Wednesday, September 23, 2009

പറയൂ മേരിലില്ലി...

സിയാബ് എവിടെ?

ബൂലോകരെല്ലാം കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ച് ഇരിക്കുന്നല്ലോ.
മേരി ലില്ലിയുടെ ഈ പോസ്റ്റില്‍ ഇന്ന് രാവിലെ ഞാനിട്ട കമന്റ് ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ തന്നെ നീക്കം ചെയ്തു.

അരുണ്‍ ചുള്ളിക്കലിനോടുള്ളത് ആയിരുന്നെങ്കിലും കമന്റ് ഇതായിരുന്നു:

ശ്രീ.അരുണ്‍ ചുള്ളിക്കല്‍,
‍നിങ്ങള്‍ എന്തിനാണ് ഇനി ഇവിടെ കിടന്ന് റഫറി എടവാട് നടത്തുന്നത്.സിയാബിന് സത്യത്തില്‍ അരുണ്‍ ചുള്ളിക്കല്‍ പണികൊടുക്കുകയായിരുന്നു, ആ മാനേജര്‍ വിജയിനെ വിളിക്കാന്‍ പറഞ്ഞത്. അരുണ്‍ ഒന്നൂടെ വിളിച്ച് നോക്ക്, കമ്പനിക്ക് എല്ലാം ബോദ്ധ്യപ്പെട്ടിരിക്കുന്നു. ബൂലോകക്കാര്‍ പോലും മറൈന്‍ ബ്ലിസിനെ ഇതില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു, താങ്കളത് ചെയതത് നന്നായി, കാര്യങ്ങള്‍ പെട്ടന്ന് തീരുമാനമായി.
മേരി ലില്ലി പറയും, ഇല്ലെങ്കില്‍ ഒന്ന് വിളിച്ചേരെ.
അരുണ്‍ വിഷമിക്കണ്ട,സൈബര്‍ കേസ് കൊടുത്തിരുന്നെങ്കിലും കമ്പനി ഈ തട്ടിപ്പ് അറിഞ്ഞേനെ.അരുണായിട്ട് പറഞ്ഞതിനാല്‍ സിയാബിന് ജയില്‍ ഒഴിവായി.

അരുണ്‍ ചുള്ളിക്കലിന്റെ പോസ്റ്റില്‍ ഞാനിട്ട് കമന്റും ഡിലീറ്റ് ചെയ്യപ്പെട്ടിരികുന്നു.
അപ്പോള്‍ സംഗതി വാസ്തവമാണ്, കമ്പനി ഈ തട്ടിപ്പ് അറിഞ്ഞിരിക്കുന്നു.
രേഖകള്‍ ഹാജരാക്കാന്‍ സിയാബിന് സമയം കൊടുത്തുവെങ്കിലും സിയാബ് മുങ്ങി.
ഇതല്ലെ സത്യം?
പറയൂ മേരിലില്ലി?

അപ്ഡേറ്റ്:

അരുണ്‍ ചുള്ളിക്കലിന്റെ പോസ്റ്റില്‍ ഇപ്പോള്‍ ഇടാന്‍ ശ്രമിച്ച കമന്റ് മോഡറേറ്റ് ചെയ്യപ്പെട്ടു.
വെളിക്കിറങ്ങുമോന്ന് അറിയാത്തതിനാല്‍ ഇവിടെ പൂശുന്നു.
അതെന്താ അരുണെ എന്റെ കമന്റ് ഡിലീറ്റിയത്?
ഞാന്‍ അനാവശ്യം ഒന്നും പറഞ്ഞില്ലല്ലോ.
തൃശ്ശൂര്‍ക്കാരനും മനോജും പറയുന്ന വിവരക്കേട് എല്ലാം ഇവിടെ ഇടുകയും ചെയ്തിരിക്കുന്നു.
മേരിലില്ലിയുടെ പോസ്റ്റില്‍ ഇട്ട കമന്റും അവര്‍ ഡിലീറ്റി.
ഞാന്‍ അത് പുഴുങ്ങി വച്ചിട്ടുണ്ട്.

എടോ മനോജെ,
തനിക്ക് തലക്കകത്ത് കളിമണ്ണാണോ?അസുഖമാണെന്ന് പറഞ്ഞ് സിയാബ് ലീവെടുക്കാറുണ്ടെന്ന് എച്ച്.ആര്‍.മാനേജര്‍ കഴിഞ്ഞ ദിവസം ആരോടോ പറഞ്ഞത് താന്‍ വായിച്ചില്ലെ?ആ ലീവെടുത്തതിന്റെ ഒറിജിനല്‍ ഡോകുമെന്റ്സ് തരാന്‍ പറയുന്നതില്‍ കമ്പനിയെ എങ്ങിനെയാടോ കുറ്റപ്പെടുത്തുക?വിവരക്കേടല്ലാതെ ഈ സബ്ജക്റ്റില്‍ താന്‍ ഇതുവരെ വല്ലതും പറഞ്ഞിട്ടുണ്ടോ?അതിനെവിടാ വിവരം അല്ലെ?
അരുണ്‍ ചുള്ളിക്കല്‍,ഇത് പബ്ലിഷ് ചെയ്യില്ലായിരിക്കും, സാരമില്ല ഒരു കോപ്പി ഞാന്‍ അവിടെയും വച്ചേക്കാം.

