Sunday, January 17, 2010

സിയാബ് -കോമാളി വേഷം കെട്ടിയ മനോരമ.

സിയാബ് എന്ന തട്ടിപ്പു വീരനെപ്പറ്റി വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന നമ്മുടെ ബൂലോകം ആ വിഷയം അടച്ചു പൂട്ടി. എന്നാല്‍ വിനക്കങ്ങനെ പോകാന്‍ പറ്റില്ലല്ലോ.

2007 ജൂലൈ മാസം ആദ്യ ലക്കം പഴയ വനിതയുടെ ഫീച്ചര്‍ ഒന്നൂടെ കാണുക.

സിയാബിന്റെ ജീവിതം സമഗ്രമായി പരാമര്‍ശിക്കുന്ന പ്രസ്തുത ലക്കത്തില്‍ സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂ വരെ എത്തിയ കഥയും വിശദമായി പൊടിപ്പും തൊങ്ങലും വച്ച് വിശദീകരിക്കുന്നുണ്ട്. ഹൈലൈറ്റ് ചെയ്ത് എഴുതിയ ഈ വരികള്‍ കാണുക,

“ഐ.എ.എസ് ഇന്റര്‍വ്യൂവില്‍ ഗായത്രി മന്ത്രം ചൊല്ലി സിയാബ് ബോര്‍ഡ് അംഗളെ വിസ്മയപ്പെടുത്തി.”

ഇതു കണ്ട് നമ്മളിപ്പോള്‍ അതിലേറെ വിസ്മയ ഭരിതരാവാന്‍ പോവുകയാണ്. 2007 ലെ വനിതയായതിനാലും ഇന്റര്‍വ്യൂവിനു തയ്യാറെടുക്കുന്നു എന്ന് പറഞ്ഞ് മുന്നെ കൊടുത്ത മനോരമ ന്യൂസ് ഫീച്ചര്‍ കണക്കിലെടുത്തും 2006 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയാണ് പരാമര്‍ശ വിഷയമെന്ന് നമുക്ക് ഊഹിക്കാം. വര്‍ഷമോ റോള്‍ നമ്പരോ പറയാതെ മനോരമ തടികാത്തതാണോ, അതോ ലേഖകന്റെ സങ്കല്‍പ്പത്തില്‍ ഇവ രണ്ടും വരാഞ്ഞതാണോ എന്തോ, അത് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മറ്റ് പല സ്ഥലങ്ങളിലെയും പരാമര്‍ശങ്ങളും പത്ര വാര്‍ത്തകളും പരിഗണിച്ചാലും 2006 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയാണ് പരാമര്‍ശ വിഷയം എന്ന് ഉറപ്പിക്കാം.

2006 സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി മെയിന്‍സ് പാസ്സായി ഇന്റര്‍വ്യൂവിനു യോഗ്യത നേടിയ 1408 പേരുടെ ലിസ്റ്റ് താഴെ കാണാം. അതില്‍ പക്ഷെ സിയാബിന്റെ പേരില്ലെന്നു മാത്രം !!!!

Civil Service 2006 - Mains Exam Result






ഈ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് നിയമനം ലഭിച്ചവരുടെ ലിസ്റ്റ് ഇവിടെ വായിക്കാം.

ഇന്റര്‍വ്യൂവിനു ഗായത്രി മന്ത്രം ചൊല്ലുന്നതു വരെ സ്വപ്നം കണ്ട ലേഖകന്‍ പക്ഷെ മെയിന്‍ പരീക്ഷ പാസ്സായാലെ ഇന്റവ്യൂവില്‍ പങ്കെടുക്കാനാവൂ എന്ന കാര്യം അറിഞ്ഞില്ലെന്ന് മാത്രം.

നീട്ടുന്നില്ല, സിയാബ് 2006 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ മെയിന്‍ പാസ്സാവുകയോ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതെല്ലാം അദ്ദേഹത്തിന്റെ മനസ്സിന്റെ തോന്നലുകള്‍ മാത്രമായിരുന്നു.

അതു ക്ഷമിക്കാം, പക്ഷെ ഉത്തരവാദിത്വപ്പെട്ട പത്ര സ്ഥാപനമായ മനോരമയും അവരുടെ ന്യൂസ് ചാനലും ഫീച്ചറെഴുതി ആളുകളുടെ കണ്ണു നനയിച്ച വനിതയും ക്ഷമ അര്‍ഹിക്കുന്നുണ്ടോ?

മനോരമ വാരികയില്‍ കൊലപാതക ഫീച്ചറുകള്‍ എഴുതുന്നത് ഇപ്രകാരം സാങ്കല്പിക കഥകള്‍ വച്ചാണെന്ന് പരദൂഷണം കേട്ടിരുന്നു. എന്നാല്‍ വനിതയും വ്യത്യസ്ഥമല്ല എന്ന് ഈ ഫീച്ചര്‍ തെളിയിക്കുന്നു. ഇനിവരുന്ന ഫീച്ചറുകള്‍ വായിച്ച് കണ്ണീരൊപ്പുന്നതിനോടൊപ്പം സംഗതി ശരിയാണോ എന്നൂടെ ഉറപ്പിക്കേണ്ട ഗതികേടിലേക്ക് വായനക്കാര്‍ എത്തിയിരിക്കുന്നു.

