Saturday, October 10, 2009

കാളപെറ്റെന്ന് കേട്ട് കയറെടുത്ത വായനക്കാര്‍

ഇപ്പോള്‍ പ്രസവത്തിന് ലിംഗഭേദമില്ലെന്ന് തോന്നുന്നു.

കാളപെറ്റെന്ന് കേട്ടാലും കയറെടുക്കാന്‍ ധാരാളം ആളുകള്‍.

അച്ചടി ദൃശ്യമാദ്ധ്യമങ്ങള്‍ കയറെടുക്കുന്നു, അതിനു മുന്നേ രാഷ്ടീയക്കാര്‍ കയറെടുക്കുന്നു.

എന്നാല്‍ കയറിന്റെ കാര്യത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരെന്നോ രാഷ്ട്രീയക്കാരെന്നോ വ്യത്യാസമില്ലെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബൂലോകം ചര്‍ച്ച ചെയ്ത സിയാബ് വിഷയത്തിലെ ചില പത്രക്കട്ടിങുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വായനക്കാരാ‍യ ബുജീകളും കാളപെറ്റ കുട്ടിയെ കാണാന്‍ പോയത് നോക്കുക.



സിയാബിനെക്കുറിച്ച് വനിതയില്‍ വന്ന ഫീച്ചറാണിത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലവും അവയോട് പോരാടി പഠനം നടത്തിയതും ഈ ഫീച്ചറില്‍ വിവരിച്ചിരിക്കുന്നു. റാങ്കും മറ്റും നേടിയെന്ന ചില അതിശയോക്തികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഈ റിപ്പോര്‍ട്ടില്‍ മറ്റെന്തെങ്കിലും തെറ്റുണ്ടെന്ന് ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല.

സിവില്‍ സര്‍വ്വീന്‍ ഇന്റര്‍വ്യൂ കൈവിട്ട് അടുത്ത വര്‍ഷത്തെ പരീക്ഷയെഴുതാന്‍ മാനസികമായി തയ്യാറെടുത്തുനില്‍ക്കുന്ന സിയാബിനെ ഇതില്‍ നമുക്ക് കാണാം.
വാചകങ്ങള്‍ നോക്കുക:


ഇന്റര്‍വ്യൂ കഴിഞ്ഞപ്പോഴും ഷിഹാബിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു.അപ്പൊള്‍ എല്ലാവരും പറഞ്ഞു , ഇനി പേടിക്കണ്ട, മെഡിക്കല്‍ ടെസ്റ്റ് കൂടിയല്ലെ അത് സാരമില്ല. പക്ഷെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ ടെസ്റ്റില്‍ ഷിഹാബിന്റെ സിവില്‍ സര്‍വ്വീസ് മോഹത്തിന്റെ ചിറകൊടിഞ്ഞു.

വാര്‍ത്ത തുടരുന്നു:

വിട്ടുകൊടുക്കാന്‍ ഷിഹാബ് ഉദ്ദേശിച്ചിട്ടില്ല.അടുത്ത വര്‍ഷവും സിവില്‍ സര്‍വ്വീസ് എഴുതുന്നുണ്ട്. അത് കളക്റ്ററുദ്യോഗത്തിന്റെ ഗ്ലാമര്‍ കണ്ടല്ല. ഒരുപാട് പേരെ സഹായിക്കാന്‍ പറ്റുന്ന ജോലിയല്ലെ എന്ന് വിചാരിച്ചാണ്. ആരോഗ്യ പ്രശ്നങ്ങള്‍ മാറ്റാന്‍ ചികിത്സ തുടങ്ങിക്കഴിഞ്ഞു, യോഗ ചെയ്യുന്നുണ്ട്.

ഷിഹാബിന് 2006 ഇല്‍ ഐ.എ.എസ് കിട്ടിയില്ലെന്നും 2007 ഇല്‍ വീണ്ടും എഴുതണം എന്ന് മോഹമുണ്ടെന്നുമാണ് വനിത പറയുന്നത്. 2007 ഇല്‍ സിവില്‍ സര്‍വീസ് എഴുതിയതായി എവിടേയും ഇന്നു വരെ പറഞ്ഞു കേട്ടിട്ടുമില്ല. സത്യസന്ധമായ ഈ ഫീച്ചര്‍ വായിച്ച് സിയാബിന് ഐ.എ.എസ് കിട്ടി എന്ന് തെറ്റിദ്ധരിച്ചതാരാണ്?

കാളപെറ്റെന്ന് കേട്ട് കയറെടുത്ത വായനക്കാര്‍ !!!!!

പാവം സിയാബ്.

ഷിഹാബോ സിയാബോ എന്ന സംശയം തീരാന്‍ അരുണ്‍ ചുള്ളിക്കലില്‍ന്റ്റെ ഈ കമന്റ് വായിക്കുക.

3 comments:

വിന said...

ആരൊക്കെയാ കയറെടുക്കുക?

Shankar said...

adhikamaayaal amruthum visham.

വിന said...

ഡിസംബര്‍ ആക്കണ്ടെ (ഡ്യൂപ്)മാഷെ.
എല്ലാരും മറന്നു പോയാ കുടുങ്ങീലെ.