20 comments:

വിന said...

അറിയുമെങ്കില്‍ പറയൂ.

ചാര്‍ളി (ഓ..ചുമ്മാ ) said...

സുഹൃത്തേ,
ഈ വിഷയം ഇനിയും അവസാനിപ്പിക്കാറായില്ലേ..?
സിയാബ് നുണ പറഞ്ഞിട്ടുണ്ടാവാം..
അയാളെ ഒരു വെറുക്കപ്പെട്ടവനാക്കുകയും ചെയ്തു..
ബൂലോകരാരും ഇനി അയാളുടെ തട്ടിപ്പിന്‌ നിന്നു കൊടുക്കാനും പോണില്ല..ഇത്രയും പോരേ..?

എന്താണ്‌ ഈ വിഷയത്തിന്‌ അഭികാമ്യമായ ഒരു അവസാനമായി താങ്കള്‍ കാണുന്നത്

1.സിയാബ് സ്വയം എല്ലാ തെറ്റുകളും സത്യങ്ങളും ഏറ്റു പറഞ്ഞു ബൂലോകരോട് മാപ്പപേക്ഷിക്കുക.
2. ഇതിനയാള്‍ തയ്യാറല്ലെങ്കില്‍, അയാളെ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുക. കമ്പനി അയാളെ പിരിച്ചു വിടുക
3. സിയാബിനൊപ്പം , അയാളെ അനുകൂലിച്ചവരേയും ചേര്‍ത്ത് ഒരു സംഘടീത തട്ടിപ്പിന്‌ കേസ് കൊടുക്കുക.
4. തെറ്റുകാരനെന്നു തെളിഞ്ഞ സിയാബ് ഇനി ജീവിക്കാന്‍ അര്‍ഹനല്ല.

ഒരു ചോദ്യം കൂടി..

IAS-കിട്ടിയില്ലായിരിക്കാം. പക്ഷേ അയാള്‍ രോഗിയല്ലെന്നു തെളിഞ്ഞോ..? ഒരു പോസ്റ്റിലും ഞാനിതു വായിച്ചില്ല.

വിന said...

ചാര്‍ളി,
ഈ വിഷയം കൊണ്ടുവന്ന ബൂലോകം ഗഡീസ് പൊതു ചര്‍ച്ച അവസാനിപ്പിച്ചു. എന്നിട്ടും സിയാബിന്റെ കൂട്ടുകാര്‍ എന്ന് അവകാശപ്പെടുന്നവര്‍ വീണ്ടും വീണ്ടും പുതിയ പോസ്റ്റുംകൊണ്ട് വരുന്നു.
കാപ്പിലാന്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ സിയാബിനെ കൂട്ടില്‍ കയറ്റിയേ മതിയാവൂ എന്ന് പറഞ്ഞാ നടക്കുന്നതെന്ന് തോന്നുന്നു, കൂടെ തൃശ്ശൂര്‍ക്കാര്‍ന്‍, മനോജ് എന്നിവരും. ഇവരാണ് സത്യത്തില്‍ പ്രശ്നങ്ങള്‍ വഷളാക്കുന്നത്.

സിയാബ് ആ പണം തിരികെ കൊടുക്കണം.
പൊതുവായി മാപ്പു പറയണം.

രോഗമില്ലെന്ന് തെളിവുകള്‍ ധാരാളം.
ഇത്രയും ആയില്ലെ , ക്ഷമിക്കൂ, തെളിവ് തരാനുള്ള സമയം വരും.

മറ്റ് പോസ്റ്റുകള്‍ തീരുന്ന വരെ ഈ ബ്ലോഗിലും പോസ്റ്റുകള്‍ വരും.
ഇതിന് എന്ന് അവസാനമാവുമോ അന്ന് ഈ പോസ്റ്റുകള്‍ എല്ലാം ഡിലീറ്റും.

Dr. Prasanth Krishna said...
This comment has been removed by the author.
വിന said...

ശ്രീ.പ്രശാന്ത് .ആര്‍.കൃഷ്ണ,
കഥയറിയാതെ ആട്ടം കാണരുതെന്ന് ഒരു റിക്വസ്റ്റ് ആണ് എനിക്ക്.
രാമായണം മുഴുവന്‍ വായിച്ചിട്ട് രാമനുക്ക് സീത ആരാ എന്ന് ചോദിച്ചാല്‍ മറുപടി ഇല്ല.
താങ്കള്‍ രാമായണം വായിച്ചിട്ടില്ലെന്നെ പറയാമ്പറ്റൂ.

ചാര്‍ളി (ഓ..ചുമ്മാ ) said...

