താന്‍ ഐ.എ.എസ് ട്രയിനിയും മറൈന്‍ ബ്ലിസ് എന്ന കമ്പനിയിലെ ആര്‍.ആന്റ്.ഡി എക്സിക്ക്യൂട്ടീവും ആണെന്ന് പറഞ്ഞ് സിയാബ് തന്നെ ഉണ്ടാക്കിയ പല പ്രൊഫൈലുകളില്‍ ഒന്നാണിത് - സിലികോണ്‍.
ഒരല്പം ഫ്ലാഷ് ബാക്ക്.
ഒരു ദിവസം കോളേജില്‍ പോയി വന്നതിനു ശേഷം എനിക്ക് ഒരു ഫോണ്‍ കാള്‍ വന്നു. എന്നെക്കുറിച്ചുള്ള ഒരു ലേഖനം വനിതയില്‍ വായിച്ചു അവരുടെ കൊച്ചിയിലുള്ള കമ്പനിയില്‍ ജോലി ചെയ്യാന്‍ താത്പര്യം ഉണ്ടോ എന്നതായിരുന്നു ആ ഫോണ്‍ സന്ദേശം .ഞാന്‍ ആലോചിച്ചു മറുപടി പറയാം എന്ന് പറഞ്ഞു.
സിയാബിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പരിചിതമല്ലാത്ത പുതിയ ലോകത്തേക്ക് എന്ന പോസ്റ്റില്‍ പറഞ്ഞ ചില വാചകങ്ങളാണിത്.
ഒരുമാസം കഴിഞ്ഞ് വീണ്ടും ഫോണ്‍ വരികയും കമ്പനിയുടെ നിര്‍ബന്ധപ്രകാരം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു എന്നാണ് ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. അതായത് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തോട് പടവെട്ടി ജീവിക്കുന്ന സത്യസന്ധനും അദ്ധ്വാനിയും ആയ ആ യുവാവിനെ കമ്പനി ഇഷ്ടപ്പെടുന്നു എന്ന് അര്‍ത്ഥം, അതിന്റെ വെളിച്ചത്തില്‍ ജോലിയും നല്‍കി.
പുതിയ രണ്ട് കമന്റുകള്‍- മേരിലില്ലിയുടെ പോസ്റ്റില്‍ നിന്ന്.
കമന്റ് നമ്പര്‍ ( 1)
അരുണ്‍ ചുള്ളിക്കല്‍ said...
രേഖകള് ഇന്നുതന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണു. ഇതിനിടയില് സിയാബ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെ HR മാനേജറുമായി (Mr. Vinay) സംസാരിച്ചു. ക്യാന്സര് ഉള്ള വിവരം അദ്ദേഹം ശരിവെച്ചു. സ്ഥാപനത്തിന്റെ എം.ഡി. അടക്കമുള്ളവര്ക്ക് ഈ വിവരം അറിവുള്ളതാണു. സിയാബിന്റെ എജ്യുക്കേഷണല് സര്ട്ടിഫികറ്റുകളില് അയാളുടെ പേര് Siyab എന്നാണു. വോട്ടേഴ്സ് കാര്ഡില് Shihab എന്നും. ഇതു കൊണ്ടാവാം ബാങ്ക് അക്കൌണ്ടില് ആ പേര് വന്നത് എന്നു കരുതുന്നു. സിയാബ് 2008 മെയ് മുതല് കീമോ ചെയ്യുന്നു. മേരിലില്ലി ഈ സ്ഥാപനത്തില് ജോലി ചെയ്യുന്നതിനാല് വിശദമായ പോസ്റ്റ് അവരുടെ ബ്ലോഗില് ഇടുന്നതാണു. മി. വിനയ് അദ്ദേഹത്തിന്റെ Contact number തന്നിട്ടുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടാന് താല്പര്യമുള്ളവര്ക്ക് നേരിട്ടൊ ഫോണിലോ സംസാരിക്കാം.
ഈ കമന്റിന്റെ അടിസ്ഥാനത്തില്‍ ഞാനടക്കം പലരും മറൈന്‍ ബ്ലിസിന്റ്റെ വെബ്സൈറ്റിലെ നമ്പറില്‍ ബന്ധപ്പെട്ടു.
കമന്റ് നമ്പര്‍ (2)
നമ്മുടെ ബൂലോകം said....
അരുണ്‍ ചുള്ളിക്കല്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇത്തരം കമന്റുകള്‍ ദയവായി എഴുതരുത്.
താങ്കള്‍ രേഖകള്‍ സ്വയം കണ്ട് ബോധ്യപ്പെടാമെന്നും ആവശ്യമാണെങ്കില്‍ അത് പണം നഷ്ടപ്പെട്ട ബ്ലോഗറെ കാണിക്കാമെന്നുമൊക്കെയാണല്ലോ പറഞ്ഞിരുന്നത് ? അതിന് താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് താങ്കളുടെ കമന്റില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് അസുഖമാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ സ്വയം കണ്ട് ബോദ്ധ്യപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുക. അതിനുശേഷമുള്ള താങ്കളുടെ ഒരു കമന്റിനായാണ് ബൂലോകത്തെ എല്ലാവരും കാത്തിരിക്കുന്നത്.
