Sunday, September 27, 2009

മെഡിക്കല്‍ എത്തിക്സ്

സിയാബ് കഥകളോട് അനുബന്ധിച്ച് വന്ന പ്രധാന വാദങ്ങളിലൊന്നാണ് മെഡിക്കല്‍ എത്തിക്സ് തകര്‍ക്കുന്നു എന്ന്. രോഗിയായ അയാളുടെ കാര്യം ഇന്റര്‍നെറ്റില്‍ ചര്‍ച്ച ചെയ്യുന്നത് പോലുംഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചില മഹത് വ്യക്തിത്വങ്ങള്‍ പറയുന്നു. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ നല്‍കിയെന്ന് പറയപ്പെടുന്ന ഒരു മൊഴിയായിരുന്നു ആ പേരില്‍ ആ.സി.സിയില്‍ ഒരു രോഗിയും ചികിത്സയില്ലെന്ന്. ഇത് ശിക്ഷാര്‍ഹമായ സംഗതിയാണെന്നും ഡോക്ടറെ ശിക്ഷിക്കണമെന്ന് വരെ കമന്റുകള്‍ വന്നു.

തൃശ്ശൂര്‍ക്കാരന്റെ ഈ പോസ്റ്റ്
കാണുക,

ആ ഡോക്ടരുടെ പ്രവൃത്തിയും R.C.C യിലെ രജിസ്റ്ററുകള്‍ എതോ സാധാരണ വ്യക്തികള്‍ക്ക് കാണിച്ച്കൊടുക്കയും അതിനെക്കുറിച്ച് ബ്ലോഗ് പോലെ ഒരു മാധ്യമത്തില്‍ പരാമര്‍ശിയ്ക്കുകയും ചെയ്തവര്‍ക്ക് നേരെയും അന്വേഷണം വേണം. വിവരാന്വേഷണ നിയമപ്രകാരം പോലും ഒരാളുടെ അസുഖവിവരങ്ങള്‍ അയാള്‍ക്കോ അയാളുടെ അടുത്ത ബന്ധുവിനോ മാത്രമേ വെളിപ്പെടുത്തുവാന്‍ പാടുള്ളൂ.

അരുണ്‍ ചുള്ളിക്കലിന്റെ ഒരു പോസ്റ്റില്‍ വന്ന ഈ കമന്റ് നോക്കുക, സിയാബ് ചികിത്സാ രേഖകള്‍ ആര്‍ക്കും കൊടുക്കരുതെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ കമന്റാണ്. സിയാബ് അത് പൂര്‍ണ്ണമായും അംഗീകരിക്കുകയും സ്വന്തം കമ്പനിക്കുപോലും രേഖകള്‍ കൊടുത്തില്ല എന്നതില്‍ തൃശ്ശൂര്‍ക്കാരന് അഭിമാനിക്കാം.

തൃശ്ശൂര്‍ക്കാന് അഭിമാനിക്കാന്‍ വീണ്ടുമിതാ മറ്റൊരു വിഷയം കൂടെ. രോഗികളുടെ വിവരങ്ങള്‍ ബ്ലോഗില്‍ പരാമര്‍ശിച്ച് മെഡിക്കല്‍ എത്തിക്സിനെ തകര്‍ത്തു എന്നും അതിനാല്‍ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍.സി.സിയില്‍ പരാതി എത്തിയിരിക്കുന്നു. പരാതി ലഭിച്ചിരിക്കുന്നത് അയര്‍ലന്റില്‍ നിന്നുമാണ്.

ആര്‍.സി.സി ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ഈ ബ്ലോഗിലൂടെ ഞാനും ആവശ്യപ്പെടുകയാണ്. ഇതുമാത്രമല്ല ആര്‍.സി.സിയുടെ പേര് ഉപയോഗിച്ച് നടത്തപ്പെടുന്ന എല്ലാ തട്ടിപ്പുകളെക്കുറിച്ചു അന്വേഷണം വരണം .

എഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ നൂറാം എപ്പിസോഡ് , ആര്‍.സി.സിയിലെ ക്യാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് അറിഞ്ഞിരിക്കുമല്ലോ.ഈ പരാതി കൊടുത്ത ആ‍ാളും മറ്റ് എത്തിക്സ് സംരക്ഷകരും ചേര്‍ന്ന് എത്രയും പെട്ടന്ന് ഇത് തടയണം എന്നും അഭ്യര്‍ത്ഥിക്കുകയാണ്. ഏഷ്യാനെറ്റ് പ്രേക്ഷകര്‍ രോഗികളായ കുഞ്ഞുങ്ങളെയെങ്ങാനും കണ്ടാല്‍ , അവരുടെ വിവരങ്ങളെങ്ങാനും പുറത്തായാല്‍ മെഡിക്കല്‍ എത്തിക്സ് മൂക്കും കുത്തി താഴെപ്പോകില്ലെ?

അപ്ഡേറ്റ്: 62 ശതമാനം മോണയില്‍ ക്യാന്‍സര്‍ ബാധിച്ചു എന്ന് പറയപ്പെടുന്ന ആളുടെ പുഞ്ചിരി.

37 comments:

വിന said...

ഏഷ്യാനെറ്റ് പ്രേക്ഷകര്‍ രോഗികളായ കുഞ്ഞുങ്ങളെയെങ്ങാനും കണ്ടാല്‍ , അവരുടെ വിവരങ്ങളെങ്ങാനും പുറത്തായാല്‍ മെഡിക്കല്‍ എത്തിക്സ് മൂക്കും കുത്തി താഴെപ്പോകില്ലെ?

anushka said...

മാനസികരോഗാശുപത്രിയില്‍ ചിത്രീകരണം തടയുന്നതുപോലെ തന്നെ കാന്‍‌സര്‍ ആശുപത്രിയിലും ഷൂട്ടിങ് തടയേണ്ടതാണ്‌.
ഇരകളുടെ വശത്തുനിന്നും ചിന്തിക്കുക.

Manoj മനോജ് said...

സുഹൃത്തേ,
മെഡീക്കല്‍ എത്തിക്സ് പറഞ്ഞു എന്ന് പുച്ഛിക്കാതെ.

