Friday, September 25, 2009

ബൂലോകത്തിനു പുറത്തേക്ക്

സിയാബുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.


ഈ കമന്റില്‍
ചാര്‍ളിയോട് ഞാന്‍ പറഞ്ഞ മറുപടി നോക്കുക.

“മറ്റ് ബ്ലോഗുകളില്‍ ഈ ചര്‍ച്ച അവസാനിക്കുന്നതോടെ ഇവിടെയും ഈ ചര്‍ച്ച അവസാനിക്കും.”

തല്‍ക്കാ‍ലം ബൂലോകത്തെ ബഹളങ്ങള്‍ അവസാനിക്കുകയും ബഹളങ്ങള്‍ ബൂലോകത്തിനു പുറത്തേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ പരമ്പര ഇവിടെ കഴിയുന്നു. ഇനി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് , മറ്റാരും പോസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ , ഇവിടെ പോസ്റ്റ് പ്രതീക്ഷിക്കാം.

കൈപ്പളിയാണ് സിയാബ് വിഷയങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ‍ മാദ്ധ്യമങ്ങള്‍ കാട്ടുന്ന അലംഭാവത്തെപ്പറ്റി അടുത്തിടെ പറഞ്ഞ ഒരു പ്രമുഖ ബ്ലൊഗര്‍,
ഇതു നോക്കുക.
തുടര്‍ന്ന് വാര്‍ത്തകള്‍
വാര്‍ത്തകള്‍ പൈങ്കിളി ആകുമ്പോള്‍
എന്ന തലക്കെട്ടില്‍ കെ.പി.എസ് മറ്റൊരു പോസ്റ്റ് ഇട്ടു. ഇവിടെയെല്ലാം, ഉത്തരവാദിത്വമില്ലാതെ കാളപെറ്റെന്ന് കേട്ട് കയറെടുക്കുന്ന പുതുതലമുറ പത്രപ്രവര്‍ത്തകരുടെ കഴിവ്കേടും എടുത്തുചാട്ടവും തുറന്നുകാട്ടുകയാണ്. സ്വന്തം സ്ഥാപനത്തില്‍ നടക്കുന്ന തട്ടിപ്പുപോലും അന്വേഷിച്ചറിയാന്‍ മിനക്കെടാത്ത മാദ്ധ്യമ പ്രവര്‍ത്തകരാണ് പൊതുജനത്തിന് വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുന്നത് !!!! കപ്പലണ്ടി പൊതിയാനോ ട്രയിന്‍ യാത്രക്കിടെ വായിച്ചു തള്ളാനോ മാത്രമുള്ള ഒന്നായി പത്രങ്ങള്‍ മാറുന്ന കാലം അതി വിദൂരമല്ല. പൈങ്കിളി സീരിയലുകളുടെ ഗൌരവമെ ഒരു മണിക്കൂര്‍ നീളുന്ന പല ചാനല്‍ വാര്‍ത്തകള്‍ക്കുമുള്ളൂ എന്ന തിരിച്ചറിവ് സംശയാലുവായ മലയാളിയെ വീണ്ടും സംശയാലുവാക്കുകയും മനോരോഗിയാക്കുകയും ചെയ്യു.


എല്ലാവര്‍ക്കും നല്ല നമസ്കാരം.

സൈബര്‍ നിയമങ്ങള്‍ ഇഴകീറുന്ന അനുഭവ കഥകളുമായി വീണ്ടും വരാം എന്ന പ്രതീക്ഷയോട് നിങ്ങളോട് തല്‍ക്കാലത്തേക്ക് വിടപറയുന്നു ,
സ്വന്തം വിന.

1 comment:

വിന said...

ഉടന്‍ വരാം എന്ന പ്രതീക്ഷയില്‍..