Friday, February 19, 2010

ഓര്‍മക്കുറിപ്പുകള്‍ ഓര്‍മയായി

സിയാബിന്റെ സ്വന്തം ഡൊമൈനായ ഓര്‍മക്കുറിപ്പുകള്‍ ഓര്‍മയായെന്ന് പറയാമോ?
ഒന്നു നോക്കിക്കെ, ലിങ്ക് താഴെ.


http://www.ormakurippukal.in/

ഈ സൈറ്റിന്റെ വിശദാംശങ്ങള്‍ക്കായി ഈ ലിങ്ക് നോക്കുക.

സിയാബിന്റെ ബ്ലോഗര്‍ പ്രൊഫൈലിലുള്ള ബ്ലോഗ് സ്പോട്ട് ലിങ്ക് ഈ സൈറ്റിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെട്ടിരുന്നു മുമ്പ് , ഇപ്പോള്‍ അതും ഇല്ല.

കുറിപ്പ്:
പറഞ്ഞു പോയ കാര്യങ്ങള്‍ ചില വ്യക്തികളെ നോക്കി കൊഞ്ഞനം കുത്തുന്നത് കാണാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി. ബ്ലോഗ് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമെന്ന് ഒരു ബ്ലോഗിണി വിശേഷിപ്പിക്കുന്ന ബ്ലോഗേതെന്ന് കാണുക.

Sunday, January 17, 2010

സിയാബ് -കോമാളി വേഷം കെട്ടിയ മനോരമ.

സിയാബ് എന്ന തട്ടിപ്പു വീരനെപ്പറ്റി വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന നമ്മുടെ ബൂലോകം ആ വിഷയം അടച്ചു പൂട്ടി. എന്നാല്‍ വിനക്കങ്ങനെ പോകാന്‍ പറ്റില്ലല്ലോ.

2007 ജൂലൈ മാസം ആദ്യ ലക്കം പഴയ വനിതയുടെ ഫീച്ചര്‍ ഒന്നൂടെ കാണുക.

സിയാബിന്റെ ജീവിതം സമഗ്രമായി പരാമര്‍ശിക്കുന്ന പ്രസ്തുത ലക്കത്തില്‍ സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂ വരെ എത്തിയ കഥയും വിശദമായി പൊടിപ്പും തൊങ്ങലും വച്ച് വിശദീകരിക്കുന്നുണ്ട്. ഹൈലൈറ്റ് ചെയ്ത് എഴുതിയ ഈ വരികള്‍ കാണുക,

“ഐ.എ.എസ് ഇന്റര്‍വ്യൂവില്‍ ഗായത്രി മന്ത്രം ചൊല്ലി സിയാബ് ബോര്‍ഡ് അംഗളെ വിസ്മയപ്പെടുത്തി.”

ഇതു കണ്ട് നമ്മളിപ്പോള്‍ അതിലേറെ വിസ്മയ ഭരിതരാവാന്‍ പോവുകയാണ്. 2007 ലെ വനിതയായതിനാലും ഇന്റര്‍വ്യൂവിനു തയ്യാറെടുക്കുന്നു എന്ന് പറഞ്ഞ് മുന്നെ കൊടുത്ത മനോരമ ന്യൂസ് ഫീച്ചര്‍ കണക്കിലെടുത്തും 2006 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയാണ് പരാമര്‍ശ വിഷയമെന്ന് നമുക്ക് ഊഹിക്കാം. വര്‍ഷമോ റോള്‍ നമ്പരോ പറയാതെ മനോരമ തടികാത്തതാണോ, അതോ ലേഖകന്റെ സങ്കല്‍പ്പത്തില്‍ ഇവ രണ്ടും വരാഞ്ഞതാണോ എന്തോ, അത് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മറ്റ് പല സ്ഥലങ്ങളിലെയും പരാമര്‍ശങ്ങളും പത്ര വാര്‍ത്തകളും പരിഗണിച്ചാലും 2006 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയാണ് പരാമര്‍ശ വിഷയം എന്ന് ഉറപ്പിക്കാം.

2006 സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി മെയിന്‍സ് പാസ്സായി ഇന്റര്‍വ്യൂവിനു യോഗ്യത നേടിയ 1408 പേരുടെ ലിസ്റ്റ് താഴെ കാണാം. അതില്‍ പക്ഷെ സിയാബിന്റെ പേരില്ലെന്നു മാത്രം !!!!