“Published on 6, April,2002 in Part III, Section 4 of the Gazette of India” ലെ അദ്ധ്യായം 2 അനുസരിച്ച്

“2.2 Patience, Delicacy and Secrecy : Patience and delicacy should characterize the physician. Confidences concerning individual or domestic life entrusted by patients to a physician and defects in the disposition or character of patients observed during medical attendance should never be revealed unless their revelation is required by the laws of the State. Sometimes, however, a physician must determine whether his duty to society requires him to employ knowledge, obtained through confidence as a physician, to protect a healthy person against a communicable disease to which he is about to be exposed. In such instance, the physician should act as he would wish another to act toward one of his own family in like circumstances.”

അമേരിക്കയില്‍ ഒരു ലാബ് റിപ്പോര്‍ട്ട് രോഗിക്ക് കിട്ടുവാനുള്ള പാട് അവിടെയെത്തിയാലേ മനസ്സിലാക്കുവാന്‍ കഴിയൂ. സ്വന്തം ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ, പ്രായപൂര്‍ത്തിയായ സ്വന്തം കുട്ടിയുടെയോ, അമ്മയുടെയോ, അച്ഛന്റെയോ, സഹോദരന്റെയോ, സഹോദരിയുടെയോ രോഗ വിവരം മറ്റൊരാള്‍ക്ക് ഡോക്ടര്‍/ലാബ് പറഞ്ഞ് തരില്ല. അപ്പോള്‍ പിന്നെ രോഗിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാള്‍ ചോദിച്ചാലോ?

ഇന്ത്യയിലും ഇത് തന്നെയാണ് പാലിക്കേണ്ട നിയമം എന്ന് ഇന്ത്യാ ഗവണ്മെന്റിന്റെ ഹെല്‍ത്ത് ആന്റ് വെല്‍ഫെയര്‍ മിനിസ്ട്രിയുടെ സൈറ്റ് ചൂണ്ടി കാട്ടുന്നു http://mohfw.nic.in/code.htm

അതായത് ആര്‍.സി.സി.യിലെ ആ ഡോക്ടര്‍ ചെയ്തത് കുറ്റമാണ് എന്നല്ലേ! ഏഷ്യാനെറ്റ് ചെയ്യാന്‍ പോകുന്നതും കുറ്റം തന്നെ.

പാര്‍ത്ഥന്‍ said...

ആശുപത്രിയിൽ നിന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും സഹായങ്ങൾ അഭ്യർത്ഥിക്കുന്നുണ്ടെങ്കിൽ അതും ഈ വകുപ്പിൽ വരുമോ? ചില രോഗികൾ ആശുപത്രിയിൽ നിന്നുകൊണ്ടും കിടന്നുകൊണ്ടും സഹായമഭ്യർത്ഥിക്കുന്നതിൽ ആശുപത്രിക്ക് പങ്കുണ്ടോ. ചുരുങ്ങിയപക്ഷം പരസ്യമെങ്കിലും.

ഗുപ്തന്‍ said...

ഒരു കാര്യം മനസ്സിലാവുന്നില്ല. സിയാബെന്ന വ്യക്തിക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അത് ഏതെങ്കിലും ഡോക്റ്റര്‍ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ മെഡിക്കല്‍ എത്ത്ക്സിന്റെ ലംഘനമാവും. സമ്മതിക്കുന്നു. പക്ഷെ സിയാബ് എന്ന പേരില്‍ ആരും ഒരു ഹോസ്പിറ്റലില്‍ ചികിത്സ ചെയ്തിട്ടില്ല എന്നുപറയുന്നതില്‍ എന്ത് വ്യക്തിപരമായ രഹസ്യത്തിന്റെ ലംഘനമാണുള്ളത്?

ഗുപ്തനെ ഊളമ്പാറയില്‍ ചികിത്സിച്ചിട്ടില്ല എന്ന് നാളെ അവിടുത്തെ ഡോക്റ്റര്‍മാരാരെങ്കിലും പറഞ്ഞാല്‍ എനിക്ക് നാലുകാശുണ്ടാക്കാനുള്ള വകുപ്പുണ്ടോ, മാനനഷ്ടത്തിന്?

ജോ l JOE said...

അയര്‍ലണ്ടില്‍ നിന്നും അയച്ച പരാതിക്ക് മറുപടി എന്താ ഇത് വരെയും പുറത്തു വിടാത്തത്‌......

വിന said...

മനോരോ‍ഗാശുപത്രിയുടെ ഉള്‍വശത്ത് , രോഗികളെക്കൂടെ ഉള്‍പ്പെടുത്തി ഷൂട്ട് ചെയ്യുന്നത് തെറ്റുതന്നെയാണ്. അതേ പോലെ ഏത് ആശുപത്രി ആയാലു തെറ്റ് തന്നെ. എന്നാല്‍ ആര്‍.സി.സി.യിലെ രോഗികളായ കുഞ്ഞുങ്ങള്‍ക്ക് ചികിത്സക്ക് പരിപാടി നടത്തുന്നു എന്ന് പറയുന്നതില്‍ തെറ്റുണ്ടോ? ആരുടേയും വിശദാംശങ്ങള്‍ പുറത്ത് വിട്ടില്ലെങ്കില്‍?

ആര്‍.സി.സി.യിലെ ഡോക്ടര്‍ ചെതത് കുറ്റമാണോ എന്ന് അവിടുത്തെ ഡയറക്റ്റര്‍ ബോഡ് നടത്തുന്ന അന്വേഷണത്തില്‍ വെളിവാകും.

പക്ഷെ ഇത്തരം പരാതികളുടെ ആത്യന്തികമായ ഫലം നിരപരാധികളും ദൈന്യരുമായ അനേകം രോഗികള്‍ക്ക് കിട്ടുന്ന സഹായം തടയപ്പെടുക എന്നാണ്. നിരാലംബരായ ഒരു രോഗിയെ സഹായിക്കണമെന്ന് ഒര് ഡോക്ടര്‍ അഭ്യര്‍ത്ഥിക്കുന്നതും, തെറ്റായ ഒരു അവകാശവാദം , ഉദാഹരണത്തിന് സിയാബ്, ജനത്തോട് വെളിവാക്കി അവരെ ചതിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതും ശിക്ഷാര്‍ഹമാണെങ്കില്‍ , ഒന്നും പറയാനില്ല,ശിക്ഷ വാങ്ങട്ടെ.

ഈ തട്ടിപ്പുകളെല്ലാം അര്‍ഹരായ ആളുകള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ മുടക്കും എന്ന് എല്ലാരും ഓര്‍ക്കുന്നത് നന്ന്.

Unknown said...