എന്തായാലും ഞാനീ വിഷയത്തിലിടുന്ന അവസാന കമന്റാണ്‌ ഇത്..(സിയാബ് വായ തുറക്കും വരെ..!!)

പ്രശാന്ത്,
ഞാന്‍ മനസ്സിലാക്കിയിടത്തോളം വിനയും, വിനയയും ഒരാളല്ല...
അല്ലേലും താങ്കളുടെ കമന്റിനു മറുപടീ പറയേണ്ട കാര്യം എനിക്കില്ല..

ശരി അപ്പോ...

Dr. Prasanth Krishna said...

തെറ്റു ചെയ്യാത്തവര്‍ ആരുമില്ല. തെറ്റ് തെറ്റാണന്ന് മനസ്സിലാക്കി തിരുത്താന്‍ അവസരം നല്‍കുക. അല്ലാതെ വേട്ടനായെപോലെ പിന്തുടര്‍ന്ന് കടിച്ച് കീറാനല്ല ശ്രമിക്കേണ്ടത്. സിയാബിന് പലതും പറയാനുണ്ടന്ന് പറഞ്ഞു, അയാള്‍ ഡിസംബര്‍ വരെ സമയവും ചോദിച്ചു. അതു കൊടുത്തുകൂടെ. ഒരു ജീവിതം നശിപ്പിക്കാന്‍ എളുപ്പമാണ്, പക്ഷേ ഒരുക്കലും തിരിച്ചുകൊടുക്കാനാവില്ല വിന. ഇതിനേക്കാള്‍ വലിയ വലിയ തട്ടിപ്പുകളുമായ് പലരും നമുക്കു ചുറ്റുമുണ്ട്. അവര്‍ക്കെതിരേ എല്ലാ തെളിവുകളുമുണ്ടായിട്ടും ഒരക്ഷരം മിണ്ടാന്‍ നമ്മുടെ നാവുപൊന്തില്ല. അപ്പോള്‍ എളിയിടം കണ്ടേ വാതം കോച്ചൂ.

ഞാന്‍ സിയാബിനെ അറിയില്ല. അയാളുടെ ബ്ലോഗും കണ്ടിട്ടില്ല. കഴിഞ്ഞ ആഴ്ച ഒരു സുഹ്യത്ത് വഴിയാണ് കാര്യങ്ങള്‍ അറിഞ്ഞതും ബ്ലോഗ് വായിച്ചതും. ഒരുപക്ഷേ നിവ്യത്തികേട് കൊണ്ട് അതില്‍ പറയുന്ന ബ്ലോഗര്‍ കാശുകൊടുക്കാമന്നു പറഞ്ഞപ്പോള്‍ അയാള്‍ വാങ്ങിയിട്ടുണ്ടാകാം. അറിഞ്ഞിടത്തോളം സിയാബ് ആരോടും പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തിയതായ് തോന്നിയില്ല. നമ്മള്‍ അയാള്‍ക്ക് ശിക്ഷ വിധിക്കും മുന്‍പ് അയാള്‍ എന്താണന്നും, അയാള്‍ക്ക് എന്താണ് സംഭവിച്ചതന്നുമാണ് അറിയേണ്ടത്.

ഇതാ ഒരു ത്രഡ് ഇവിടയുണ്ട്. ശൗര്യം ഇങ്ങനയുള്ള വമ്പന്മാരോടാണ് വേണ്ടത്.

വര്‍ത്തമാനം മാനേജ്‌മെന്റിന്റെ വഞ്ചനക്കിരയായ അറുപതോളം ജീവനക്കാര്‍ ഇപ്പോള്‍ ജയിലുകളിലേക്ക് നാളുകളെണ്ണുകയാണ്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് അന്താരാഷ്ട്ര മാധ്യമ ലോകത്ത് തന്നെ കോളിളക്കങ്ങള്‍ സൃഷ്ടിക്കും. ലോക മാധ്യമങ്ങള്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് ഈ വാര്‍ത്ത പുറത്തെത്തിക്കും. ഇതോടെ ആഗോള സലഫി പ്രസ്ഥാനത്തിനു തന്നെ മുഖം നഷ്ടപ്പെടും.

അതുല്യ said...