Civil Service 2006 - Mains Exam Result






ഈ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് നിയമനം ലഭിച്ചവരുടെ ലിസ്റ്റ് ഇവിടെ വായിക്കാം.

ഇന്റര്‍വ്യൂവിനു ഗായത്രി മന്ത്രം ചൊല്ലുന്നതു വരെ സ്വപ്നം കണ്ട ലേഖകന്‍ പക്ഷെ മെയിന്‍ പരീക്ഷ പാസ്സായാലെ ഇന്റവ്യൂവില്‍ പങ്കെടുക്കാനാവൂ എന്ന കാര്യം അറിഞ്ഞില്ലെന്ന് മാത്രം.

നീട്ടുന്നില്ല, സിയാബ് 2006 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ മെയിന്‍ പാസ്സാവുകയോ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതെല്ലാം അദ്ദേഹത്തിന്റെ മനസ്സിന്റെ തോന്നലുകള്‍ മാത്രമായിരുന്നു.

അതു ക്ഷമിക്കാം, പക്ഷെ ഉത്തരവാദിത്വപ്പെട്ട പത്ര സ്ഥാപനമായ മനോരമയും അവരുടെ ന്യൂസ് ചാനലും ഫീച്ചറെഴുതി ആളുകളുടെ കണ്ണു നനയിച്ച വനിതയും ക്ഷമ അര്‍ഹിക്കുന്നുണ്ടോ?

മനോരമ വാരികയില്‍ കൊലപാതക ഫീച്ചറുകള്‍ എഴുതുന്നത് ഇപ്രകാരം സാങ്കല്പിക കഥകള്‍ വച്ചാണെന്ന് പരദൂഷണം കേട്ടിരുന്നു. എന്നാല്‍ വനിതയും വ്യത്യസ്ഥമല്ല എന്ന് ഈ ഫീച്ചര്‍ തെളിയിക്കുന്നു. ഇനിവരുന്ന ഫീച്ചറുകള്‍ വായിച്ച് കണ്ണീരൊപ്പുന്നതിനോടൊപ്പം സംഗതി ശരിയാണോ എന്നൂടെ ഉറപ്പിക്കേണ്ട ഗതികേടിലേക്ക് വായനക്കാര്‍ എത്തിയിരിക്കുന്നു.

പാവം സി.എന്‍.എന്‍ !! മനോരമയുടെ വാലുപിടിച്ച് റിപ്പോട്ട് തയ്യറാക്കി അവരും വില കളഞ്ഞു.

Monday, November 30, 2009

സിയാബ്, നാളെ ഡിസംബര്‍ ഒന്നാണ്

നാളെ ഡിസംബര്‍ ഒന്ന്.
സിയാബ് പ്രേമികള്‍ ആ‍കാംഷാ ഭരിതരായി കാത്തിരിക്കുന്ന മാസം.
ഈ ഡിസംബര്‍ മാസത്തിലാണ് അദ്ദേഹം തന്റെ മനസ്സൂ തുറക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്.
തന്റെ ഐ.എ.എസ് അനുഭവങ്ങളും രോഗവിവരങ്ങളും എല്ലാം തുറന്ന് പറയാമെന്നും തനിക്ക് വേണ്ടി മാനഹാനി നേരിടേണ്ടി വന്ന പല പത്രപ്രവര്‍ത്തകരുടേയും മാനം രക്ഷിക്കാമെന്നും ഏറ്റിരിക്കുന്നത്.

അതെ സിയാബ്,
നാളെ ഡിസംബര്‍ ഒന്നാണ്. ഇനി വരുന്ന മുപ്പത് ദിവസവം ഞങ്ങളോരോരുത്തരും അഗ്രിഗേറ്ററുകള്‍ പരതിക്കൊണ്ടിരിക്കും,
സിയാബിന്റെ വാക്കുകള്‍ക്കായി,
അതുമല്ലെങ്കില്‍ മേരി ലില്ലിയുടെ വാക്കുകള്‍ക്കായി.

കഴിഞ്ഞ ഒന്നരമാസമായി വിനയും ഉറക്കത്തിലായിരുന്നു.
അതിനിടെ സംഭവിച്ച ചില വിശേഷങ്ങള്‍ കുറിക്കട്ടെ.