ക്യാന്‍സര്‍ രോഗം ബാധിച്ചു കഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. പലര്‍ക്കും സ്വന്തം നിലയില്‍ ചികിത്സിക്കാനുള്ള സാമ്പത്തികമായ കഴിവില്ല. ഇന്ന് ഏത് സ്ഥലത്ത് നോക്കിയാലും ക്യാന്‍സര്‍ രോഗികളും അവരെ സഹായിക്കാന്‍ ചികിത്സാസഹായക്കമ്മറ്റികളും കാണാം. ക്യാന്‍സര്‍ രോഗത്തിന് ചികിത്സിക്കാന്‍ ആളുകള്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു വരുന്നുമുണ്ട്. ഇല്ലാത ക്യാന്‍സര്‍ ഉണ്ടെന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റുകയെന്നത് ക്യാന്‍സര്‍ രോഗികളോട് ചെയ്യുന്ന കടുത്ത അപരാധമാണ്.

desertfox said...

ഏത്‌ രോഗിയുടെ ഏത്‌ രോഗവിവരം ആണ്‌ പുറത്തു വിട്ടു കൊണ്ടു മെഡിക്കല്‍ എത്തിക്സ്‌ തകര്‍ത്തത്‌? കേരളത്തിലെ ഒരു വിധം ഏതു ആശുപത്രിയിലും ചെന്നു രോഗിയുടെ പേരു പറഞ്ഞിട്ട്‌ - ഇങ്ങനെയൊരാള്‍ ചികിത്സയിലുണ്ടോ ഉണ്ടെങ്കില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന വാര്‍ഡ്‌/റൂം/ബെഡ്‌ നമ്പര്‍ ചോദിച്ചു കഴിഞ്ഞാല്‍, മിക്കവാറും അതു അവര്‍ രജിസ്റ്റര്‍ നോക്കി പറഞ്ഞു തരും. അപ്പോള്‍ ഇത്രയും നാള്‍ ഈ കിട്ടിയ സേവനം മെഡിക്കല്‍ എത്തിക്സിനു എതിരായിരുന്നു അല്ലേ?
ഗുപ്തന്റെ ചോദ്യത്തിനു 100 മാര്‍ക്ക്‌.

ബൂലോകത്തു നിന്നു ഇനി അവന്‌ ആരെയും പറ്റിക്കാനായില്ലെന്നു വരാം. ഏന്നാല്‍ ആ പേപ്പര്‍ കട്ടിങ്ങുകളുമായി നടന്ന്‌ അവന്‍ ഇനിയും ആളുകളെ പറ്റിച്ചേക്കാം. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലാകും. അന്ന് ആ വാര്‍ത്ത വരുന്ന പേപ്പര്‍ കട്ടിംഗ്‌ ഫ്രെയിം ചെയ്ത്‌ അയര്‍ലന്റുകാരനും തൃശ്ശൂര്‍ക്കാരനുമൊക്കെ സായൂജ്യമടയാം.

Manoj മനോജ് said...

"ഗുപ്തനെ ഊളമ്പാറയില്‍ ചികിത്സിച്ചിട്ടില്ല എന്ന് നാളെ അവിടുത്തെ ഡോക്റ്റര്‍മാരാരെങ്കിലും പറഞ്ഞാല്‍ എനിക്ക് നാലുകാശുണ്ടാക്കാനുള്ള വകുപ്പുണ്ടോ, മാനനഷ്ടത്തിന്?"

അമേരിക്കയിലായിരുന്നുവെങ്കില്‍ ഉറപ്പായിട്ടും കാശ് വാരാം [ഈ അടുത്തിറങ്ങിയ ഹിന്ദി സിനിമയിലെ ജാവേദിന്റെ കഥാപാത്രം ചെയ്യുന്നത് പോലെ] :)

പക്ഷേ ഇന്ത്യയിലെ കാര്യം, ഒന്ന് പരിശ്രമിച്ച് നോക്കാവുന്നതാണ് :) കാശ് കിട്ടിയാല്‍ ഒന്ന് പറയണേ മറ്റുള്ളവര്‍ക്കും ഉപകാരമാവുമല്ലോ :)

ഒരു വ്യക്തിയെ കുറിച്ച് അന്വേഷിക്കൂമ്പോള്‍ അവിടെ ചികിത്സ നടത്തുന്നുണ്ട് എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നതെങ്കില്‍, അയാള്‍ക്ക് ഇന്ന രോഗമാണെന്ന് കൂടി ഉറപ്പ് തന്നിരുന്നുവെങ്കില്‍. ഒരു പക്ഷേ ബ്ലോഗില്‍ അതിടില്ലായിരിക്കാം പക്ഷേ രോഗിയുടെ അനുമതിയില്ലാതെ മറ്റൊരാള്‍ക്ക് പറഞ്ഞ് കൊടുത്തത് തെറ്റാകും.

മറ്റൊന്ന് രോഗിയുടെ അനുവാദമില്ലാതെ രോഗങ്ങള്‍ കൈമാറുന്നതിനെ കുറിച്ചാണിത്. രോഗിക്ക് വേണമെങ്കില്‍ രോഗവിവരം പുറത്ത് പറയാം അത് അവരുടെ ഇഷ്ടം. രോഗിയുടെ അനുവാദമില്ലാതെ രോഗാവസ്ഥ രോഗിയുടെ സ്വന്തക്കാര്‍ക്ക് പോ‍ാലും നല്‍കരുതെന്നതാണ് നിയമം.

ഇനി ”should never be revealed unless their revelation is required by the laws of the State.” എന്നും പറയുന്നുണ്ട്.

“ആര്‍.സി.സി.യിലെ രോഗികളായ കുഞ്ഞുങ്ങള്‍ക്ക് ചികിത്സക്ക് പരിപാടി നടത്തുന്നു എന്ന് പറയുന്നതില്‍ തെറ്റുണ്ടോ? ആരുടേയും വിശദാംശങ്ങള്‍ പുറത്ത് വിട്ടില്ലെങ്കില്‍?”

ഇതില്‍ രോഗികളുടെ വിവരങ്ങള്‍ ഒന്നും പുറത്താകുന്നില്ല. കൂടാതെ അവിടെ രോഗികളായവര്‍ക്ക് അവരുടെ സമ്മതമുണ്ടെങ്കില്‍ ആ പരിപാടിയില്‍ പങ്കെടുക്കുന്നതിലും പ്രശ്നമുണ്ടാകില്ലല്ലോ.

