞ്ഞ പുതുവര്‍ഷത്തില്‍ പുതിയ ദിക്കുകളിലേക്ക് യാത്ര തിരിക്കുന്നതിന് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ഫാദര്‍ സേവ്യര്‍ഖാന്‍ നയിക്കുന്ന ധ്യാനത്തില്‍ സിയാബ് പങ്കെടുത്തു. കൃസ്തു എന്ന സത്യത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ധ്യാനം ഉപകരിച്ചെന്ന് സിയാബ് പറയുന്നു.



ചുമട്ടുതൊഴിലാളിയായി പണിയെടുത്തിരുന്നപ്പൊള്‍ കൈക്കുണ്ടായ വേദന ഈശോ സൌഖ്യപ്പെടുത്തിയ അനുഭവം സിയാബിനെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. “ കൃസ്തുമതം യഥാര്‍ത്ഥ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കു ചുറ്റും നടക്കുന്ന അത്ഭുതങ്ങളെ എനിക്ക് വിശ്വസിക്കാതിരിക്കാനാവില്ല. ക്ഷമയെക്കുറിച്ച് കൂടുതല്‍ ബോദ്ധ്യങ്ങള്‍ എനിക്ക് ലഭിച്ചു.” സിയാബ് തന്റെ ധ്യാനാനുഭവങ്ങള്‍ വിശദീകരിക്കുന്നു.



കുറിപ്പ് തുടരുകയാണ്.

ഇസ്ലാം വിശ്വാസിയായ സിയാബ് ഇതിനോടകം ബൈബിള്‍ ഏകദേശം മുഴുവനും വായിച്ചു തീര്‍ത്തിരിക്കുന്നു.ദിവസവും ബൈബിള്‍ വായിക്കുന്ന സിയാബ് മാതാവിന്റെ മദ്ധ്യസ്ഥത്തിലും ആഴമായി വിശ്വസിക്കുന്നു.

ഇങ്ങനെ പോകുന്നു വാചകങ്ങള്‍.



അടുത്ത വാചകം അല്പം കടുപ്പമാണ്. തന്നിലെ ഐ.എ.എസ് കാരനെ പുറത്ത് കൊണ്ടുവരാന്‍ നിയോഗം ലഭിച്ച വ്യക്തിയാണ് തൃശ്ശൂര്‍ ജില്ലാകളക്റ്റര്‍ ഡോ.എം.ബീനയെന്ന് ഇദ്ദേഹം കരുതുന്നു.

ഹോ !!!

അതൊരു മഹാഭ്യാഗ്യം തന്നെയാണെ.



പിന്‍കുറിപ്പ്:

രോഗ ശാന്തി ശുശ്രൂഷക്കും അതുവഴിയുള്ള രോഗ ശമനത്തിനും സാക്ഷ്യം പറഞ്ഞ് പണ്ടൊരു ആരോഗ്യ വകുപ്പ് തലവന്‍ കൃസ്തു സേവ ചെയ്ത കാര്യം നാം മറന്നുകാണില്ലെന്ന് കരുതുന്നു. ഇതേ പോലെ ഡിസംബറിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ക്യാന്‍സര്‍ മാറി തെളിഞ്ഞ മുഖവും പല്ലുകളുമായി സിയാബ് നമുക്ക് മുന്നിലെത്തും എന്ന് പ്രതീക്ഷിക്കാം. ഈ കണ്ടെത്തല്‍ നടത്തിയ മല്ലുക്കുട്ടന് അഭിനന്ദനങ്ങള്‍.