സിയാബ് എന്ന വിഷയം വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ, തന്റെ പിറന്നാളിന് ഓര്‍ക്കൂട്ടിലൂടെ ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്ന സിയാബിനെയാണ് നാം അവസാനമായി കണ്ടത്. തുടര്‍ന്ന് ഒരു ദിവസം ആല്‍ബത്തില്‍ എത്തിനോക്കാന്‍ പോയ ഞാന്‍ കണ്ടത് ഒഴിഞ്ഞു കിടക്കുന്ന ഓര്‍ക്കൂട്ട് പ്രൊഫൈല്‍ മൈതാനാമാണ്. പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിലെ പോയി നോക്കിക്കെ. ഐ.എ.എസ്സുകാരനെന്ന് പരിചയപ്പെടുത്തി ഇട്ട പ്രൊഫൈല്‍ ഡിലീറ്റി അദ്ദേഹം തടി തപ്പിയതായി വേണമെങ്കില്‍ നമുക്ക് തെറ്റിദ്ധരിക്കാം.

സിയാബിനെ അനുകൂലിച്ച് മേരി ലില്ലി ഇട്ട പഴയ പോസ്റ്റില്‍ ചെന്ന് ഒരു കമന്റിടാം എന്ന് കരുതി ചെന്നു, അവിടേയും നിരാശ തന്നെ ഫലം, ഇതിലെ ഒന്ന് പോയി നോക്കിക്കെ. ആ പോസ്റ്റു ഡിലീറ്റ് ചെയ്ത് മേരിലില്ലിയും തടിതപ്പി എന്നും തെറ്റിദ്ധരിക്കാം. (അത് മുമ്പ് വായിക്കാത്തവര്‍ വല്ലവരും ഉണ്ടങ്കില്‍ ഗൂഗിള്‍ കാഷ് ഇവിടെ കാണാട്ടോ. )

ഇതിനിടയില്‍ നുണപറഞ്ഞ് നേടിയതാണെന്ന് തെറ്റിദ്ധരിച്ചിട്ടാണോ എന്തോ മറൈന്‍ ബിസ് ടീവി സിയാബിനെ പിരിച്ചു വിട്ടു. ആരാധകരാരും പ്രതിഷേധക്കുറിപ്പെഴുതിക്കണ്ടില്ല. സത്യത്തില്‍ വിഷമം തോന്നിയ കാര്യം. ചികിത്സക്കായിപ്പോലും പണം കയ്യിലില്ലാത്ത ഒരാള്‍ ജോലിപോലുമില്ലാതെ എങ്ങിനെ ജീവിക്കും? യാത്ര വല്ലതും ചെയ്യാനാവുമോ? അങ്ങിനെ വിഷമിച്ചിരിക്കെ സിയാബ് വീണ്ടും പുതിയ ഓര്‍ക്കൂട്ട് അക്കൌണ്ട് തുറക്കുന്നു, ഇത്തവണ ഐ.എ.എസ് ഇല്ലെന്ന് മാത്രം, പണ്ട് 713 സുഹൃത്തുക്കളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 44 പേര്‍ (തുടങ്ങിയിട്ട് അധികം ദിവസം ആയില്ല). പക്ഷെ ഏറെ സന്തോഷം തരുന്ന സംഗതി എന്തെന്നാല്‍ അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്നതാണ്. കല്‍ക്കട്ടക്കും മറ്റും നടത്തിയ ടൂറുകളെപ്പറ്റി അദ്ദേഹം സ്ക്രാപ്പിലൂടെ ചങ്ങാതിമാരോട് പറയുന്നുണ്ട്, ആശ്വാസകരം തന്നെ.

നിലവില്‍ രണ്ടുമൂന്ന് ടൂറുകളൊക്കെ നടത്തി ഊര്‍ജ്ജ്വസ്വലനായി മടങ്ങിയെത്തിയ സിയാബ് പുതിയ കമ്പനിയില്‍ ജോലിക്കു കയറാനുള്ള തയ്യാറെടുപ്പിലാണ് (കമ്പനിയുടെ പേരു പറയുന്നില്ല). യാത്രകളുടെ ചിലവുകള്‍ക്കൊണ്ടാവും ആ പാവം പഴയ ഉമ്മച്ചിക്ക് കൊടുക്കാമെന്ന് പറഞ്ഞ പണവും മടക്കിക്കൊടുത്തിട്ടില്ല.

