Wednesday, September 16, 2009

സിയാബ്, ഒരു കമന്റ്

നമ്മുടെ ബൂലോകം എന്ന ബ്ലോഗില്‍ ഇട്ട ഒരു കമന്റ് .
സംശയം നമ്പറിട്ട് എന്റെ അഭിപ്രായം.
1.എഴുതാന്‍ തുടങ്ങിയിട്ടല്ലെ ഉള്ളൂ. ആദ്യ കാലം കഷ്ടപ്പാടുകള്‍ ആയിരുന്നല്ലോ.തുടര്‍ന്ന് വരുന്ന പോസ്റ്റുകളില്‍ അത് എഴുതുമായിരിക്കും
2.പലരും ബ്കോഗ് എഴുതുന്നത് തങ്ങളുടെ തൊഴില്‍ മാറ്റി വച്ചാണ്. മനസ്സിന് റിലാക്സേഷന്‍ നല്‍കുന്ന എന്തെങ്കിലും എഴുതുക എന്ന ഉദ്ദേശം ആവാം.
3.ജയിച്ചു എന്ന് പറയുന്നത് ഐ.എ.എസ് ആണെന്ന് എവിടെയും പറയുന്നില്ല.അതിനാല്‍ തന്നെ സബ് കളക്റ്ററാണോ അസ്സിസ്റ്റന്റ് കളക്റ്ററാണോ എന്നൊന്നും പറയേണ്ട കാര്യമില്ലല്ലോ. ഒരു വാശിപ്പുറത്ത് ഫിസിക്കല്‍ ടെസ്റ്റ് പാസ്സായതാവും.പിന്നെ ശാലോം, അത് കത്തനാര്‍മാരുടെ എന്തോ ഇടപാടല്ലെ,ഇയാള്‍ പറയുന്ന അച്ചന്‍ കേട്ടറിവ് വച്ച് എഴുതിയതാവും.മറ്റ് നല്ല പത്രങ്ങളിലൊന്നും വാര്‍ത്ത വന്നില്ലല്ലോ.ഈ മോശം ജീവിത സാഹചര്യങ്ങളില്‍ നിന്നും ഐ.എ.എസ് മെയിന്‍ ലിസ്റ്റില്‍ കയറിക്കൂടുക എന്നത് തന്നെ വലിയ കാര്യമല്ലെ?
4.ഐ.എ.എസ് പാസ്സായി എന്ന് എവിടേയും ഇദ്ദേഹം പറയുന്നില്ലല്ലോ, പിന്നെ ഈ പത്രക്കട്ടിങ്ങിന്റെ കാര്യം ഉദിക്കുന്നില്ല.ഐ.എ.എസ് പാസ്സാവാത്തോണ്ട് ലിസ്റ്റില്‍ പേരില്ല.
5.അത് സിയാബിനെ അറിയൂ.
6.പൊന്നാനി കോളേജില്‍ സ്വീകരണം കിട്ടിയിരിക്കാം, പക്ഷെ പ്രശസ്തി ആഗ്രഹിക്കാത്ത ഈ കൂട്ടുകാരന്‍ അത് പറയാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.
7.ബൂലോകത്തുള്ള ആരോടൊക്കെയാണ് കളക്റ്ററായ് പോസ്റ്റിങ് കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞത് ന്ന് അറിഞ്ഞാല്‍ കൊള്ളാം.
8.ആരോട് പറഞ്ഞു എന്ന് വ്യക്തമാക്കണ്ടെ?
9.ആ മാദ്ധ്യമങ്ങളിലെല്ലാം കിട്ടാന്‍ സാദ്ധ്യത ഉണ്ട് എന്നേ പറഞ്ഞിട്ടുള്ളൂ.കിട്ടി എന്ന് ആരും പറഞ്ഞിട്ടില്ല്ല.
10.ശാലോം പറഞ്ഞതിന് ശാലോം മറുപടി പറയുമായിരിക്കും.
11.ഇംഗ്ലീഷ് അറിഞ്ഞാലേ ഐ.എ.എസ് കിട്ടൂ എന്നത് തെറ്റായ ധാരണയാണ് സുഹൃത്തേ.ഇംഗ്ലീഷ് അത്യാവശ്യ പരിജ്ഞാനം മാത്രം മതി ഐ.എ.എസിന്. കൂടൂതല്‍ അന്വേഷിച്ചാല്‍ അറിയാം.
12.വീണ്ടും ഇംഗ്ലീഷ്, ഇംഗ്ലീഷിനോട് അയാള്‍ക്ക് താത്പര്യമില്ലായിരിക്കും. ഒരു എസ്സേ കോമ്പറ്റീഷന്‍ നടത്താം നമുക്ക്.
13. ഗൂഗിള്‍ കാഷില്‍ നിന്ന് സാധനം എടുത്ത് കാണിക്ക്, നിങ്ങള്‍ ഈ പറഞ്ഞ ആരോപണം നിങ്ങള്‍ക്ക് മാത്രമേ അറിയാവൂ, മറ്റാരും അത് ശ്രധിച്ചിട്ടുണ്ടാവില്ല.
14.ഓര്‍കൂട്ട് പ്രൊഫൈല്‍ ഇല്ലെന്ന് ആരാണ് പറഞ്ഞത്? ഓര്‍ക്കൂട്ട് പ്രൊഫൈല്‍ ഉണ്ട് അതില്‍ 707 ഫ്രണ്ഡ്സും ഉണ്ട്.
ഇതാ പ്രൊഫൈല്‍
15.ബീന മാഡത്തിനോട് സംസാരിച്ചിട്ട് പറയാം.
16.സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ എല്ലാം പാസ്സായിട്ടില്ല എന്ന്‍ പറഞ്ഞാല്‍ ചിലത് പാസ്സായിട്ടുണ്ട് എന്നാണല്ലോ, അല്ലെ?
ഇത് പബ്ലീഷ് ചെയ്യാതിരിക്കുമോ, എന്നാല്‍ എന്റെ ബ്ലോഗില്‍കൂടി ഇട്ടേക്കാം.

No comments: