Tuesday, September 29, 2009

പഴയ ചില തട്ടിപ്പുകഥകൾ

ബൂലോകത്തിനു പുറത്ത്
കുറച്ച് നാൾ മുന്നെ നമ്മൂടെ മാതൃഭൂമിയടക്കം വെണ്ടക്കാ അച്ച് നിരത്തിയ വാർത്തകളിലൊന്നായിരുന്നു മേൽ കാണിച്ച ചിത്രം. തിരുവനന്തപുരം സ്വദേശികളായ രണ്ട് വൈദ്യ സഹോദരന്മാർ നാനോ ടെക്നോളജിയിൽ അതി ഭീകരമായ കണ്ടുപിടുത്തങ്ങൾ നടത്തി വീരശൃംഖലക്ക് അർഹരായെന്നതായിരുന്നു വിഷയം. സ്വന്തം വീട്ടിലെ പരീക്ഷണശാലയിൽ നടത്തിയെന്ന് കേട്ട പരീക്ഷണങ്ങളെക്കുറിച്ചറിഞ്ഞ നമ്മൾ അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്നു. എന്നാൽ അന്തം വിട്ടിരിക്കാതെ ഇതേക്കുറിച്ച് പഠനം നടത്തിയ പ്രമുഖ ബ്ലോഗർ സൂരജ് രാജൻ തന്റെ ബ്ലോഗിലൂടെ ഈ നാനോ ഫ്രാഡുകളെ പൊളിച്ചടുക്കിയത് നമ്മളിൽ പലരും കണ്ടതാണെങ്കിലും അത് ഒന്നുക്കൂടെ ഇവിടെ ലിങ്ക് ചെയ്യുന്നു.

ഇവിടെ വായിക്കൂ

പോസ്റ്റ് വന്നശേഷം കൃതൃമമായി ഉണ്ടാക്കിയ തെളിവുകളും വെബ്സൈറ്റുകളും ഡിലീറ്റി ഫ്രാഡ് വൈദ്യന്മാൻ തടിതപ്പി.

പാവം വൈദ്യന്മാർ അവരുടെ മനസ്സിലെ സ്വപ്നങ്ങൾ വരികളിലൂടെ എഴുതി തൃപ്തിയടഞ്ഞതല്ലെ ഉള്ളൂ, ആരെയും പറ്റിച്ചില്ലല്ലോ എന്ന് ആരും അന്ന് വിലപിച്ച് കണ്ടില്ല.


ബൂലോകത്ത്:

ഇച്ചിരി പഴയൊരു കഥയാണെ. അനോണിയാണെങ്കിലും ബൂലോകർ ആസ്വദിക്കുന്ന ബ്ലൊഗുകളിലൊന്നാണ് അനോണിമാഷിന്റെ ബ്ലോഗ്.ആ അനോണിമാഷിന്റെ ബ്ലോഗിന്റെ അപരനെ നമ്മുടെ ബൂലോക സി.ഐ.ഡി അരൂപിക്കുട്ടൻ പിടികൂടിയത് ഇവിടെ വായിക്കാം.

വായനയിൽ രസകരമായി തോന്നിയ കമന്റുകളിൽ ഒന്ന്
ഇതാ ലിങ്ക് ചെയ്യുന്നു. മനസാക്ഷിക്കുമുന്നിൽ എന്നും ആത്മവിശ്വാസം കാട്ടി നിൽക്കുന്ന അരുൺ ചുള്ളിക്കൽ എന്ന സുഹൃത്ത് നടത്തിയ ഒരു മോഷണകഥ തുടർന്നു വരുന്ന കമന്റുകളിൽ വായിക്കാം.

അല്പം കൂടി പുറകോട്ട് പോയാൽ നമ്മൾ മിന്നാമിനുങ്ങെന്ന സജിയിലെത്തും. വെറും കൊച്ചൊരു മോഷണം നടത്തിയ സജിയെ അരൂപിക്കുട്ടൻ പൊക്കിയെടുക്കുന്നത്
ഈ പോസ്റ്റിലും പിന്നെ ഈ പോസ്റ്റിലും കാണാം. സജിയെന്ന പാവം മനുഷ്യനെ അല്ലറ ചില്ലറ മോഷണം നടത്തി എന്ന് ആരോപിച്ച് ബൂലോകത്തെ സാധു സംരക്ഷകർ എപ്രകാരം നാടുകടത്തിയെന്നും അവിടെ കാണാം.