രോഗം ഉണ്ടെന്ന് നുണ പറഞ്ഞ് ധനസഹായം മേടിക്കുന്നത് തെറ്റ് തന്നെയാണ്. അത് യഥാര്‍ത്ഥ രോഗിക്ക് കിട്ടേണ്ട സഹായത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ക്യാന്‍സര്‍ ചികിത്സയ്ക്കായാലും, ഹൃദയ ശസ്ത്രക്രിയയ്ക്കായാലും സഹായങ്ങള്‍ എത്തിക്കുന്ന ധാരാളം സംഘടനകള്‍ ഇന്ന് നാട്ടിലുണ്ട്. ഇവയുമായി ബന്ധപ്പെടുവാന്‍ സാധിച്ചിരുന്നതിന്റെ അനുഭവത്തില്‍ പറയുകയാണ് അവരെല്ലാം തന്നെ അര്‍ഹതപ്പെട്ടയാള്‍ക്കാണോ ഇത് ലഭിക്കുന്നത് എന്ന് തീര്‍ച്ചപ്പെടുത്താറുണ്ട്.

വിന said...

മനോജ് തെങ്ങിന്റെ മണ്ടയില്‍ ‍ നിന്നും കുറച്ച് താഴേക്ക് ഇറങ്ങി വന്നു എന്നതില്‍ സന്തോഷമുണ്ട്.

ഇവിടെ ആരാഹെ രോഗ വിവരം രഹസ്യമായി വച്ചിട്ടുള്ളത് ?!.
ബ്ലോഗില്‍ പരിചയപ്പെടുന്നവരോടോക്കെ ടിയാന്‍ തനിക്ക് ക്യാന്‍സറാണെന്ന് പറയും. ചാറ്റ് ഹിസ്റ്ററികള്‍ ഇനിയും ധാരാളം ഉണ്ട്. പക്ഷെ എല്ലാരോടും പറയുന്ന ഒരു കാര്യമുണ്ട്, ഇത് അതീവ രഹസ്യമായിരിക്കണം, ആരോടും പറയരുതെന്ന്.
:)

devadas said...

പണ്ട് പുലി വരുന്നേ പുലി വരുന്നേ എന്ന് കള്ളം പറഞ്ഞ ഇടയന്റെ കഥ ഓര്‍മ്മ വരുന്നു. യഥാര്‍ഥത്തില്‍ ക്യന്‍സര്‍ സോറി പുലി വന്നപ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടായില്ല..

Appu Adyakshari said...

“ഗുപ്തനെ ഊളമ്പാറയില്‍ ചികിത്സിച്ചിട്ടില്ല എന്ന് നാളെ അവിടുത്തെ ഡോക്റ്റര്‍മാരാരെങ്കിലും പറഞ്ഞാല്‍ എനിക്ക് നാലുകാശുണ്ടാക്കാനുള്ള വകുപ്പുണ്ടോ, മാനനഷ്ടത്തിന്...”


നൂറില്‍ ഇരുനൂറ്റമ്പത് മാര്‍ക്കും നല്‍കുന്നു ഈ ചോദ്യത്തിന്....

Manoj മനോജ് said...

വിന,
ഞാന്‍ എപ്പോഴും തെങ്ങിന്റെ താഴെയാണ് :) വീണാല്‍ പരിക്ക് കുറയുമല്ലോ ;)

ഞാന്‍ പറഞ്ഞിടത്ത് തന്നെയാണ് നില്‍ക്കുന്നത്. ആ “പത്രം” ഈ വിഷയം കൈകാര്യം ചെയ്ത രീതി ശരിയല്ല.

എന്തിന്റെ പേരിലായാലും വ്യക്തിപരമായ ചാറ്റുകള്‍ പൊതുസ്ഥലത്ത് നിരത്തുന്നവരെയാണോ ഞാന്‍ വിശ്വസിക്കേണ്ടത്? :)

ഞാന്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ അങ്ങോട്ട് കയറി ധനസഹായം ചെയ്യുമ്പോള്‍ ഉറപ്പാക്കണമായിരുന്നു താന്‍ കൊടുക്കുന്നത് അര്‍ഹതയുള്ള ആള്‍ക്കാണെന്ന്. അമളി ആര്‍ക്കും എപ്പോഴും പറ്റാം.

വിന said...

എന്തിന്റെ പേരിലായാലും വ്യക്തിപരമായ ചാറ്റുകള്‍ പൊതുസ്ഥലത്ത് നിരത്തുന്നവരെയാണോ ഞാന്‍ വിശ്വസിക്കേണ്ടത്? :)

ഹ ഹ !!!
മനോജ്,
നിങ്ങളുടെ വിശ്വാസം ഇവിടെ പ്രസക്തമല്ല.
അയര്‍ലന്റുകാരന്‍ പരാ‍തി അയച്ച പോലെ മറ്റുള്ളവര്‍ക്കും പരാതികള്‍ അയക്കാമല്ലോ. വ്യക്തിപരമായ ചാറ്റ് പബ്ലിഷ് ചെയ്തെന്ന് പറഞ്ഞ് മാനനഷ്ടത്തിന് കേസ് കൊടുക്കാം.

പാര്‍ത്ഥന്‍ said...

ചാറ്റ് പബ്ലിഷ് ചെയ്തെന്നു പറഞ്ഞ് മുഹമ്മദ് സഗീർ പണ്ടാരത്തിലിനെതിരെ ഒരു ഹരജി കൊടുക്കാനുള്ള വകുപ്പുണ്ടല്ലോ.

നിരക്ഷരൻ said...

ചുമ്മാ ട്രാക്കിങ്ങ്....
മെഡിക്കല്‍ എത്തിക്‍സ് , ഓരോരോ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട ശരിയായ രീതികള്‍ എന്നതൊക്കെ ഒന്നു മനസ്സിലാക്കിയിരിക്കാന്‍ മാത്രം :)

ഗുപ്തന് 200 മാര്‍ക്ക് എന്റെ വകയും ഇരിക്കട്ടെ. വേറെ ഒരു ആശുപത്രീം രോഗോം കിട്ടീല്ലേ ഗുപ്താ വിളിച്ച് പറയാന്‍ ? :) :)

എനിക്കറിയാവുന്ന മെഡിക്കല്‍ എത്തിക്‍സ് ഇങ്ങനാണ്.

