Thursday, October 1, 2009

ക്യാന്‍സര്‍ ഭേദമാകും

മല്ലുക്കുട്ടന്‍ എന്നൊരു ഗഡി ഇട്ട പോസ്റ്റ് നല്‍കിയ പ്രചോദനത്തില്‍ ഞാനും ഒരു പോസ്റ്റ് കൂടി ഇടട്ടെ.



ഈ വാര്‍ത്ത എല്ലാവരും കണ്ടതാണെന്ന് കരുതുന്നു. സിയാബിന് ജാര്‍ഘണ്ഡില്‍ കളക്റ്ററുദ്യോഗമാണെന്ന് സ്ഥിരീകരിച്ച ദ വണ്‍ ആന്റ് ഓണ്‍ലി വണ്‍ മാസിക. ധൃതിയില്‍ വായിച്ചു പോക്കുന്നതിനിടയില്‍ ചിലവരികള്‍ വിട്ടുപോകാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നിയതിനാല്‍ ചിലത് എടുത്തെഴുതുന്നു.

ശ്രദ്ധിക്കേണ്ട വരികള്‍ ഇവിടെ തുടങ്ങുന്നു, മാസികയില്‍ നിന്നും ചില വരികള്‍:



ഏതോ ഉള്‍പ്രേരണയുടെ ഫലമായി കഴിഞ്ഞ പുതുവര്‍ഷത്തില്‍ പുതിയ ദിക്കുകളിലേക്ക് യാത്ര തിരിക്കുന്നതിന് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ഫാദര്‍ സേവ്യര്‍ഖാന്‍ നയിക്കുന്ന ധ്യാനത്തില്‍ സിയാബ് പങ്കെടുത്തു. കൃസ്തു എന്ന സത്യത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ധ്യാനം ഉപകരിച്ചെന്ന് സിയാബ് പറയുന്നു.



ചുമട്ടുതൊഴിലാളിയായി പണിയെടുത്തിരുന്നപ്പൊള്‍ കൈക്കുണ്ടായ വേദന ഈശോ സൌഖ്യപ്പെടുത്തിയ അനുഭവം സിയാബിനെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. “ കൃസ്തുമതം യഥാര്‍ത്ഥ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കു ചുറ്റും നടക്കുന്ന അത്ഭുതങ്ങളെ എനിക്ക് വിശ്വസിക്കാതിരിക്കാനാവില്ല. ക്ഷമയെക്കുറിച്ച് കൂടുതല്‍ ബോദ്ധ്യങ്ങള്‍ എനിക്ക് ലഭിച്ചു.” സിയാബ് തന്റെ ധ്യാനാനുഭവങ്ങള്‍ വിശദീകരിക്കുന്നു.



കുറിപ്പ് തുടരുകയാണ്.

ഇസ്ലാം വിശ്വാസിയായ സിയാബ് ഇതിനോടകം ബൈബിള്‍ ഏകദേശം മുഴുവനും വായിച്ചു തീര്‍ത്തിരിക്കുന്നു.ദിവസവും ബൈബിള്‍ വായിക്കുന്ന സിയാബ് മാതാവിന്റെ മദ്ധ്യസ്ഥത്തിലും ആഴമായി വിശ്വസിക്കുന്നു.

ഇങ്ങനെ പോകുന്നു വാചകങ്ങള്‍.



അടുത്ത വാചകം അല്പം കടുപ്പമാണ്. തന്നിലെ ഐ.എ.എസ് കാരനെ പുറത്ത് കൊണ്ടുവരാന്‍ നിയോഗം ലഭിച്ച വ്യക്തിയാണ് തൃശ്ശൂര്‍ ജില്ലാകളക്റ്റര്‍ ഡോ.എം.ബീനയെന്ന് ഇദ്ദേഹം കരുതുന്നു.

ഹോ !!!

അതൊരു മഹാഭ്യാഗ്യം തന്നെയാണെ.



പിന്‍കുറിപ്പ്:

രോഗ ശാന്തി ശുശ്രൂഷക്കും അതുവഴിയുള്ള രോഗ ശമനത്തിനും സാക്ഷ്യം പറഞ്ഞ് പണ്ടൊരു ആരോഗ്യ വകുപ്പ് തലവന്‍ കൃസ്തു സേവ ചെയ്ത കാര്യം നാം മറന്നുകാണില്ലെന്ന് കരുതുന്നു. ഇതേ പോലെ ഡിസംബറിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ക്യാന്‍സര്‍ മാറി തെളിഞ്ഞ മുഖവും പല്ലുകളുമായി സിയാബ് നമുക്ക് മുന്നിലെത്തും എന്ന് പ്രതീക്ഷിക്കാം. ഈ കണ്ടെത്തല്‍ നടത്തിയ മല്ലുക്കുട്ടന് അഭിനന്ദനങ്ങള്‍.