സത്യമേവ ജയതേ.
അസത്യവും നുണയും നമ്മളേ എത്തിപെടുത്തുന്നത് അവസാനം വേദനയിലേയ്ക്ക് തന്നെയാണു. ആ കുട്ടിയ്ക്ക് അസുഖം ഒന്നുമില്ലാതിരിയ്ക്കട്ടെ. എന്തെങ്കിലും അസത്യങ്ങള്‍/അബദ്ധങ്ങല്/തെറ്റുകള്‍ പറഞിട്ടുണ്ടെങ്കില്‍ അതിന്റെ പരിണിതഫലങ്ങളില്‍ നിന്നും രക്ഷപെടുക എന്നത് ബ്ലോഗ്ഗ് ആണെങ്കിലും/സാധാരണ നാട്ടില്‍/വീട്ടില്‍ തന്നെ ഉണ്ടായതാണെങ്കില്‍ തന്നെയും, അല്പം ബുദ്ധിമുട്ട് തന്നെയല്ലേ? ഒരു പരാതി എന്ന മട്ടില്‍ ബ്ലോഗിലൂടെ അറിയപെടുന്ന ഒരു വ്യക്തിയ്ക്ക് എതിരായിട്ട് എന്തെങ്കിലും ഉയര്‍ന്ന് വന്നാല്‍ അതിനെ കുറിച്ച് അന്വേക്ഷിയ്ക്കാന്‍ ഇറങ്ങുക എന്നത് ആ വ്യക്തിയുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടും/അത് ഒരു പാതകം എന്ന് ഒക്കെ വിചാരിയ്ക്കുന്നതില്‍ വിയോജിപ്പുണ്ട്. വ്യക്തിയുടെ ഭാര്യയുടെ മുതുകില്‍ മറുകുണ്ടോ അല്ലെങ്കില്‍ എത്രരുപയുടെ താലിമാല പണിയിച്ചു എന്ന് ഒന്നുമല്ലലോ ചോദിയ്ക്കുന്നത്, പന്നിപനിയാണോ/എയിഡ്സുണ്ടോ സംശയം തോന്നുന്നു എന്നു വരെ ചോദിച്ചു പോകുന്ന കാലഘട്ടതിലൂടെയാണു നമ്മളിപ്പോ നീങ്ങുന്നത് അല്ലേ? ഈ വ്യക്തി പൊതുജനങ്ങള്‍ കാണുന്ന മീഡിയയില്‍ പ്രത്യക്ഷപെടുകയും,എഴുതുകയും/അഭിമുഖം നടത്തുകയും ഒക്കെ ചെയ്യുമ്പോഴ്, നമുക്ക് ഇമ്പ്രസ്സ്ഡ് ആവുകയാണെങ്കില്‍ നമ്മള്‍ ആ വ്യക്തിയേ കാണാനോ അല്ലെങ്കില്‍ ഒരു ഓട്ടോഗ്രാഫിനോ മറ്റോ ശ്രമിയ്ക്കുന്നു,വളരെ കഴിവുള്ള ഡോക്ടറാണെങ്കില്‍ നമ്മള്‍ നമ്മുടെ അസുഖവുമായിട്ട് ചികല്‍സയ്ക്കായി ബന്ധപെടുവാന്‍ താല്പര്യം കാട്ടുന്നു. അത് പോലെ, അതേ ആങ്കിളില്‍ നമുക്ക് അല്പം സംശയം തോന്നുന്ന്വെങ്കില്‍ അത് അന്വേക്ഷിയ്ക്കുന്നതില്‍ തെറ്റുണ്ടോ? അസത്യത്തിന്റെ പുകമറയില്ലെങ്കില്‍ അതില്‍ സന്തോഷിയ്ക്കുകയലേ വേണ്ടത്? പച്ചില കൊണ്ട് പെട്റോള്‍ എന്ന് പറഞപ്പോള്‍, ഹെക്ടര്‍ കണക്കിനു സ്ഥലം രാമറുടേ പേരില്‍ എഴുതിവചവര്‍ പിന്നീട് പരാതിയ്ക്ക് പോവരുത് എന്ന് പറയുന്നതില്‍ അര്‍ഥമുണ്ടോ?

അതുല്യ said...