രോഗമുള്ള ഒരാള്‍ രോഗവിവരം മറച്ചുവെച്ചോ അല്ലാതെയോ ചികിത്സ നടത്തുമ്പോള്‍ ആ രോഗവിവരം ആശുപത്രി അധികൃതരോ ഡോക്‍ടറോ പുറത്തുവിട്ടാല്‍ അത് മെഡിക്കല്‍ എത്തിക്‍സിന് എതിരാണ്.

x എന്ന പേരില്‍ ഒരാള്‍ നിങ്ങളുടെ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടോ എന്ന ചോദ്യത്തിന്, അങ്ങനൊരു രോഗി ഈ ആശുപത്രിയില്‍ ചികിത്സയില്‍ ഇല്ല എന്ന് തുറന്നുപറയുന്നത് മെഡിക്കല്‍ എത്തിക്‍സിന് എതിരല്ല.

ABCD said...

നിരക്ഷരന്‍,

" x എന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞത് അയാള്‍ നിങ്ങളുടെ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട് എന്നാണ്. അതു ശരിയാണോ? " എന്ന ചോദ്യത്തിന്...

നിരക്ഷരൻ said...

@ ABCD

താങ്കള്‍ പറഞ്ഞതുപോലെ ഒരാള്‍ ചികിത്സയില്‍ ഉണ്ട് എന്നുപറയുമ്പോള്‍ അത് മെഡിക്കല്‍ എത്തിക്‍സിന് എതിരായിട്ട് കണക്കാക്കാം.

കാരണം ചിലര്‍ ഇവിടെ മുന്‍പ് സൂചിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. മൂന്നാമത് ഒരാളോട് അക്കാര്യം വെളിപ്പെടുത്തുമ്പോള്‍ അത് മെഡിക്കല്‍ എത്തിക്‍സിന് എതിരാകുന്നു. അത് ഒരാള്‍ ചികിത്സയില്‍ ഉണ്ടെങ്കില്‍ ഉള്ള കാര്യമാണ്.

ചികിത്സയില്‍ ഇല്ലെങ്കില്‍ , ഇല്ല എന്ന് പറഞ്ഞാല്‍ അത് മെഡിക്കല്‍ എത്തിക്‍സിന് എതിരല്ല. കാരണം, അത് രോഗം ഇല്ല എന്ന് പറയുന്നതിന് തുല്യമാണ്. രോഗം ഇല്ല എന്ന് പറയുന്നത് എങ്ങനാണ് മെഡിക്കല്‍ എത്തിക്‍സിന് എതിരാകുന്നത് ?

ഞാനും താങ്കളും പറയുന്നത് ഒന്നുതന്നെ. ഇത് പറയാന്‍ അനോണി പ്രൊഫൈല്‍ ഉണ്ടാക്കേണ്ട കാര്യമെന്തിരിക്കുന്നു ?

ABCD said...

നിരക്ഷരന്‍ :) താങ്കള്‍ പറഞ്ഞതിനെ ഒന്നുകൂടെ വിശദമാക്കി എന്നേ ഉള്ളൂ.

ഗുപ്തന്‍ പറഞ്ഞ ഉദാഹരണത്തില്‍ 'ഗുപ്തന്‍ തന്നെ 'താന്‍‍ ഊളമ്പാറയിലാന്ന്' പറഞ്ഞിട്ട്,കേട്ട ആള്‍ 'അതുവ്വോ' എന്നന്യോഷിച്ചാല്‍ അമേരിക്കയിലാണെങ്കിലും എതിക്സ് തകര്‍ന്നു തരിപ്പണമാകുമോന്നറിയില്ലല്ലോ.ഉവ്വോ മനോജ്? (നിരക്ഷരന്‍ അല്ല. മറ്റേ മനോജ്)

ഗുപ്തന്‍ said...

ഒരുകാര്യം മനസ്സിലാക്കണ്ട എന്നു തീരുമാനിച്ചവരെ അത് മനസ്സിലാക്കിക്കാന്‍ ശ്രമിച്ച് സമയം കളയരുത് മനോജേ

ഹോസ്പിറ്റല്‍ രെജിസ്റ്ററില്‍ ഉള്ള ഒരു പേരില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പരമാവധി ഔചിത്യം കാണിക്കാന്‍ അധികൃതര്‍ക്ക് കടമയുണ്ട്.

ഹോസ്പിറ്റല്‍ രെജിസ്റ്ററില്‍ പേരുതന്നെ ഇല്ലാത്തവരോട് ഒരു കടമയും അവര്‍ക്കില്ല. കാരണം അവര്‍ ക്ലയന്റസ് അല്ല എന്നത് തന്നെയാണ്.

അതുകൊണ്ട് പറഞ്ഞത് കേട്ടിട്ട് അന്വഷിച്ചോ ആരും പറയാതെ അന്വേഷിച്ചോ എന്നത് പ്രസക്തമല്ല.

ഗുപ്തന്‍ said...

ഓ എ ബി സി ഡിയുടെ രണ്ടാം കമന്റ് കണ്ടിരുന്നില്ല. സോറി

Unknown said...

ഗുപ്തന്‍, നിരക്ഷരന്‍,......
ഇന്നയാളാള്‍ ചികിത്സയിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ആ ആള്‍ അവിടെ ചികിത്സയിലുണ്ടെങ്കില്‍ ഈ ഡോക്ടര്‍/ആശുപത്രി എന്ത് മറുപടി തരും?

മെഡിക്കല്‍ എത്തിക്സ് :) :P ;) :))))))))) :OOOO :)

Manoj മനോജ് said...

ഗുപ്തന്‍, നിരക്ഷരന്‍,......
ഇന്നയാളാള്‍ ചികിത്സയിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ആ ആള്‍ അവിടെ ചികിത്സയിലുണ്ടെങ്കില്‍ ഈ ഡോക്ടര്‍/ആശുപത്രി എന്ത് മറുപടി തരും?

മെഡിക്കല്‍ എത്തിക്സ് :) :P ;) :))))))))) :OOOO :)

ഗുപ്തന്‍ said...

അത്തരം ഒരു ചോദ്യത്തിനുത്തരം പറയാനുള്ള ഔചിത്യം അഞ്ചുവര്‍ഷം മെഡിസിന്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് കാണും സര്‍

നമ്മുടെ പോയിന്റ് ഇല്ലാത്തരോഗി ഡോക്റ്റര്‍ക്ക് എത്തിക്കല്‍ ബാധ്യത അല്ല എന്നുള്ളതാണ്.

നിരക്ഷരൻ said...

ഈ പറഞ്ഞ ഉത്തരത്തിന് എന്റെ വക ഒരു 100 മാര്‍ക്ക് കൂടെ ഗുപ്തന് :)

വിന said...

