Wednesday, September 30, 2009

മിനിസ്ട്രി ഓഫ് പേഴ്സണല്‍

ഭാരത സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെക്കുറിച്ചും ചട്ടവട്ടങ്ങളെപ്പറ്റിയും തീരുമാനമെടുക്കുകയും , ആവശ്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ മെഷിനറിക്കകത്തേക്കും ആവശ്യമെങ്കില്‍ പൊതുജനങ്ങള്‍ക്കായും ലഭ്യമാക്കുന്ന ഒരു മന്ത്രാലയമാണ് മിനിസ്ട്രി ഓഫ് പേഴ്സണല്‍

ഹോം പേജ്. വിവിധ സര്‍വ്വീസുകളിലേക്ക് പോകാനുള്ള ലിങ്കുകള്‍ ഇടതു വശം കാണാം


റൈറ്റ് റ്റു ഇന്‍ഫോര്‍മേഷന്‍ എന്ന തലക്കെട്ടില്‍ ലഭ്യമായ സേവനങ്ങള്‍ ഇടതുവശം കാണാം


റൈറ്റ് റ്റു ഇന്‍ഫോര്‍മേഷന്‍ പോര്‍ട്ടല്‍


ഐ.എ.എസ് എന്ന തലക്കെട്ടില്‍ ലഭ്യമായ വിവരങ്ങള്‍ ഇടതു വശം കാണാം


പ്രധാന ഒരു ലിങ്കാണ് സിവില്‍ ലിസ്റ്റ്. ഇന്ത്യയില്‍ ഇന്ന് ജോലിചെയ്യുന്നതും, ലീവുള്ളവരും, അനധികൃത അവധിയില്‍ ഉള്ളവരുമടക്കം എല്ലാ ഐ.എ.എസ് ഉദ്യോഗസ്ഥരുടേയും വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇത് പൊതുജങ്ങള്‍ക്കും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും വളരെ ഉപകാരപ്രദമായ ഒരു ലിങ്കാണ്


സിവില്‍ ലിസ്റ്റിന്റെ സേര്‍ച്ച് മെനു ഓപ്ഷനാണ് ഇത്. പേര്, കേഡര്‍, വിദ്യാഭ്യാസ യോഗ്യത തുടങ്ങി ഏതു അടിസ്ഥാനത്തിലും ഉദ്യോഗസ്ഥരെ തിരയാം


പേര് വച്ചുള്ള ഒരു സേര്‍ച്ച് സ്കീനാണ് ഇത്. സേര്‍ച്ച് ബോക്സില്‍ പേര് ചേര്‍ത്ത് സേര്‍ച്ച് ചെയ്താല്‍ , സര്‍വീസില്‍ ഉണ്ടെങ്കില്‍ അത് ലീവായാല്‍ പോലും വിവരങ്ങള്‍ ലഭിക്കും, ശമ്പളമടക്കം

സൌകര്യം പോലെ ഈ സൈറ്റ് സേര്‍ച്ച് ചെയ്തു നോക്കൂ, മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകള്‍ , സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കെതിരെയുള്ള പരാതികള്‍ തുടങ്ങിയവയൊക്കെയും ഇതില്‍ ലഭ്യമാണെന്ന് പറയപ്പെടുന്നു.

5 comments:

വിന said...

ചുമ്മാ വിവരം വക്കട്ടെന്ന്.

ഉണ്ണായി വാര്യര്‍ said...

അയ്യോടാ ... പക്ഷെ നമ്മുടെ പാവങ്ങളുടെ മിശിഹാ ഐ.എ.എസുകാരന്റെ പേരില്ലല്ലോ.. അപ്പോള്‍ വിനെ.. ഒരു ചോദ്യം ഇന്ത്യന്‍ അടുക്കള സര്‍വീസും ഐ.എ. എസ്. അല്ലെ...

നിരക്ഷരൻ said...

മിനിസ്ട്രി ഓഫ് പേഴ്സണല്‍ ...
ഒവ്വ് അതൊക്കെ കൊറേ കണ്ടിട്ടുണ്ട്.

റൈറ്റ് റ്റു ഇന്‍ഫോര്‍മേഷന്‍ ....
ങ്ങും പിന്നേ ...അതും കൊറേ കണ്ടിട്ടുണ്ട്.

സിവില്‍ സര്‍വീസ്....
ങ്ങും ...അതും കൊറേ കണ്ടിട്ടുണ്ട്...
ങ്ങേ...എന്താ പറഞ്ഞേ...ഒന്നൂടെ പറഞ്ഞേ...

സിവില്‍ സര്‍വ്വീസ്...
അടിച്ചൂ.... :)അടിച്ചൂ... :)

പിന്നെ പൊത്തോന്ന് നിലത്ത് മറിഞ്ഞ് വീഴും.

(കിലുക്കം സിനിമയിലെ ഒരു രംഗം ഓര്‍മ്മ വന്നു. ഒഫ് ടോപ്പിക്ക് അടിച്ചതിന് ക്ഷമിക്കണം വിനാ. :)

sHihab mOgraL said...

എന്റെ നിരൂ..
ഓഫടി വല്ലാത്ത ഗോളടിയാണല്ലോ.. :)

മനു - Manu said...

That was informative.

Thanks.