14 comments:

വിന said...

ഒരു കമന്റാണ്

നിരക്ഷരൻ said...

ട്രാക്കിങ്ങ്....
ആ‍വശ്യം വരും.

Unknown said...

ങ്ങേ എന്നു മുതലാണു ബീന ഡോക്റ്റർ ത്രിശ്ശൂർ കളകറ്റർ ആയതു. എന്റെ അറിവിൽ അവർ എർണാകുളം കളക്റ്റർ അല്ലെ .

നിരക്ഷരൻ said...

@ ഞാനും എന്റെ ലോകവും

സജീ - ഡോ:ബീന ആദ്യം തൃശൂര്‍ ജില്ലാ കളക്‍ടര്‍ ആയിരുന്നു. അക്കാലത്താണ് സിയാബ് അവരെ ചെന്ന് കണ്ടിട്ടുള്ളത്. അക്കാര്യത്തില്‍ സിയാബ് പറയുന്നത് സത്യമാണ്.

പക്ഷെ സിയാബ് അവരെ എത്രപ്രവാശ്യം കണ്ടിട്ടുണ്ട്, അവര്‍ എന്തൊക്കെ സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്ന കാര്യത്തില്‍ നമ്മുടെ ബൂലോകം പത്രം പറയുന്നതാണോ സിയാബ് പറയുന്നതാണോ ശരി എന്നറിയണമെങ്കില്‍ സംശയമുള്ളവര്‍ ആരെങ്കിലും നേരിട്ട് ബീനാ മാഡവുമായി സംസാരിക്കേണ്ടി വരും.

Anonymous said...

Rev. Father Siyab Kadavalloor I.A.S (PHD in International fraudulent acts)

angekku sthothram... angeyude naamam vazhtha pedename.....

നിസ്സാരന്‍ said...

പാമ്പ് ഇവിട്‌ണ്ടാര്‍ന്നാ..

Dr Praveen G Pai said...