ഇനി ഡിസംബര്‍, കാത്തിരിപ്പിന് അന്ത്യമാകുന്നു.
സത്യങ്ങള്‍ മറനീക്കി പുറത്തുവരാന്‍ പോകുന്നു, കാത്തിരിക്കുക.

Wednesday, October 14, 2009

പിറന്നാളാശംസകള്‍

സിയാബിനെ കാണ്മാനില്ലെന്ന് വിഷമിച്ച് നടക്കുന്ന സുഹൃത്തുക്കള്‍ക്ക് ആശ്വസിക്കാം, അദ്ദേഹം നിങ്ങളെ മനപ്പൂര്‍വ്വം ഒഴിവാക്കുന്നതല്ല, തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടാഞ്ഞതാണ്. ഇക്കഴിഞ്ഞ ദിവസം തനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അദ്ദേഹം മറുപടി കൊടുക്കുകയുണ്ടായി. കിട്ടാത്തവര്‍ ചോദിച്ചു വാങ്ങാന്‍ മറക്കരുതെ.

ദാ നോക്കൂ...


പിറന്നാളാശംസകള്‍ നേര്‍ന്ന ഒരു സുഹൃത്തിന് അദ്ദേഹം നന്ദി പറഞ്ഞിരിക്കുന്നത് കണ്ടില്ലെ. ഒക്ടോബര്‍ 13 നെ കമന്റ് 20 മണിക്കൂര്‍ മുമ്പാണെങ്കില്‍ സിയാബ് ഇട്ട കമന്റ് അഞ്ച് മണിക്കൂ മുമ്പ് മാത്രം.

സമാധാനം , ആള് സ്ഥലത്തുണ്ട്.

ആ പുതിയ പോസ്റ്റിലെ മോഡറേറ്റഡ് കമന്റ്സ് ഒന്ന് പബ്ലിഷ് ചെയ്തിരുന്നേല്‍ വായിക്കാമായിരുന്നു.

വൈകിയെങ്കിലും എന്റെ വകയും ആശംസകള്‍.

Saturday, October 10, 2009

കാളപെറ്റെന്ന് കേട്ട് കയറെടുത്ത വായനക്കാര്‍

ഇപ്പോള്‍ പ്രസവത്തിന് ലിംഗഭേദമില്ലെന്ന് തോന്നുന്നു.

കാളപെറ്റെന്ന് കേട്ടാലും കയറെടുക്കാന്‍ ധാരാളം ആളുകള്‍.

അച്ചടി ദൃശ്യമാദ്ധ്യമങ്ങള്‍ കയറെടുക്കുന്നു, അതിനു മുന്നേ രാഷ്ടീയക്കാര്‍ കയറെടുക്കുന്നു.

എന്നാല്‍ കയറിന്റെ കാര്യത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരെന്നോ രാഷ്ട്രീയക്കാരെന്നോ വ്യത്യാസമില്ലെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബൂലോകം ചര്‍ച്ച ചെയ്ത സിയാബ് വിഷയത്തിലെ ചില പത്രക്കട്ടിങുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വായനക്കാരാ‍യ ബുജീകളും കാളപെറ്റ കുട്ടിയെ കാണാന്‍ പോയത് നോക്കുക.



സിയാബിനെക്കുറിച്ച് വനിതയില്‍ വന്ന ഫീച്ചറാണിത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലവും അവയോട് പോരാടി പഠനം നടത്തിയതും ഈ ഫീച്ചറില്‍ വിവരിച്ചിരിക്കുന്നു. റാങ്കും മറ്റും നേടിയെന്ന ചില അതിശയോക്തികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഈ റിപ്പോര്‍ട്ടില്‍ മറ്റെന്തെങ്കിലും തെറ്റുണ്ടെന്ന് ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല.

സിവില്‍ സര്‍വ്വീന്‍ ഇന്റര്‍വ്യൂ കൈവിട്ട് അടുത്ത വര്‍ഷത്തെ പരീക്ഷയെഴുതാന്‍ മാനസികമായി തയ്യാറെടുത്തുനില്‍ക്കുന്ന സിയാബിനെ ഇതില്‍ നമുക്ക് കാണാം.
വാചകങ്ങള്‍ നോക്കുക:


ഇന്റര്‍വ്യൂ കഴിഞ്ഞപ്പോഴും ഷിഹാബിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു.അപ്പൊള്‍ എല്ലാവരും പറഞ്ഞു , ഇനി പേടിക്കണ്ട, മെഡിക്കല്‍ ടെസ്റ്റ് കൂടിയല്ലെ അത് സാരമില്ല. പക്ഷെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ ടെസ്റ്റില്‍ ഷിഹാബിന്റെ സിവില്‍ സര്‍വ്വീസ് മോഹത്തിന്റെ ചിറകൊടിഞ്ഞു.