നവാബ് രാജേന്ദ്രനേ ആര്‍ക്കും ഓര്‍മ്മയില്ലേ? ഏത് ചെറിയ സംശയങ്ങള്‍ക്കും/കൊല്ലരുതായ്മയ്ക്കെതിരേയും ഹര്‍ജ്ജി സമര്‍പ്പിച്ച് നീതി നേടിയിരുന്ന വ്യക്തി? മിക്ക ആസ്പത്രിയ്കളിലും ചികല്‍സാ സഹായം നേടുന്നവര്‍യ്ക്കായുള്ള ആളുകളുടെ പൂര്‍ണ മേല്വിലാസവും, ചികല്‍സയുടെ രീതികളും അസുഖങ്ങളുടെ വിശദാംശങ്ങളും ലഭ്യമാണു. ഇതൊക്കെ തന്നെ, വ്യക്തികളുടെ സമ്മതമില്ലാതെ തന്നെ ലഭ്യമാവുന്നവ തന്നെ. LBS ന്റെ സൈറ്റില്‍ കേഡര്‍ അനുസരിച്ചുള്ള ആളുകള്‍ടെ ഡീറ്റേയില്‍സ്ം ഫോണ്‍ നമ്പ്രും പോസ്റ്റിങ് അഡ്രസ്സും ഒക്കേനും ഉണ്ട്. അതൊക്കെ പബ്ലിക്ക് ഇന്‍ഫോര്‍മേഷന്റെ പ്രോട്ടോക്ക്ക്കോള്‍ അനുസരിച്ച് കൊടുക്കുന്നതാണു. ഒരാളുടെ പഠിത്തവും, അസുഖവും, ഭാര്യയുടെ വീട്ട് പേരും ഒക്കെ നാലാളോട് പറയണ്ട കാര്യമില്ല എന്ന വാദം അനുവദിച്ച് കൊടുക്കുമ്പോള്‍ തന്നെ, പ്രഫഷണല്‍ എത്തിക്ക്സിന്റെ ഭാഗമായിട്ട് പൊതുജനമായിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഏത് ഒരാളുടെയും പടം/ഫോണ്‍ നമ്പ്ര്/വിലാസം എന്നിവയൊക്കെ ആര്‍ക്കും എവിടേയും പറയാവുന്നതും കൊടുക്കാവുന്നതും ആണു. RTI Act അനുസരിച്ച്, ഏത് ഒരാളുടെയും ഉദ്ദ്യോഗം/വിദ്യഭാസം എന്നിവ ഏത് ആള്‍ക്കും എപ്പ വേണമെങ്കില്‍ അറിയാന്‍ സ്വാതന്ത്ര്യമുണ്ട്, അതിനൊന്നും ഒരു കാര്യങ്ങളും തടസ്സം നില്‍ക്കില്ല. ഒരു ഡോക്ടര്‍ക്ക് എം.ഡിയുണ്ടോ എന്ന് എനിക്ക് അറിഞിട്ട് വേണം എനിക്ക് ചികില്‍സയ്ക്ക് പോവാന്‍ എന്ന് ഞാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും MCI യൊട് ഞാന്‍ ചോദിച്ചാല്‍ അത് എനിക്ക് കിട്ടിയിരിയ്ക്കും. അതില്‍ ഡോക്ടറുടെ സ്വകാര്യത്ായ്ക്ക് ഒരു സ്ഥാനവുമില്ല. മന്ത്രിമാര്‍ സംബദ്ധിയ്ക്കുന്ന വിവാഹ/മരണ ചടങ്ങുകളുടെ ചിത്രങ്ങള്‍ ആരോടും ചോദിയ്ക്കാതെ തന്നെ പത്രങ്ങളില്‍ നമ്മള്‍ കൊടുക്കുന്നില്ലേ ?നമ്മള്‍ കാണുന്നില്ലേ?
കേട്ട് കേള്വി വച്ച് ചാറ്റ് ചെയ്യുന്നവരോട് ഒക്കെ തന്നെയും പല പ്ല അസുഖങ്ങള്‍ തനിയ്ക്കുണ്ട് എന്ന് ഈ കുട്ടി പറഞിട്ടുണ്ട്. സോ , സൂക്കേടിന്റെ സ്വകാര്യത അവിടെ തീര്‍ന്നു. ഈ കുട്ടിയുടെ നാട്ടിലും പലരോടും ഈ കുട്ടി അസുഖത്തേ കുറിച്ച് പറഞിട്ടുണ്ട്. അങ്ങനെയുള്ളപ്പോഴ്, പരാതി ഉയര്‍ന്ന സ്ഥിതിയ്ക് കാശ് അയച്ച് കൊടുത്ത വ്യക്തിയ്ക്കെങ്കിലും ഡീറ്റേയില്‍സ് കൈമാറുക അല്ലെങ്കില്‍ ഡോക്ടറുടെ പേര് എങ്കില്‍ം പറയാമായിരുന്നു. അതില്‍ തെറ്റില്ല തന്നെ. പോലീസിനും/വനിതാ കമ്മീഷനും/സ്വകാര്യ വ്യക്തിയ്ക്കും ഒക്കെ കേട്ട് കേള്വി/"മാധ്യമങ്ങള്‍"/ഇന്റര്‍നെറ്റ് (ഇതില്‍ ബ്ലോഗ്ഗും പെടും) എന്നീ മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങളില്‍/പരാതികളില്‍/മനുഷ്യവകാശലംഘനം എന്നിവയില്‍ സ്വയമേധയാ പരാതി സ്വീകരിച്ച് കേസുകള്‍ സമര്‍പ്പിയ്ക്കാം എന്നിരിയ്ക്കേ, കേസേടുക്കാനും തെളിയിയ്ക്കാനും നീ ആരാടാ കമ്മീഷണറോ എന്നുള്ള ചോദ്യം അസ്ഥാനത്താണു. കാരണം, സത്യങ്ങളുടെങ്കില്‍ ആരേയും നമുക്ക് പേടിയ്ക്കാനില്ലല്ലോ.

അതുല്യ said...