ഞാന്‍ തിരുവനന്തപുരം RCC യുടെ ഒരു പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ഡോക്ടറാണ്. സിയാബിനെ കുറിച്ച് വന്ന ഒരു ബ്ലോഗ്‌ പത്രത്തിലെ വാര്‍ത്തയില്‍ ഞാന്‍ ഒരു കമന്റും ഇട്ടിട്ടില്ലയിരുന്നു - അതിന്‍റെ ആവശ്യം ഇല്ല എന്ന് അന്ന് എനിക്ക് തോന്നിയിരുന്നു. ഈ പറയുന്ന സിയാബിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. അതിനാല്‍ തന്നെ സിയാബ്‌ എന്റെ സുഹൃത്തുമല്ല ശത്രുവുമല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുമല്ലോ.
ആഗസ്ത്‌ 14th നാണ് എന്റെ സുഹൃത്തായ ഒരു പ്രവാസി ബ്ലോഗ്ഗര്‍ സിയാബിനെ കുറിച്ചുള്ള കുറെയേറെ വീഡിയോകളും ലിങ്കുകളും എനിക്ക് അയച്ചു തരുന്നത്. ഞാന്‍ അവന്റെ നേട്ടങ്ങളില്‍ മനസ്സ് കൊണ്ട് അവനെ നമിച്ചു പോയി. വനിതാ, മനോരമ, ഇന്ത്യ വിഷന്‍, കളക്ടര്‍ ബീന IAS തുടങ്ങിയവരുടെ റഫറന്‍സ്ഉകള്‍ സിയാബിന്റെ ക്രെടിബിലിറ്റി വാനോളം ഉയര്‍ത്തി. അങ്ങിനെ ഇരിക്കുമ്പോളാണ് ഞാന്‍ ആ വാര്‍ത്ത അറിയുന്നത് - സിയാബിനു കാന്‍സര്‍ ആണെന്നും 3rd സ്റ്റേജ് ആയി ഇപ്പോള്‍ RCC യില്‍ കീമോതെറാപി എടുക്കുകയാണ് എന്നും. സിയാബിന്റെ ഡോക്ടറെ കണ്ടു എത്ര കാശ് ചിലവായാലും എവിടെ കൊണ്ട് പോയിട്ടാണേലും ചികിത്സിക്കണം എന്ന് സിയാബിനെ സ്വന്തം മകനെ പോലെ കണ്ട ആ മഹാമനസ്കയായ പ്രവാസി ബ്ലോഗ്ഗര്‍ എന്നോട് പറഞ്ഞു. സിയാബിനെ കുറിച്ച് അവര്‍ മനസ്സിലാക്കിയത്‌ എല്ലാം എന്നോട്‌ അവര്‍ പറഞ്ഞു. ഹോസ്പിറ്റലിലെ നമ്പരും ഡോക്ടറുടെ പേരും എനിക്ക് തന്നു. നമ്പര് തെറ്റാണു എന്ന് അന്നേ എനിക്ക് അറിയാമായിരുന്നു - പക്ഷെ അത് എഴുതിയതിലെ തെറ്റായിരിക്കും എന്ന് കരുതി. പറഞ്ഞ ഡോക്ടര്‍ ഇപ്പോള്‍ അവിടെ ഇല്ലാത്ത ആളാണ്‌ - ഇത് ഞാന്‍ ആ പ്രവാസി ബ്ലോഗ്ഗെരുടെ അടുത്ത് പറഞ്ഞില്ല.
അവര്‍ സാമാന്യം ഭേദപ്പെട്ട ഒരു തുക സിയാബിനു സ്വന്തം നിലയില്‍ അയക്കുകയും ബാക്കി സ്വരൂപിക്കന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു. ഞാനും നാട്ടില്‍ ഇവിടെ ഒരു തുക സ്വരൂപിക്കാന്‍ തീരുമാനിച്ചു. 17 ആം തിയതി അടുത്ത കീമോ ആണെന്നും RCC യില്‍ അഡ്മിറ്റ്‌ ആകുമെന്നും അവര്‍ എന്നെ അറിയിച്ചു. അങ്ങിനെ സിയാബിനെ നേരിട്ട് കണ്ടു സഹായം എത്തിക്കാനായി RCC യില്‍ ഞാന്‍
എത്തി - അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു patient ഉണ്ടായിരുന്നില്ല. അപ്പോഴാണ്‌ സിയാബ്‌ അന്ന് വന്നില്ല എന്നറിയുന്നത്.
സിയാബിന്റെ ഡോക്ടര്‍ ആരെന്നു അറിയാന്‍ ഞാന്‍ ശ്രമം നടത്തി - ആര്‍ക്കും RCC യില്‍ സിയാബ്‌ എന്നാ patient - നെ കുറിച്ചറിയില്ല!! 14 Radiation നേരത്തെ കഴിഞ്ഞുഎന്ന് സിയാബ്‌ പറഞ്ഞിരുന്നല്ലോ - ഞാന്‍ radiation department ഇല്‍ അന്വേഷിച്ചു - അവിടെയും സിയാബിനെ കണ്ടെത്താന്‍ ആയില്ല. Spellingതെറ്റിയതാകാം എന്ന് കരുതി Shihab നെ അന്വേഷിച്ചു - ------------
എത്ര അന്വേഷിച്ചിട്ടും Siyab എന്നോ Shihab എന്നോ പേരുള്ള ഇരുപത്തിനാല്കാരന്‍, വായില്‍ കാന്‍സര്‍ ഉള്ള, തൃശൂര്‍ നിന്നുള്ള ഒരാളും 2001 മുതല്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് എന്റെ അന്വേഷണങ്ങള്‍ തെളിയിച്ചു. എന്റെ സംശയങ്ങള്‍ വേറെയും പല കാരണങ്ങളാല്‍ (ഇവിടെ ഇപ്പോള്‍
എഴുതുന്നില്ല) വര്‍ദ്ധിച്ചു. എന്റെ ചില IAS കൂട്ടുകാരോടും പിന്നെ സാക്ഷാല്‍ Dr. Beena IAS നോടും ഞാന്‍ അന്വേഷിച്ചു. ആഗസ്ത്‌ 25 ആം തിയതി രാത്രി 7 മണിക്ക് special permission ഓടു കൂടി ഞാന്‍ ഏറണാകുളം Collector Dr Beena IAS ഉമായി സംസാരിച്ചു - ഇതിനൊക്കെ ഒടുവിലാണ് ഞാന്‍ ഒരു
അഭിപ്രായം ആ പ്രവാസിയുടെ പക്കല്‍ അറിയിച്ചത്. അപ്പോഴേക്കും ഈ സംശയം മറ്റു പലര്‍ക്കും വരുകയും ഞാന്‍ പറയും മുമ്പേ അവര്‍ അറിയുകയും ചെയ്തു.