മനോജ് ,
താനെന്തിനിങ്ങനെ സ്വയം പരിഹാസ്യനാവുന്നു?
തനിക്കും സിയാബിനും പ്രയോജനമില്ലാത്ത ഒരു കാര്യം വെറുതെ പുലമ്പിക്കൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല.
രോഗത്തിന്റെ / രോഗിയുടെ അവസ്ഥ, ആശുപത്രിയുടെ പോളിസി തുടങ്ങിയ അനുസരിച്ച് വ്യത്യസ്ഥങ്ങളായിരിക്കും അത്തരം ഒരു ചോദ്യത്തിന്റെ ഉത്തരം. ക്യാന്‍സര്‍ എന്നത് ഇത്രക്ക് ഒളിച്ചു വക്കേണ്ട രോഗവിവരമാണെന്‍ എനിക്ക് തോന്നുന്നില്ല. ആര്‍.സി.സിയുടെ പൊളിസി എന്തെന്ന് അവരോട് എഴുതി ചോദിക്കുക.
സിയാബ് എന്ന മഹാന്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന് മൂന്നു പേരോട് പറഞ്ഞ ചാറ്റ് ഹിസ്റ്ററി എന്റെ കയ്യിലുണ്ട്. പരിചയപ്പെട്ട് അടുത്ത് വാചകം പറയുന്നത് തനിക്ക് ക്യാന്‍സറാണെന്നതാ. പിന്നെന്തോന്ന് പ്രൈവസി?

വിന said...

മൂന്നുമാസം മുമ്പ് എടുക്കപ്പെട്ടു എന്ന് കരുതുന്ന ഒരു ചിത്രം അപ്ദേറ്റ് ചെയ്തിട്ടുണ്ട്.

Manoj മനോജ് said...

“അത്തരം ഒരു ചോദ്യത്തിനുത്തരം പറയാനുള്ള ഔചിത്യം അഞ്ചുവര്‍ഷം മെഡിസിന്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് കാണും സര്‍

നമ്മുടെ പോയിന്റ് ഇല്ലാത്തരോഗി ഡോക്റ്റര്‍ക്ക് എത്തിക്കല്‍ ബാധ്യത അല്ല എന്നുള്ളതാണ്.”

ഓഓഓ........ അപ്പോള്‍ അങ്ങിനെയാണ് ആലുവ മണപ്പുറം ഉണ്ടായത്............

Manoj മനോജ് said...

“ആര്‍.സി.സിയുടെ പൊളിസി എന്തെന്ന് അവരോട് എഴുതി ചോദിക്കുക.”

എനിക്ക് അതിന്റെ ആവശ്യമില്ല അവര്‍ നേര് പറയില്ല എന്ന് അവരുടെ ചരിത്രം തെളിയിക്കുന്നു.

“ക്യാന്‍സര്‍ എന്നത് ഇത്രക്ക് ഒളിച്ചു വക്കേണ്ട രോഗവിവരമാണെന്‍ എനിക്ക് തോന്നുന്നില്ല.”

ആആആആആആആആഹ്ഹ്ഹ്

mallukkuttan said...

ഇതൊന്ന് വായിക്കൂ

http://rasakaram-mallukkuttan.blogspot.com/2009/10/blog-post.html

Dr Praveen G Pai said...