വാര്‍ത്ത തുടരുന്നു:

വിട്ടുകൊടുക്കാന്‍ ഷിഹാബ് ഉദ്ദേശിച്ചിട്ടില്ല.അടുത്ത വര്‍ഷവും സിവില്‍ സര്‍വ്വീസ് എഴുതുന്നുണ്ട്. അത് കളക്റ്ററുദ്യോഗത്തിന്റെ ഗ്ലാമര്‍ കണ്ടല്ല. ഒരുപാട് പേരെ സഹായിക്കാന്‍ പറ്റുന്ന ജോലിയല്ലെ എന്ന് വിചാരിച്ചാണ്. ആരോഗ്യ പ്രശ്നങ്ങള്‍ മാറ്റാന്‍ ചികിത്സ തുടങ്ങിക്കഴിഞ്ഞു, യോഗ ചെയ്യുന്നുണ്ട്.

ഷിഹാബിന് 2006 ഇല്‍ ഐ.എ.എസ് കിട്ടിയില്ലെന്നും 2007 ഇല്‍ വീണ്ടും എഴുതണം എന്ന് മോഹമുണ്ടെന്നുമാണ് വനിത പറയുന്നത്. 2007 ഇല്‍ സിവില്‍ സര്‍വീസ് എഴുതിയതായി എവിടേയും ഇന്നു വരെ പറഞ്ഞു കേട്ടിട്ടുമില്ല. സത്യസന്ധമായ ഈ ഫീച്ചര്‍ വായിച്ച് സിയാബിന് ഐ.എ.എസ് കിട്ടി എന്ന് തെറ്റിദ്ധരിച്ചതാരാണ്?

കാളപെറ്റെന്ന് കേട്ട് കയറെടുത്ത വായനക്കാര്‍ !!!!!

പാവം സിയാബ്.

ഷിഹാബോ സിയാബോ എന്ന സംശയം തീരാന്‍ അരുണ്‍ ചുള്ളിക്കലില്‍ന്റ്റെ ഈ കമന്റ് വായിക്കുക.

Sunday, October 4, 2009

ഡോക്ടര്‍.പ്രവീണ്‍. പൈ മനസ്സുതുറക്കുന്നു.

സിയാബ് ഐ.എ.എസ് പ്രശ്നത്തില്‍ ഏറ്റവും കാതലായതും ബൂലോക എത്തിക്സ് കമ്മറ്റിയെ പ്രകോപിപ്പിച്ചതുമായ ഒന്നായിരുന്നു ആര്‍.സി.സിയിലെ ഡോക്ടറായ പ്രവീണ്‍ പൈ പറഞ്ഞു എന്ന സ്റ്റേറ്റ്മെന്റ്. ഇപ്പോഴിതാ ഡോക്ടര്‍ പ്രവീണ്‍ പൈ തന്റ്റെ സ്വന്തം വാക്കുകളില്‍ മനസ്സു തുറക്കുന്നു.

ഈ ബ്ലൊഗിലെ തന്നെ മുന്‍ പോസ്റ്റായ മെഡിക്കല്‍ എത്തിക്സ് എന്ന പോസ്റ്റില്‍.

ചര്‍ച്ച നമ്മുടെ ബൂലോകത്തില്‍ : ലിങ്ക് ഇവിടെ

കമന്റിന്റെ ലിങ്ക് ഇതാ, ഇവിടെ:

Thursday, October 1, 2009

ക്യാന്‍സര്‍ ഭേദമാകും

മല്ലുക്കുട്ടന്‍ എന്നൊരു ഗഡി ഇട്ട പോസ്റ്റ് നല്‍കിയ പ്രചോദനത്തില്‍ ഞാനും ഒരു പോസ്റ്റ് കൂടി ഇടട്ടെ.