എന്റെ സുഹൃത്തായ ആ പ്രവാസി ബ്ലോഗ്ഗെരുടെ പണം സിയാബിനു എത്തിക്കാനും അവനെ സഹായിക്കാനും ആണ് ഞാന്‍ ഇറങ്ങി തിരിച്ചത്. അവനെ എനിക്ക് കണ്ടെത്താനായില്ല - ഇത് ഞാന്‍ അറിയിക്കേണ്ടത് എന്റെ ധാര്‍മിക ഉത്തരവാദിത്വമാണ് എന്നറിയുക. സാന്ത്വന ചികിത്സയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ അടുത്ത് ഇത്തരം പല കേസുകളും വരാറുണ്ട്‌ - ചിലത് സത്യമായിരിക്കും - പിന്നെ ചിലത് കള്ളവും. RCC യുടെ registration card വരെ duplicate അടിച്ചു പണം തട്ടിക്കുന്നവര്‍ ഉണ്ട് എന്ന് മനസിലാക്കുക. Treatment certificate, radiation chart, Chemo chart ഇവയുടെ ഒക്കെ ഒരു duplicate ഉണ്ടാക്കാന്‍ ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ വളരെ എളുപ്പമാണ്. സിയാബിന്റെ കേസ് എന്നെ സംബന്ധിച്ച് സാധാരണമാണ് .......... ഇനി എന്റെ അന്വേഷണങ്ങള്‍ തെറ്റായിരുന്നെങ്ങില്‍ സിയാബിനു എന്നെ വിളിക്കാമായിരുന്നു, നേരില്‍ കണ്ടു വിശദീകരിക്കാംആയിരുന്നു... സിയാബിനെ ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു - തിരക്കാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞു - ഒരു sms ഉം അയച്ചു -"I will call u later" പിന്നെ ഒരിക്കലും എന്നെ വിളിച്ചതും ഇല്ല എന്റെ കാളുകള്‍ എടുത്തതും ഇല്ല. സിയാബിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ കണ്ടു പിടിച്ചു വിളിച്ചു ഒരു ഫലവും ഉണ്ടായില്ല. .. (To Continue)

Dr Praveen G Pai said...

ഞാന്‍ അറിഞ്ഞത് എന്റെ സുഹൃത്തിനെ അറിയിച്ചപ്പോള്‍ എന്റെ ജോലി കഴിഞ്ഞു എന്ന് കരുതി സിയാബിന്റെ കേസ് ഞാന്‍ വിട്ടു കളഞ്ഞിരുന്നതാ ....... അപ്പോഴിതാ Sachin എന്നാ ഒരു ബ്ലോഗ്ഗര്‍ (ശരിയായനാമം എന്തോ ആവോ?) 23/09/09 ഇല്‍ RCC ക്ക് ഒരു e-mail അയച്ചിരിക്കുന്നു - Dr Pai "medical എത്തിക്സ്" -നു വിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നു!!! സിയാബിന്റെ കേസ് അങ്ങിനെ RCC യില്‍ മുഴുവന്‍ ഫ്ലാഷ് ആയി- ഡയറക്ടര്‍ അടക്കം!!!! പിന്നീട് തുരു തുരെ mail ഉകള്‍ എന്നെ ക്രൂശിച്ചു കൊണ്ട്!!!! Medical Ethics എന്ത് എന്ന് ആ പദം ഉപയോഗിക്കുന്നതിന് മുമ്പ് പഠിക്കുക. ഞാന്‍ ചെയ്തതിനു RCC യിലെ എന്റെ ഡോക്ടര്‍ സുഹൃത്തുക്കള്‍ ആശംസിച്ചു - കാരണം "Fair use of available resourses" medical ethics ഇലെ ഒരു cardinal principle ആണ് - ചികിത്സാ സഹായം ഒരാള്‍ സംഭാവനയായി നല്‍കുമ്പോള്‍ അത് ശരിയായ ആളുടെ കയ്യിലാണോ എത്തുന്നത്‌ എന്ന് അന്വേഷിക്കുന്നതില്‍ എന്ത് medical ethics violation ആണ് സച്ചിന്‍ ഉദ്ദേശിച്ചത്??? സിയാബ്‌ എന്ന പേരുള്ള ഒരു രോഗി ആശുപത്രിയില്‍ ഇല്ല എന്ന് പറഞ്ഞതില്‍ എന്താ ഒരു തെറ്റ്?? ഒരു രോഗിയുടെ രോഗവിവരമോ അവന്റെ ചികിത്സാ റിപ്പോര്‍ട്ടോ ഞാന്‍ പബ്ലിഷ് ചെയ്തില്ലല്ലോ!!! ഇനി എന്റെ അറിവില്‍ പെടാത്ത ഏതെങ്ങിലും ഒരു എത്തിക്സ് violation ഉണ്ടായിട്ടുണ്ടെങ്കില്‍ Travancore-Cochin medical Council (Trivandrum) - ലോ, Indian Medical council -ലോ Human rights commission - ലോ പരാതി അയക്കുക - പൊതു താല്പര്യ പരാതി മതി - ഞാന്‍ അവിടെ മറുപടി കൊടുക്കാം - ഒരു കോപ്പി ആവശ്യപ്പെടുന്ന എല്ലാവര്ക്കും തരുകയും ചെയ്യാം! ഇത്തരം അന്വേഷണങ്ങള്‍ ഞങ്ങള്‍ എല്ലാ ഡോക്ടര്‍ മാരും ചെയ്യാറുണ്ട് - അങ്ങിനെ ചെയ്യുന്നത് ചില കള്ളന്മാര്‍ക്ക് ഇഷ്ടപെടാറില്ല എന്ന് മാത്രം.