ആ കുട്ടിയ്ക്ക് അസുഖം എന്നത് സത്യമായിരുന്നാല്‍, തുടര്‍ ചികല്‍സയ്കുള്ള കാര്യങ്ങളും നമ്മള്‍ തന്നെ ചെയ്യുമായിരുന്നില്ലേ? അന്വേക്ഷിയ്കാതെ അറിയാന്‍ കഴിയുമായിരുന്നോ? സത്യമായിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിച്ച്, പടി പടിയായിട്ട് അവനെ ഉയര്‍ച്ചേയിലേയ്ക്ക് തന്നെ നമ്മള്‍ നയിയ്കുമായിരുന്നില്ലേ? അല്ലാ അസത്യങ്ങളാണു ഉയര്‍ന്ന് വന്നതെങ്കില്‍ അതും നല്ലതല്ലേ? നാളുകള്‍ ഏറെ കഴിയുമ്പോള്‍, ഈ വക അസത്യങ്ങളിലൂടെ ജീവിതം മുമ്പോട്ട് കൊണ്ട്പോകാന്‍ തീരുമാനിച്ഛാല്‍ , കൂടുതല്‍ കൂടുതല്‍ പണമിടപാടുകള്‍ ചെന്ന് എത്തുകയും, അത് വഴി മറ്റു പല ഭീകര വഴിയ്കളിലേയ്യ്ക്ക് ഈ കേസ് എത്തിപെടുകയും ചെയ്യുമ്മായിരുന്നില്ലേ? ഈ ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ട്, ആ കുട്ടിയ്ക്ക് അത്രയും വേഗം നയങ്ങള്‍ മാറ്റി, നല്ലൊരു ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നൂടേ? Siyab, be brave man- Allow Truth to Prevail and Live a Peacful Life.

വിന said...

ചാര്‍ളി,
സിയാബിനൊപ്പം ആരും സംഘടിത തട്ടിപ്പിന് ശ്രമിച്ചിട്ടില്ലെന്ന് ആര്‍ക്കാണ് മനസ്സിലക്കാമ്പറ്റാത്തത്.
വിവേകത്തിനു പകരം വികാരം തീരുമാനങ്ങളിലിടപെടുമ്പോഴുള്ള ചതിവേ മേരിലില്ലിക്കു പറ്റിയിട്ടുള്ളൂ. അരുണാണെങ്കില്‍ ഒന്നും അറിയാതെ ഒരു ആവേശത്തിന് ചാടി വീണതാ, ഒരു ഓണ്‍ലൈന്‍ കള്ളനെപ്പിടി ആണെന്ന് കരുതിയിട്ട്.
കഴിഞ്ഞൊരു പോസ്റ്റില്‍ ഒരു ഷെല്ലിയുടെ ബ്ലോഗിലേക്ക് ലിങ്ക് കൊടുത്തിരുന്നു, തിരിച്ചറിവ് എന്ന പേരില്‍ .കൂടെ വര്‍ക്ക് ചെയ്യുന്ന അദ്ദേഹം അങ്ങിനെ ഒരു പോസ്റ്റ് ഇട്ട് പറ്റിയ അബദ്ധം തുറന്ന് പറഞ്ഞു.
അതിനുള്ള ആര്‍ജ്ജവം എല്ലാവരും കാട്ടണം.

വിന said...

ശ്രീമതി.അതുല്യ.
ഇത്രയും വിവേകത്തോടെയുള്ള ഒരു കമന്റ് മാത്രം മതി ഈ വിഷയം വിശകലനം ചെയ്യാന്‍. എല്ലാവരും ഈ രീതിയില്‍ ചിന്തിച്ചിരുന്നെങ്കില്‍.
വളരെ നന്ദി.

പണ്ട് കേട്ട ഒരു കഥയെ ഓര്‍മ്മിപ്പിക്കുന്നു ഈ കമന്റ്.
ആദ്യമായി മൊഷണം നടത്തി വീട്ടിലെത്തിയ മകനെ അമ്മ അഭിനന്ദിച്ചു.മകനാവട്ടെ അത് പ്രോത്സാഹനമായി. അങ്ങിനെ ചെറു ചെറു കളവുകളില്‍ നിന്നും വലിയ കുറ്റകൃത്യങ്ങളിലേക്ക് എത്തിപ്പെട്ട മകന്‍ അവസാനം ശിക്ഷക്ക് വിധിക്കപ്പെട്ടു കിടക്കുന്നതും തന്നെ കാണാന്‍ വന്ന അമ്മയുടെ ചെവി കടിച്ച് മുറിച്ച് തന്നെ ഈ നിലയിലാക്കിയത് ഇവരാണെന്നും പറയുന്ന കഥ.

സിയാബ്,
തെറ്റ് ഏറ്റു പറയൂ.
പ്രോത്സാഹിപ്പിക്കുന്ന അമ്മമാരുടെ (ചേച്ചിമാരുടേയും ) ചെവി കടിച്ച് പറിക്ക്.
ചെറുപ്പമാണ് താന്‍.
ഇനി ഒരുപാട് ജീവിതം മുന്നിലുള്ള ആള്‍.
തെറ്റു തിരുത്തി മുന്നോട്ട് പോകാം.

Dr. Prasanth Krishna said...