ഈ വാര്‍ത്ത എല്ലാവരും കണ്ടതാണെന്ന് കരുതുന്നു. സിയാബിന് ജാര്‍ഘണ്ഡില്‍ കളക്റ്ററുദ്യോഗമാണെന്ന് സ്ഥിരീകരിച്ച ദ വണ്‍ ആന്റ് ഓണ്‍ലി വണ്‍ മാസിക. ധൃതിയില്‍ വായിച്ചു പോക്കുന്നതിനിടയില്‍ ചിലവരികള്‍ വിട്ടുപോകാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നിയതിനാല്‍ ചിലത് എടുത്തെഴുതുന്നു.

ശ്രദ്ധിക്കേണ്ട വരികള്‍ ഇവിടെ തുടങ്ങുന്നു, മാസികയില്‍ നിന്നും ചില വരികള്‍:



ഏതോ ഉള്‍പ്രേരണയുടെ ഫലമായി കഴിഞ്ഞ പുതുവര്‍ഷത്തില്‍ പുതിയ ദിക്കുകളിലേക്ക് യാത്ര തിരിക്കുന്നതിന് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ഫാദര്‍ സേവ്യര്‍ഖാന്‍ നയിക്കുന്ന ധ്യാനത്തില്‍ സിയാബ് പങ്കെടുത്തു. കൃസ്തു എന്ന സത്യത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ധ്യാനം ഉപകരിച്ചെന്ന് സിയാബ് പറയുന്നു.



ചുമട്ടുതൊഴിലാളിയായി പണിയെടുത്തിരുന്നപ്പൊള്‍ കൈക്കുണ്ടായ വേദന ഈശോ സൌഖ്യപ്പെടുത്തിയ അനുഭവം സിയാബിനെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. “ കൃസ്തുമതം യഥാര്‍ത്ഥ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കു ചുറ്റും നടക്കുന്ന അത്ഭുതങ്ങളെ എനിക്ക് വിശ്വസിക്കാതിരിക്കാനാവില്ല. ക്ഷമയെക്കുറിച്ച് കൂടുതല്‍ ബോദ്ധ്യങ്ങള്‍ എനിക്ക് ലഭിച്ചു.” സിയാബ് തന്റെ ധ്യാനാനുഭവങ്ങള്‍ വിശദീകരിക്കുന്നു.



കുറിപ്പ് തുടരുകയാണ്.

ഇസ്ലാം വിശ്വാസിയായ സിയാബ് ഇതിനോടകം ബൈബിള്‍ ഏകദേശം മുഴുവനും വായിച്ചു തീര്‍ത്തിരിക്കുന്നു.ദിവസവും ബൈബിള്‍ വായിക്കുന്ന സിയാബ് മാതാവിന്റെ മദ്ധ്യസ്ഥത്തിലും ആഴമായി വിശ്വസിക്കുന്നു.

ഇങ്ങനെ പോകുന്നു വാചകങ്ങള്‍.



അടുത്ത വാചകം അല്പം കടുപ്പമാണ്. തന്നിലെ ഐ.എ.എസ് കാരനെ പുറത്ത് കൊണ്ടുവരാന്‍ നിയോഗം ലഭിച്ച വ്യക്തിയാണ് തൃശ്ശൂര്‍ ജില്ലാകളക്റ്റര്‍ ഡോ.എം.ബീനയെന്ന് ഇദ്ദേഹം കരുതുന്നു.

ഹോ !!!

അതൊരു മഹാഭ്യാഗ്യം തന്നെയാണെ.



പിന്‍കുറിപ്പ്:

രോഗ ശാന്തി ശുശ്രൂഷക്കും അതുവഴിയുള്ള രോഗ ശമനത്തിനും സാക്ഷ്യം പറഞ്ഞ് പണ്ടൊരു ആരോഗ്യ വകുപ്പ് തലവന്‍ കൃസ്തു സേവ ചെയ്ത കാര്യം നാം മറന്നുകാണില്ലെന്ന് കരുതുന്നു. ഇതേ പോലെ ഡിസംബറിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ക്യാന്‍സര്‍ മാറി തെളിഞ്ഞ മുഖവും പല്ലുകളുമായി സിയാബ് നമുക്ക് മുന്നിലെത്തും എന്ന് പ്രതീക്ഷിക്കാം. ഈ കണ്ടെത്തല്‍ നടത്തിയ മല്ലുക്കുട്ടന് അഭിനന്ദനങ്ങള്‍.