എന്റെ അന്വേഷണത്തിന്റെ റിസള്‍ട്ട്‌ ഞാന്‍ അറിയിച്ചു. അത് തെറ്റാണോ ശരിയാണോ എന്ന് നിങ്ങള്‍ സ്വന്തമായോ പോലീസ് മുഖേനയോ അന്വേഷിക്കുക. സിയാബ്‌ തട്ടിപ്പാണെന്കില്‍് സച്ചിന്‍ ഉള്പടെയുള്ളവര്‍ ഈ Racket ഇല്‍ ഉണ്ട് എന്ന് RCC ഉള്‍പടെ ഞങ്ങള്‍ എല്ലാരും വിശ്വസിക്കും.

സിയാബ്‌ കള്ളനാണ് എങ്കില്‍ മാസങ്ങള്‍ക്ക് ശേഷം ഒളിവില്‍ കഴിഞ്ഞു തിരിച്ചു വരും - സുമുഖനായിട്ടു!!!! കുറെ മെഡിക്കല്‍ റെക്കോര്‍ഡ്സ് ഉണ്ടാക്കി എടുക്കും - """പാസ്റ്റ്‌ ഹിസ്റ്ററി"!!! ദൈവത്തിന്റെ കരങ്ങളാല്‍ അത്ഭുത രോഗശാന്തി പ്രാപിച്ച ഒരു പുതിയ സിയാബ്‌!!! രോഗം ഉണ്ടായിരുന്ന ഒരു ലക്ഷണവും ഇല്ലാതെ!!! Radiation ചെയ്തതിന്റെ ഒരു തെളിവും ഇല്ലാതെ, കായകല്പം treatment കഴിഞ്ഞ - മഹാല്ഭുതങ്ങള്‍ സമ്മാനമായി ലഭിച്ച ദൈവത്താല്‍ അനുഗ്രഹം ലഭിച്ച പുതിയ സിയാബ്‌!!! - ഇത് ഒരു റിയല്‍ സ്റ്റോറി ആണ്.......... ഈ സ്റ്റോറി സിയാബിന്റെ കാര്യത്തില്‍ വീണ്ടും സംഭവിക്കുമോ ആവോ!! ഞാന്‍ സിയാബിനു ഒരു ഐഡിയ കൊടുക്കുകയാണോ എന്നെനിക്കറിയില്ല!!!

സിയാബ്‌, തുറന്നു പറയു - നിനക്ക് എന്താ പറ്റിയത്?? ഇത്രയും കഷ്ടപ്പെട്ട് എല്ലാര്ക്കും ഒരു മാതൃകയായി ജീവിച്ചു - ഇപ്പോള്‍ എന്തിനു ഇങ്ങനെ ????? ആരാ നിന്നെ ഇതിനു പ്രേരിപ്പിക്കുന്നെ - ഇത്രയും നാള്‍ കഷ്ടപെട്ടതല്ലേ - ഇത്രയും ഫെയിം കിട്ടിയതല്ലേ - എന്തിനു എല്ലാം ഉടച്ചു കളയുന്നു???

devadas said...