ഞാന്‍ തിരുവനന്തപുരം RCC യുടെ ഒരു പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ഡോക്ടറാണ്. സിയാബിനെ കുറിച്ച് വന്ന ഒരു ബ്ലോഗ്‌ പത്രത്തിലെ വാര്‍ത്തയില്‍ ഞാന്‍ ഒരു കമന്റും ഇട്ടിട്ടില്ലയിരുന്നു - അതിന്‍റെ ആവശ്യം ഇല്ല എന്ന് അന്ന് എനിക്ക് തോന്നിയിരുന്നു. ഈ പറയുന്ന സിയാബിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. അതിനാല്‍ തന്നെ സിയാബ്‌ എന്റെ സുഹൃത്തുമല്ല ശത്രുവുമല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുമല്ലോ.
ആഗസ്ത്‌ 14th നാണ് എന്റെ സുഹൃത്തായ ഒരു പ്രവാസി ബ്ലോഗ്ഗര്‍ സിയാബിനെ കുറിച്ചുള്ള കുറെയേറെ വീഡിയോകളും ലിങ്കുകളും എനിക്ക് അയച്ചു തരുന്നത്. ഞാന്‍ അവന്റെ നേട്ടങ്ങളില്‍ മനസ്സ് കൊണ്ട് അവനെ നമിച്ചു പോയി. വനിതാ, മനോരമ, ഇന്ത്യ വിഷന്‍, കളക്ടര്‍ ബീന IAS തുടങ്ങിയവരുടെ റഫറന്‍സ്ഉകള്‍ സിയാബിന്റെ ക്രെടിബിലിറ്റി വാനോളം ഉയര്‍ത്തി. അങ്ങിനെ ഇരിക്കുമ്പോളാണ് ഞാന്‍ ആ വാര്‍ത്ത അറിയുന്നത് - സിയാബിനു കാന്‍സര്‍ ആണെന്നും 3rd സ്റ്റേജ് ആയി ഇപ്പോള്‍ RCC യില്‍ കീമോതെറാപി എടുക്കുകയാണ് എന്നും. സിയാബിന്റെ ഡോക്ടറെ കണ്ടു എത്ര കാശ് ചിലവായാലും എവിടെ കൊണ്ട് പോയിട്ടാണേലും ചികിത്സിക്കണം എന്ന് സിയാബിനെ സ്വന്തം മകനെ പോലെ കണ്ട ആ മഹാമനസ്കയായ പ്രവാസി ബ്ലോഗ്ഗര്‍ എന്നോട് പറഞ്ഞു. സിയാബിനെ കുറിച്ച് അവര്‍ മനസ്സിലാക്കിയത്‌ എല്ലാം എന്നോട്‌ അവര്‍ പറഞ്ഞു. ഹോസ്പിറ്റലിലെ നമ്പരും ഡോക്ടറുടെ പേരും എനിക്ക് തന്നു. നമ്പര് തെറ്റാണു എന്ന് അന്നേ എനിക്ക് അറിയാമായിരുന്നു - പക്ഷെ അത് എഴുതിയതിലെ തെറ്റായിരിക്കും എന്ന് കരുതി. പറഞ്ഞ ഡോക്ടര്‍ ഇപ്പോള്‍ അവിടെ ഇല്ലാത്ത ആളാണ്‌ - ഇത് ഞാന്‍ ആ പ്രവാസി ബ്ലോഗ്ഗെരുടെ അടുത്ത് പറഞ്ഞില്ല.
അവര്‍ സാമാന്യം ഭേദപ്പെട്ട ഒരു തുക സിയാബിനു സ്വന്തം നിലയില്‍ അയക്കുകയും ബാക്കി സ്വരൂപിക്കന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു. ഞാനും നാട്ടില്‍ ഇവിടെ ഒരു തുക സ്വരൂപിക്കാന്‍ തീരുമാനിച്ചു. 17 ആം തിയതി അടുത്ത കീമോ ആണെന്നും RCC യില്‍ അഡ്മിറ്റ്‌ ആകുമെന്നും അവര്‍ എന്നെ അറിയിച്ചു. അങ്ങിനെ സിയാബിനെ നേരിട്ട് കണ്ടു സഹായം എത്തിക്കാനായി RCC യില്‍ ഞാന്‍
എത്തി - അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു patient ഉണ്ടായിരുന്നില്ല. അപ്പോഴാണ്‌ സിയാബ്‌ അന്ന് വന്നില്ല എന്നറിയുന്നത്.
സിയാബിന്റെ ഡോക്ടര്‍ ആരെന്നു അറിയാന്‍ ഞാന്‍ ശ്രമം നടത്തി - ആര്‍ക്കും RCC യില്‍ സിയാബ്‌ എന്നാ patient - നെ കുറിച്ചറിയില്ല!! 14 Radiation നേരത്തെ കഴിഞ്ഞുഎന്ന് സിയാബ്‌ പറഞ്ഞിരുന്നല്ലോ - ഞാന്‍ radiation department ഇല്‍ അന്വേഷിച്ചു - അവിടെയും സിയാബിനെ കണ്ടെത്താന്‍ ആയില്ല. Spellingതെറ്റിയതാകാം എന്ന് കരുതി Shihab നെ അന്വേഷിച്ചു - ------------
എത്ര അന്വേഷിച്ചിട്ടും Siyab എന്നോ Shihab എന്നോ പേരുള്ള ഇരുപത്തിനാല്കാരന്‍, വായില്‍ കാന്‍സര്‍ ഉള്ള, തൃശൂര്‍ നിന്നുള്ള ഒരാളും 2001 മുതല്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് എന്റെ അന്വേഷണങ്ങള്‍ തെളിയിച്ചു. എന്റെ സംശയങ്ങള്‍ വേറെയും പല കാരണങ്ങളാല്‍ (ഇവിടെ ഇപ്പോള്‍
എഴുതുന്നില്ല) വര്‍ദ്ധിച്ചു. എന്റെ ചില IAS കൂട്ടുകാരോടും പിന്നെ സാക്ഷാല്‍ Dr. Beena IAS നോടും ഞാന്‍ അന്വേഷിച്ചു. ആഗസ്ത്‌ 25 ആം തിയതി രാത്രി 7 മണിക്ക് special permission ഓടു കൂടി ഞാന്‍ ഏറണാകുളം Collector Dr Beena IAS ഉമായി സംസാരിച്ചു - ഇതിനൊക്കെ ഒടുവിലാണ് ഞാന്‍ ഒരു
അഭിപ്രായം ആ പ്രവാസിയുടെ പക്കല്‍ അറിയിച്ചത്. അപ്പോഴേക്കും ഈ സംശയം മറ്റു പലര്‍ക്കും വരുകയും ഞാന്‍ പറയും മുമ്പേ അവര്‍ അറിയുകയും ചെയ്തു.

എന്റെ സുഹൃത്തായ ആ പ്രവാസി ബ്ലോഗ്ഗെരുടെ പണം സിയാബിനു എത്തിക്കാനും അവനെ സഹായിക്കാനും ആണ് ഞാന്‍ ഇറങ്ങി തിരിച്ചത്. അവനെ എനിക്ക് കണ്ടെത്താനായില്ല - ഇത് ഞാന്‍ അറിയിക്കേണ്ടത് എന്റെ ധാര്‍മിക ഉത്തരവാദിത്വമാണ് എന്നറിയുക. സാന്ത്വന ചികിത്സയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ അടുത്ത് ഇത്തരം പല കേസുകളും വരാറുണ്ട്‌ - ചിലത് സത്യമായിരിക്കും - പിന്നെ ചിലത് കള്ളവും. RCC യുടെ registration card വരെ duplicate അടിച്ചു പണം തട്ടിക്കുന്നവര്‍ ഉണ്ട് എന്ന് മനസിലാക്കുക. Treatment certificate, radiation chart, Chemo chart ഇവയുടെ ഒക്കെ ഒരു duplicate ഉണ്ടാക്കാന്‍ ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ വളരെ എളുപ്പമാണ്. സിയാബിന്റെ കേസ് എന്നെ സംബന്ധിച്ച് സാധാരണമാണ് .......... ഇനി എന്റെ അന്വേഷണങ്ങള്‍ തെറ്റായിരുന്നെങ്ങില്‍ സിയാബിനു എന്നെ വിളിക്കാമായിരുന്നു, നേരില്‍ കണ്ടു വിശദീകരിക്കാംആയിരുന്നു... സിയാബിനെ ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു - തിരക്കാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞു - ഒരു sms ഉം അയച്ചു -"I will call u later" പിന്നെ ഒരിക്കലും എന്നെ വിളിച്ചതും ഇല്ല എന്റെ കാളുകള്‍ എടുത്തതും ഇല്ല. സിയാബിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ കണ്ടു പിടിച്ചു വിളിച്ചു ഒരു ഫലവും ഉണ്ടായില്ല. .. (To Continue)

Dr Praveen G Pai said...