മോഷണം തട്ടിപ്പ് എന്നിവക്കെതിരെ എന്നും ബൂലോകം പ്രതികരിച്ചിട്ടുണ്ട്. മറ്റ് മാദ്ധ്യമങ്ങളിൽ നിന്നും ബ്ലോഗിനെ വ്യത്യസ്ഥമാക്കുന്നതും ഈ ഉടനടിയുള്ള പ്രതികരണമാണ് . ആരോഗ്യകരമായ ബ്ലോഗിങ് സാദ്ധ്യമാകാൻ ഇത്തരം ഇടപെടൽ കൂടിയേ തീരൂ എന്ന് വിന കരുതുന്നു.
മേലെ ഇട്ട ചിത്രം സൂരജിന്റെ പോസ്റ്റിൽ നിന്നും വിന ചൂണ്ടിയതാൺ. സൂരജ് റാറ്റിഫിക്കേഷൻ തരും എന്ന് പ്രതീക്ഷയിൽ.

7 comments:

വിന said...

മോഷണം തട്ടിപ്പ് എന്നിവക്കെതിരെ എന്നും ബൂലോകം പ്രതികരിച്ചിട്ടുണ്ട്. മറ്റ് മാദ്ധ്യമങ്ങളിൽ നിന്നും ബ്ലോഗിനെ വ്യത്യസ്ഥമാക്കുന്നതും ഈ ഉടനടിയുള്ള പ്രതികരണമാൺ.

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ Kappilaan said...

ഹേ, ചുള്ളിക്കല്‍,......നീയും.....

നമ്പൂരിച്ചന്‍ said...

ബൂലോകത്ത് നിന്നും ഇത്തരം തട്ടിപ്പ് പരിപാടികള്‍ പാടെ തുടച്ചു നീക്കണം. അതിനു ഒത്താശ ചെയ്യുന്നവരെയും .
വളരെ നല്ല പോസ്റ്റ്‌ വിന....പലരും പറഞ്ഞു കേട്ടിട്ടുള്ള കാര്യം എല്ലാം ഈ ലിങ്കുകളിലൂടെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

നാട്ടുകാരന്‍ said...

പാവം ചുള്ളിക്കൽ! വെറുതെയല്ല.......

ഗുപ്തന്‍ said...

ഇത് നമ്മുടെ അയര്‍ലന്റ് ഗാന്ധിയെക്കൊണ്ട് സൂരജിനെതിരേ കേസുകൊടുപ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമമല്ലേ വിനേ? മോശമായിപ്പോയി.

എന്നാലും സൂരജ് ഈ കടുംകൈ ചെയ്യാന്‍ പാടുണ്ടായിരുന്നോ? എന്ത് ഭയങ്കരമായ വ്യക്തിഹത്യയാണ് രണ്ട് യുവപ്രതിഭകളെക്കുറിച്ച് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്!

ഗുപ്തന്‍ said...

"ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് ഉഡായിപ്പ്സ് ആന്റ് ഗൊണാണ്ട്രിഫിക്കേഷന്‍ " <<< സൂരജിന്റെപോസ്റ്റില്‍ നിന്ന്. ഹഹഹഹഹ..ഈ മനുഷ്യനെക്കൊണ്ട് ജയിച്ച്!

ലവിടെ കാന്‍സറിനു ചികിത്സയുണ്ടാവുമോ എന്തോ

Green Umbrella said...

അരുണ്‍ ചുള്ളിക്കല്‍ യു ടൂ ബ്രുടുസ്‌ ............ചുള്ളിക്കല്‍ സ്കൂളിന്റെ മുറ്റത്തു നിറുത്തേണ്ടി വരുമോ????