കാപ്പിലാന്‍ ഇതൊന്നും കാണണ്ട.. ഒളിവില്‍ കഴിയുന്ന സിയാബ് പുതിയ തട്ടിപ്പുമായി രംഗത്ത് വരും. വഞ്ചിതരാകാന്‍ ആളുകള്‍ റെഡിയായുള്ള കാലം വരെ സിയാബുമാര്‍ക്ക് ചാകര തന്നെ.

desertfox said...

ഇനി സിയാബ്‌ തന്നെ നേരിട്ട്‌ വന്ന്‌ താന്‍ വഞ്ചന നടത്തിയെന്നു സമ്മതിച്ചാലും സിയാബിനെ ചുമന്നു നടക്കുന്ന ചില ബ്ലോഗര്‍മാര്‍ സമ്മതിക്കില്ല. സിയാബ്‌ ചെയ്തതിലും അക്ഷന്തവ്യമായ അപരാധങ്ങള്‍ നിരത്തിക്കാട്ടും അവര്‍.
1. അന്യായമായി പണം നല്‍കി.. അതും അയാള്‍ ആവശ്യപ്പെടാതെ. (50 ലക്ഷം പിഴയും തടവും സിമ്പിളായി ലഭിക്കവുന്ന കുറ്റം)
2. സിയാബിനു രോഗമില്ലെന്നു വെളിവാക്കി. ( വധശിക്ഷ വരെ കിട്ടാവുന്ന കുറ്റം)
3. പ്രതിരോധ വകുപ്പിന്റെ ആണവ രഹസ്യങ്ങളേക്കാള്‍ രഹസ്യമായി സൂക്ഷിക്കേണ്ട ചാറ്റ്‌ ഹിസ്റ്ററി ബ്ലോഗില്‍ പബ്ലിഷ്‌ ചെയ്തു. ( വീണ്ടുമൊരു വധശിക്ഷ)
4. പത്രധര്‍മ്മം ലംഘിച്ചു. (സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക്‌ സംഭവിച്ചതോര്‍ക്കുന്നത്‌ നന്ന്)

ഇനിയും എത്രയെത്ര...

മനോജേ.., തൃശ്ശൂക്കാരാ, കാപ്പിലാനേ... ഓടി വാ...

മത്താപ്പ് said...

ട്രാക്കിങ്ങ് നടക്കുന്നു,
വീട്ടിലെ[ലാൻഡ് ലൈൻ] നംബർ കിട്ടി.
കറക്റ്റ് മേൽ വിലാസം,
അങ്ങേരുടെ ബന്ധുക്കളുടെ വിലാസം, ഫൊൺ നംബർ എന്നിവ ഒപ്പിച്ചു......
ആർക്കെങ്കിലും വിളിച്ചു സംസാരിക്കാൻ ധൈര്യമുണ്ടോ?????????

വിന said...

മത്താപ്പ്,
താങ്കളുടെ ശ്രമം നല്ലത്.
ഈ പറയുന്ന വിവരങ്ങളെല്ലാം ഈ വിഷയവുമായി ബന്ധപ്പെട്ടവരുടെ കൈവശം ഉണ്ട്.സിയാബിനെ വിളിച്ചാല്‍ ആര്‍ക്കും കിട്ടാറില്ല, വീട്ടുകാര്‍ക്ക് ഒന്നും അറിയില്ല, കളക്റ്ററാവാന്‍ പഠിക്കുന്നു എന്ന് ഉമ്മ.ഹരിയാനയില്‍ കളക്റ്ററാണെന്ന് അയല്‍ വാസികള്‍. ഐ.എ.എസ് കിട്ടി ലീവിലാണെന്ന് മറ്റേമ്മ. ക്യാന്‍സറിനു ചികിത്സയിലാണെന്ന വിവരം മറ്റേമ്മയോട് ഫോണ്‍ ചെയ്ത് പറഞ്ഞത് പണം നഷ്ടപ്പെട്ട പ്രവാസി ബ്ലോഗര്‍.

ഉസ്മാനിക്ക said...

മത്താപ്പേ,

ആ നമ്പറൊന്ന് തരാമോ ? ഒന്ന് വിളിച്ച് നോക്കാം

dubaikuboos@gmail.com

ഉസ്മാനിക്ക said...

ട്രാക്കിങ്ങ്