അതുല്യ

സിയാബിന് IAS ഇല്ല എന്നത് എല്ലാവര്‍ക്കും അറിയാം. അയാള്‍ക്ക് ഈ പറയുന്ന 62% ക്യാന്‍സറും ഇല്ല. അയാള്‍ പലരോടും പലതും പറഞ്ഞിട്ടുമുണ്ട്. അതൊന്നും മറന്നുകൊണ്ടല്ല കമന്റിട്ടത്. അയാളെകുറിച്ച് ഇട്ട പോസ്റ്റുകളോ, അന്വേഷണങ്ങളോ സ്വകാര്യതയുടെമേലുള്ള കടന്നു കയറ്റമാണന്നും പറഞ്ഞിട്ടില്ല. ഞാന്‍ അയാളെ ന്യായീകരിക്കുന്നുമില്ല. തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കികൂടേ എന്നു മാത്രമേ ചോദിച്ചുള്ളൂ. കേസിനുപോകാം, കോടതികയറ്റാം, ജയിലിലടക്കാം. അതിനുള്ളതെല്ലാം അയാള്‍ക്കെതിരായിട്ടുണ്ട്. മനുഷ്യത്വപരമായ് അയാള്‍ക്ക് ഡിസംബര്‍ വരെ സമയം കൊടുത്തുകൂടെ എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളോഒ. ഈ വിഷയത്തെകുറിച്ചുള്ള ഒരുപാട് പ്പോസ്റ്റുകള്‍ വായിച്ചങ്കിലും ആദ്യമായാണ് ഒരു കമന്റ് ഇട്ടത്.

അതുല്യ said...

To me, it seems, he is buying time and you know at what cost? What ever he had claimed till now, doesnt need another 2 months time to place it on table right? YES or NO - that s it.

To just inform people around him who raised allegations that,- Yes, look at these proofs and my docments or to say, Yes , I did commit a mistake and apologies - I dont think, he needs to take one more IAS or Phd. To say truth or not to say it is his own right, but dont you think, we also have the same right to raise voice or more serious allegation/action for good or bad? Dont create more Siyabs on blogs please.

വിന said...

മിസ്റ്റര്‍ പ്രശാന്ത്,
ഡിസംബര്‍ വരെ ആര് സമയം കൊടുക്കണമെന്നാ?
ഡിസംബര്‍ വരെ “സിയാബ്“ എന്ന് ആരും മിണ്ടരുതെന്നാണോ?
അത് നമ്മള്‍ വിചാരിച്ചാല്‍ നടക്കുമെന്ന് തോന്നുന്നില്ല.
സിയാബിനെതിരെ കേസിനില്ലെന്ന് “ചതിക്കപ്പെട്ട ബ്ലോഗര്‍“ പറയുന്നുണ്ടെന്ന് ബൂലോകം ടീം ഇന്നലെ എഴുതിക്കണ്ടു.
പിന്നെ അയാളുടെ കമ്പനിയിലുള്ള വിഷയങ്ങളാണ്, മുഴുവന്‍ വെളിപ്പെടുത്താനാവില്ലെങ്കിലും രേഖകള്‍ എത്തിക്കാമെന്ന് പറഞ്ഞ് പോയ ആള്‍ ഇതുവരെ കമ്പനിയില്‍ എത്തിയില്ലെന്നാണ് എറണാകുളത്തുനിന്നുള്ള വിവരം.അങ്ങിനെ മുങ്ങി നടന്നാല്‍ പണി മിക്കവാറും പോയിക്കിട്ടും.
ഡിസംബര്‍ ജനുവരി എന്നൊക്കെ പറഞ്ഞ് നമ്മളെ പറ്റിക്കാം, പക്ഷെ ശമ്പളം കൊടുക്കുന്നവരെ പറ്റിക്കാന്‍ സാധിക്കില്ല.

Dr. Prasanth Krishna said...

ഡിസംബര്‍ വരെ സമയം കൊടുക്കണമന്നോ, അതുവരെ ആരും മിണ്ടരുതന്നോ ഞാന്‍ പറഞ്ഞില്ലല്ലോ വിന. കൊടുത്തുകൂടെ എന്ന അഭിപ്രായം മത്രമേ ഞാന്‍ ചോദിച്ചുള്ളൂ. എന്റെ ഭാഷയുടെ പ്രശ്നം കൊണ്ട് താങ്കള്‍ക്ക് മനസ്സിലാകാഞ്ഞതാകും.

ഞാന്‍ പറഞ്ഞുകഴിഞ്ഞു ശബ്ദമുയര്‍ത്താം, കോടതിയില്‍ പോകാം. ഞാന്‍ അയാളെ ന്യായീകരിക്കുന്നുമില്ലന്ന്. എനിക്ക് ഈ വിഷയത്തില്‍ യാതൊരു വിധ താല്പര്യവുമില്ല. അയാളെ ഞാന്‍ അറിയുകയുമില്ല. അയാള്‍ക്ക് എന്ത് സംഭവിച്ചാലും അത് എന്നെ സംബന്ധിക്കുന്ന വിഷയവുമല്ല. ധാര്‍മ്മികത അത്രയധികം ഉയര്‍ത്തുന്നവര്‍ എന്റെ ആദ്യകമന്റിലെ ത്രഡിനും ആക്ഷന്‍ എടുത്തിരുന്നാല്‍ നന്നായിരുന്നു എന്ന് പ്രത്യാശിക്കുന്നു.