പാവം സി.എന്‍.എന്‍ !! മനോരമയുടെ വാലുപിടിച്ച് റിപ്പോട്ട് തയ്യറാക്കി അവരും വില കളഞ്ഞു.

11 comments:

വിന said...

ഇനിവരുന്ന ഫീച്ചറുകള്‍ വായിച്ച് കണ്ണീരൊപ്പുന്നതിനോടൊപ്പം സംഗതി ശരിയാണോ എന്നൂടെ ഉറപ്പിക്കേണ്ട ഗതികേടിലേക്ക് വായനക്കാര്‍ എത്തിയിരിക്കുന്നു.

ajex said...

ഹ ഹ ..

വിന സിയാബിനെ ഒരു സൈഡാക്കിയേ അടങ്ങൂ അല്ലേ ?

കൊള്ളാം ഒരാളെങ്കിലും ഉണ്ടല്ലോ ഈ വിഷയം ഓർമ്മിപ്പിക്കാൻ.

വിന said...

അജക്സെ,
ഇതില്‍ സൈഡാക്കലൊന്നുമില്ല, സിയാബ് ബ്ലോഗില്‍ നിന്നും ഒളിച്ചിരിക്കുകയാണ്, എന്നും ഓണ്‍ലൈന്‍ വരുന്നുണ്ടെന്ന് മാത്രം.

സിയാബ് സീനില്‍ നിന്നും പോയി,അത് ഒരു വിഷയമേ അല്ല. പകരം സാങ്കല്‍പ്പിക കഥകള്‍ മിനഞ്ഞ് പ്രേക്ഷകരെ വിഢികളാക്കിയ മനോരമ ന്യൂസ്,അതേറ്റു പിടിച്ച സി.എന്‍.എന്‍, കണ്ണീര്‍ ഫീച്ചര്‍ തയ്യാറാക്കിയ വനിത തുടങ്ങിയ കക്ഷികളാണ് പ്രതിക്കൂട്ടില്‍.

ഇതാണ് നമ്മുടെ നാട്ടിലെ പത്രപ്രവര്‍ത്തനം.

നന്ദന said...

മനോരമയേ തട്ടണം.

കിരണ്‍ തോമസ് തോമ്പില്‍ said...

ഹനാന്‍ സിയാബ് അങ്ങനെ എത്ര പ്രതിഭകള്‍ നമ്മേപ്പോലുള്ള ഉഴപ്പന്മാര്‍ക്ക് കണ്ടുപഠിക്കാന്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സിയാബിനെ നമ്മളൊക്കെ “കണ്ടു “ പഠിക്കണം !ഹോ..ഭയങ്കരന്‍ !

ചാണക്യന്‍ said...

ഈ മനോരമയുടെ കാര്യം കൊണ്ട് തോറ്റു....:):):):)

ഹരീഷ് തൊടുപുഴ said...

മനോരമയേ പറ്റി ഒരക്ഷരം കുറ്റം പറയരുതിനി..
പഠനകാലത്ത്; രാത്രികളില്‍ ഏതെങ്കിലും ബസ്സ്റ്റാന്‍ഡുകളില്‍ പെട്ടുപോകുമ്പോള്‍ ഒന്നു കിടന്നു വിശ്രമിക്കാന്‍ എത്രയേറേ ഉപകരിച്ചിട്ടുണ്ടെന്നറിയാമോ ഈ പത്രം..
പണ്ടു കാലം മുതല്‍ക്കേ പരസ്യങ്ങള്‍ എന്റെ വീക്ക്നെസ്സ് ആയിരുന്നു..
ഇന്നും..
അതൊക്കെ വായിച്ചറിയണമെങ്കില്‍ ടി. പത്രം കൂടിയേ കഴിയൂ..
ഇന്നും രാവിലേ ആദ്യം തൂറന്നുനോക്കുന്ന പത്രം മനോരമയാണു..
അതു കഴിഞ്ഞേ മറ്റു പത്രങ്ങള്‍ നോക്കൂ..
അത്രക്കടിക്ടാണു എനിക്കീ പത്രത്തിനെ..

അങ്ങിനെയൂള്ള ആ മനോരമയോടണോ...

ബഷീർ said...

അല്ല..ഇത് അതേ സിയാബ് തന്നെയല്ലേ..എനിക്ക് ആ തട്ടിപ്പിന്റെ വിവരങ്ങളടങ്ങിയ ബ്ലോഗിന്റെ ലിങ്ക് ആരെങ്കിലും അയച്ചു തരുമോ ?

poor-me/പാവം-ഞാന്‍ said...

OK vinayaaji.

mohannirappel said...

kanjirathil ninnum munthiri kittumo? manoremayil ninnum....