ഞാന്‍ അറിഞ്ഞത് എന്റെ സുഹൃത്തിനെ അറിയിച്ചപ്പോള്‍ എന്റെ ജോലി കഴിഞ്ഞു എന്ന് കരുതി സിയാബിന്റെ കേസ് ഞാന്‍ വിട്ടു കളഞ്ഞിരുന്നതാ ....... അപ്പോഴിതാ Sachin എന്നാ ഒരു ബ്ലോഗ്ഗര്‍ (ശരിയായനാമം എന്തോ ആവോ?) 23/09/09 ഇല്‍ RCC ക്ക് ഒരു e-mail അയച്ചിരിക്കുന്നു - Dr Pai "medical എത്തിക്സ്" -നു വിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നു!!! സിയാബിന്റെ കേസ് അങ്ങിനെ RCC യില്‍ മുഴുവന്‍ ഫ്ലാഷ് ആയി- ഡയറക്ടര്‍ അടക്കം!!!! പിന്നീട് തുരു തുരെ mail ഉകള്‍ എന്നെ ക്രൂശിച്ചു കൊണ്ട്!!!! Medical Ethics എന്ത് എന്ന് ആ പദം ഉപയോഗിക്കുന്നതിന് മുമ്പ് പഠിക്കുക. ഞാന്‍ ചെയ്തതിനു RCC യിലെ എന്റെ ഡോക്ടര്‍ സുഹൃത്തുക്കള്‍ ആശംസിച്ചു - കാരണം "Fair use of available resourses" medical ethics ഇലെ ഒരു cardinal principle ആണ് - ചികിത്സാ സഹായം ഒരാള്‍ സംഭാവനയായി നല്‍കുമ്പോള്‍ അത് ശരിയായ ആളുടെ കയ്യിലാണോ എത്തുന്നത്‌ എന്ന് അന്വേഷിക്കുന്നതില്‍ എന്ത് medical ethics violation ആണ് സച്ചിന്‍ ഉദ്ദേശിച്ചത്??? സിയാബ്‌ എന്ന പേരുള്ള ഒരു രോഗി ആശുപത്രിയില്‍ ഇല്ല എന്ന് പറഞ്ഞതില്‍ എന്താ ഒരു തെറ്റ്?? ഒരു രോഗിയുടെ രോഗവിവരമോ അവന്റെ ചികിത്സാ റിപ്പോര്‍ട്ടോ ഞാന്‍ പബ്ലിഷ് ചെയ്തില്ലല്ലോ!!! ഇനി എന്റെ അറിവില്‍ പെടാത്ത ഏതെങ്ങിലും ഒരു എത്തിക്സ് violation ഉണ്ടായിട്ടുണ്ടെങ്കില്‍ Travancore-Cochin medical Council (Trivandrum) - ലോ, Indian Medical council -ലോ Human rights commission - ലോ പരാതി അയക്കുക - പൊതു താല്പര്യ പരാതി മതി - ഞാന്‍ അവിടെ മറുപടി കൊടുക്കാം - ഒരു കോപ്പി ആവശ്യപ്പെടുന്ന എല്ലാവര്ക്കും തരുകയും ചെയ്യാം! ഇത്തരം അന്വേഷണങ്ങള്‍ ഞങ്ങള്‍ എല്ലാ ഡോക്ടര്‍ മാരും ചെയ്യാറുണ്ട് - അങ്ങിനെ ചെയ്യുന്നത് ചില കള്ളന്മാര്‍ക്ക് ഇഷ്ടപെടാറില്ല എന്ന് മാത്രം.

എന്റെ അന്വേഷണത്തിന്റെ റിസള്‍ട്ട്‌ ഞാന്‍ അറിയിച്ചു. അത് തെറ്റാണോ ശരിയാണോ എന്ന് നിങ്ങള്‍ സ്വന്തമായോ പോലീസ് മുഖേനയോ അന്വേഷിക്കുക. സിയാബ്‌ തട്ടിപ്പാണെന്കില്‍് സച്ചിന്‍ ഉള്പടെയുള്ളവര്‍ ഈ Racket ഇല്‍ ഉണ്ട് എന്ന് RCC ഉള്‍പടെ ഞങ്ങള്‍ എല്ലാരും വിശ്വസിക്കും.

സിയാബ്‌ കള്ളനാണ് എങ്കില്‍ മാസങ്ങള്‍ക്ക് ശേഷം ഒളിവില്‍ കഴിഞ്ഞു തിരിച്ചു വരും - സുമുഖനായിട്ടു!!!! കുറെ മെഡിക്കല്‍ റെക്കോര്‍ഡ്സ് ഉണ്ടാക്കി എടുക്കും - """പാസ്റ്റ്‌ ഹിസ്റ്ററി"!!! ദൈവത്തിന്റെ കരങ്ങളാല്‍ അത്ഭുത രോഗശാന്തി പ്രാപിച്ച ഒരു പുതിയ സിയാബ്‌!!! രോഗം ഉണ്ടായിരുന്ന ഒരു ലക്ഷണവും ഇല്ലാതെ!!! Radiation ചെയ്തതിന്റെ ഒരു തെളിവും ഇല്ലാതെ, കായകല്പം treatment കഴിഞ്ഞ - മഹാല്ഭുതങ്ങള്‍ സമ്മാനമായി ലഭിച്ച ദൈവത്താല്‍ അനുഗ്രഹം ലഭിച്ച പുതിയ സിയാബ്‌!!! - ഇത് ഒരു റിയല്‍ സ്റ്റോറി ആണ്.......... ഈ സ്റ്റോറി സിയാബിന്റെ കാര്യത്തില്‍ വീണ്ടും സംഭവിക്കുമോ ആവോ!! ഞാന്‍ സിയാബിനു ഒരു ഐഡിയ കൊടുക്കുകയാണോ എന്നെനിക്കറിയില്ല!!!

സിയാബ്‌, തുറന്നു പറയു - നിനക്ക് എന്താ പറ്റിയത്?? ഇത്രയും കഷ്ടപ്പെട്ട് എല്ലാര്ക്കും ഒരു മാതൃകയായി ജീവിച്ചു - ഇപ്പോള്‍ എന്തിനു ഇങ്ങനെ ????? ആരാ നിന്നെ ഇതിനു പ്രേരിപ്പിക്കുന്നെ - ഇത്രയും നാള്‍ കഷ്ടപെട്ടതല്ലേ - ഇത്രയും ഫെയിം കിട്ടിയതല്ലേ - എന്തിനു എല്ലാം ഉടച്ചു കളയുന്നു???

നിരക്ഷരൻ said...

@ ഡോ:പ്രവീണ്‍ പൈ

താങ്കളുടെ ഒരു കമന്റ് ഈ പോസ്റ്റില്‍ അനിവാര്യമായിരുന്നു. നന്ദി .

ഗുപ്തന്‍ said...

Thank You Doc. :)

Unknown said...

Timely good work. People will be thankful to you...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വിശദീകരണത്തിനു നന്ദി ഡോക്ടർ..
ഉറക്കം നടിക്കുന്ന പലരുടേയും കണ്ണു തുറക്കാൻ ഇതു സഹായിക്കട്ടെ