അതിലും പ്രത്യേക താല്പര്യമൊന്നുമില്ല. ആ അവഞ്ചനക്കെതിരേ എന്തങ്കിലും ചെയ്യന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ? വമ്പന്മാരായതുകൊണ്ട് എല്ലാവരും പേടിച്ച് മാറിനില്‍ക്കുന്ന ഒരു വിഷയമായതുകൊണ്ടു മാത്രം പറഞ്ഞതാണ്.

Unknown said...

സിയാബ്,
തെറ്റ് ഏറ്റു പറയൂ.
പ്രോത്സാഹിപ്പിക്കുന്ന അമ്മമാരുടെ (ചേച്ചിമാരുടേയും ) ചെവി കടിച്ച് പറിക്ക്.
ചെറുപ്പമാണ് താന്‍.
ഇനി ഒരുപാട് ജീവിതം മുന്നിലുള്ള ആള്‍.
തെറ്റു തിരുത്തി മുന്നോട്ട് പോകാം
.

Well said!

Unknown said...

അനില്‍ @ ബ്ലോഗിന്‍റെ പേര് ഫോട്ടോ വെക്കാത്ത മറ്റൊരു ബ്ലോഗ്‌ ആണ് വിനയുടെ ബ്ലോഗ്‌ എന്ന് ആദ്യം തന്നെ അറിയാം. ഇപ്പോള്‍ അത് കൂടുതല്‍ വ്യക്തമായി. അനില്‍ ആഗ്രഹിച്ചത്‌ പോലെ എല്ലാം അവസാനിച്ചുവെങ്കില്‍ ഇതും ഇനി അവസാനിപ്പിക്കുക. നിങ്ങളെ പോലെ ഉള്ളവരുടെ മനസിന്റെ കുടിലത കൊണ്ടാണ്
ആളുകള്‍ റോഡു അരികില്‍ രക്തം വാര്‍ന്നു കിടന്നു മരിച്ചാല്‍ പോലും ആളുകള്‍ തിരിഞ്ഞു നോക്കാത്തത്‌. എല്ലാവരും കല്ലെറിഞ്ഞപ്പോള്‍ അതിനു തയ്യാറാവാത്ത മേരി ലില്ലിയും അരുണും മനസാക്ഷി ഉള്ളവര്‍ ആണ്. സ്വന്തം മനസാക്ഷിക്ക് മുന്‍പില്‍ വിജയിച്ചും നിങ്ങളെ പോലെ മനസാക്ഷി ഇല്ലാത്തവരുടെ മുന്‍പില്‍ പരാജയം സമ്മതിച്ചും അവര്‍ രണ്ടു പേരും പിന്തിരിഞ്ഞു കഴിഞ്ഞു. സംവാദങ്ങളെ ആരോഗ്യപരമായി തന്നെ സമീപിക്കുക. അല്ലാതെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് നടത്തുന്ന നിങ്ങളെ പോലെ ഉള്ളവരോട് അവജ്ഞ മാത്രമാണ് ഇപ്പോള്‍ തോന്നുന്നത്. കാരുണ്യത്തിന്റെ പേരില്‍ സിയാബിന്‍റെ കൂടെ നിന്നവരെ നിങ്ങള്‍ വീണ്ടും ദ്രോഹിക്കുമ്പോള്‍, അപമാനിതരാകാന്‍ ശ്രമിക്കുമ്പോള്‍ ഒന്നറിയുക -അവര്‍ അല്ല നിങ്ങള്‍ തന്നെ ആണ് വീണ്ടും വീണ്ടും അപമാനിതരാകുന്നത്. അതുകൊണ്ട് ഈ ഭരണിപ്പാട്ട് സ്വന്തം വീട്ടിന്‍റെ ഉള്ളില്‍ പാടുക. മനസ് പോലെ ബ്ലോഗു മലീമസപ്പെടുതാതിരിക്കുക.

desertfox said...

47000 രൂപ അടിച്ചെടുത്തിട്ടും കള്ളനു വേണ്ടി വക്കാലത്ത് പറയുന്നവരെ വിശേഷിപ്പിക്കാന്‍ വേറേ വാക്കുകളില്ല.
“കള്ള്നൂ കഞ്ഞി വച്ചത് കട്ടു കുടിച്ചവര്‍“

വിന said...

തള്ളേ !!!!!!
അജയാ അന്റെ കമന്റ് ഞമ്മളിപ്പൊഴാ കണ്ടത്.
ജ്ജ് ആള് പുലിയാട്ടാ.
സമ്മയിച്ചിരിക്കുന്നു ചങ്ങായി.
അനില്‍ തന്നെ വിന.
പോയി കേസുകൊടുക്കടാപ്പാ..