മല്ലുക്കുട്ടന് എന്നൊരു ഗഡി ഇട്ട പോസ്റ്റ് നല്‍കിയ പ്രചോദനത്തില്‍ ഞാനും ഒരു പോസ്റ്റ് കൂടി ഇടട്ടെ.
ഈ വാര്‍ത്ത എല്ലാവരും കണ്ടതാണെന്ന് കരുതുന്നു. സിയാബിന് ജാര്‍ഘണ്ഡില്‍ കളക്റ്ററുദ്യോഗമാണെന്ന് സ്ഥിരീകരിച്ച ദ വണ്‍ ആന്റ് ഓണ്‍ലി വണ്‍ മാസിക. ധൃതിയില്‍ വായിച്ചു പോക്കുന്നതിനിടയില്‍ ചിലവരികള്‍ വിട്ടുപോകാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നിയതിനാല്‍ ചിലത് എടുത്തെഴുതുന്നു.
ശ്രദ്ധിക്കേണ്ട വരികള്‍ ഇവിടെ തുടങ്ങുന്നു, മാസികയില്‍ നിന്നും ചില വരികള്‍:
ഏതോ ഉള്‍പ്രേരണയുടെ ഫലമായി കഴിഞ്ഞ പുതുവര്‍ഷത്തില്‍ പുതിയ ദിക്കുകളിലേക്ക് യാത്ര തിരിക്കുന്നതിന് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ഫാദര്‍ സേവ്യര്‍ഖാന്‍ നയിക്കുന്ന ധ്യാനത്തില്‍ സിയാബ് പങ്കെടുത്തു. കൃസ്തു എന്ന സത്യത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ധ്യാനം ഉപകരിച്ചെന്ന് സിയാബ് പറയുന്നു.
ചുമട്ടുതൊഴിലാളിയായി പണിയെടുത്തിരുന്നപ്പൊള്‍ കൈക്കുണ്ടായ വേദന ഈശോ സൌഖ്യപ്പെടുത്തിയ അനുഭവം സിയാബിനെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. “ കൃസ്തുമതം യഥാര്‍ത്ഥ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കു ചുറ്റും നടക്കുന്ന അത്ഭുതങ്ങളെ എനിക്ക് വിശ്വസിക്കാതിരിക്കാനാവില്ല. ക്ഷമയെക്കുറിച്ച് കൂടുതല്‍ ബോദ്ധ്യങ്ങള്‍ എനിക്ക് ലഭിച്ചു.” സിയാബ് തന്റെ ധ്യാനാനുഭവങ്ങള്‍ വിശദീകരിക്കുന്നു.
കുറിപ്പ് തുടരുകയാണ്.
ഇസ്ലാം വിശ്വാസിയായ സിയാബ് ഇതിനോടകം ബൈബിള്‍ ഏകദേശം മുഴുവനും വായിച്ചു തീര്‍ത്തിരിക്കുന്നു.ദിവസവും ബൈബിള്‍ വായിക്കുന്ന സിയാബ് മാതാവിന്റെ മദ്ധ്യസ്ഥത്തിലും ആഴമായി വിശ്വസിക്കുന്നു.
ഇങ്ങനെ പോകുന്നു വാചകങ്ങള്‍.
അടുത്ത വാചകം അല്പം കടുപ്പമാണ്. തന്നിലെ ഐ.എ.എസ് കാരനെ പുറത്ത് കൊണ്ടുവരാന്‍ നിയോഗം ലഭിച്ച വ്യക്തിയാണ് തൃശ്ശൂര്‍ ജില്ലാകളക്റ്റര്‍ ഡോ.എം.ബീനയെന്ന് ഇദ്ദേഹം കരുതുന്നു.
ഹോ !!!
അതൊരു മഹാഭ്യാഗ്യം തന്നെയാണെ.
പിന്‍കുറിപ്പ്:
രോഗ ശാന്തി ശുശ്രൂഷക്കും അതുവഴിയുള്ള രോഗ ശമനത്തിനും സാക്ഷ്യം പറഞ്ഞ് പണ്ടൊരു ആരോഗ്യ വകുപ്പ് തലവന്‍ കൃസ്തു സേവ ചെയ്ത കാര്യം നാം മറന്നുകാണില്ലെന്ന് കരുതുന്നു. ഇതേ പോലെ ഡിസംബറിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ക്യാന്‍സര്‍ മാറി തെളിഞ്ഞ മുഖവും പല്ലുകളുമായി സിയാബ് നമുക്ക് മുന്നിലെത്തും എന്ന് പ്രതീക്ഷിക്കാം. ഈ കണ്ടെത്തല്‍ നടത്തിയ മല്ലുക്കുട്ടന് അഭിനന്ദനങ്ങള്‍.