താങ്കള്‍ പറഞ്ഞ 'വിനയ് 'എന്ന എച്ച് ആര്‍ മാനേജരുടെ നമ്പര്‍ തരുകപോലും ഉണ്ടായില്ല. പിന്നെങ്ങനെ ബൂലോകര്‍ സംശയം തീര്‍ക്കും. 92XXXX1061 എന്നതല്ലേ അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ . ഈ നമ്പറില്‍ വിളിച്ചിട്ട് അദ്ദേഹം എടുക്കുന്നില്ല. ഓഫീസ് നമ്പറില്‍ (0484-406XXX6) വിളിച്ചപ്പോള്‍ അദ്ദേഹം ഓഫീസിന് വെളിയില്‍ ആണെന്ന മറുപടിയാണ് കിട്ടിയത്.
ഒരു കാര്യം കൂടെ...
സിയാബിന്റെ ജോലിയെ ഒരിക്കലും ബാധിക്കരുതെന്ന് കരുതിയിട്ടാണ് ഞങ്ങള്‍ ഞങ്ങളുടെ അന്വേഷണം മറൈന്‍ ബിസ്സ് ടി വി എന്ന ഓഫീസിലേക്ക് വ്യാപിപ്പിക്കാതിരുന്നത്. അവിടെ എല്ലാവര്‍ക്കും രോഗവിവരം ഒക്കെ അറിയാവുന്ന സ്ഥിതിക്ക ഞങ്ങള്‍ അന്വേഷണം ഇനി അവിടേക്കും വ്യാപിപ്പിക്കുന്നതില്‍ വിരോധമില്ലല്ലോ ?
എത് കൊല്ലം , ഏത് ഹോസ്പിറ്റല്‍ , ഏത് ഡോക്‍ടര്‍ , കേസ് നമ്പര്‍ എന്നീ കാര്യങ്ങള്‍ അറിയുന്നതോടെ കാര്യങ്ങള്‍ക്ക് തീരുമാനമാകും.
അത്രയും കാര്യങ്ങളേ അരുണും കണ്ട് ബോധിക്കേണ്ടതുള്ളൂ. മേരി ലില്ലിയെ പറ്റിച്ചതുപോലെ ഒരു ഏച്ച് ആര്‍ ഡിപ്പാര്‍ട്ട്മെന്റിനേയും സിയാബ് കബളിപ്പിച്ചിട്ടില്ല എന്ന് എന്തുറപ്പാണുള്ളത് ? ഞങ്ങള്‍ക്ക് അരുണ്‍ തെളിവുകള്‍ കണ്ടതിനുശേഷമുള്ള മറുപടിയാണ് ആവശ്യം.
മേരി ലില്ലി തയാറാക്കുന്ന പോസ്റ്റും ആധികാരികമായിത്തന്നെ ആയിരിക്കുമല്ലോ.
സകല തെളിവുകളും കയ്യില്‍ വച്ച് ഒരു സമിതിയുടെ പഠനത്തിനു വിധേയമാക്കിയാണ് ഞങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്ന് മനസ്സിലാക്കുക.
മറ്റൊന്ന് കൂടി , ഇപ്പോള്‍ സിയാബിന്റെ ജീവിതം കൊണ്ട് പന്താടുന്നത് നിങളൊക്കെ തന്നെയാണ്.
തുടരും.
Subscribe to:
Post Comments (Atom)
11 comments:
തുടരും.
വിന,
നിങ്ങള്‍ ഒരു മറുപടി അര്‍ഹിക്കാത്ത ആളായതു കൊണ്ടാണു ഇവിടെ വന്നു പ്രതികരിക്കണ്ട എന്നു കരുതിയത്. പക്ഷെ നിങ്ങള്‍ ഈ ചെയുന്ന ഗുരുതരമായ ആശയം ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല എന്നത് കൊണ്ടാണു പ്രതികരിക്കുന്നത്. സിയാബ് ജോലി ചെയ്യുന്ന സ്ഥാപനത്തെ സമീപിച്ചത് അയാളുടെ രോഗസംബന്ധമായ കാര്യങ്ങള്‍ അറിയാന്‍ തന്നെയാണു. നമ്മുടെ ബൂലോകവും നിജസ്ഥിതി അറിയാനാണു ശ്രമിച്ചത്. അതിനുശേഷം സ്ഥാപനം കൈക്കൊണ്ട നിലപാട് അറിയുവാന്‍ വിനയ്ക്ക് അവരെ സമീപിക്കാം. അവര്‍ സമ്മതിക്കുന്ന പക്ഷം വെളിപ്പെടുത്തുകയുമാവാം. ഏതൊരു സ്ഥാപനത്തിനും കോണ്‍ഫിഡെന്‍ഷ്യാലിറ്റി എന്നതൊന്നുണ്ട്. വിന അതിനെ മാനിക്കേണ്ടതാണു. മേരിലില്ലിയോ ഞാനോ സിയാബിനെ അനുകൂലിച്ച കാര്യങ്ങള്‍ വ്യക്തമായി മറുപടിയില്‍ പറഞ്ഞതാണു. ആ വിഷയം അവസാനിപ്പിക്കുകയും ചെയ്തു. ഇനിയും ഇതില്‍ നിങ്ങള്‍ ഞങ്ങളുടെ പേര് ഉപയോഗിക്കുന്നത് മനപൂര്‍വ്വമാണു എങ്കില്‍ നിയമനടപടിക്കു തന്നെ നീങ്ങേണ്ടതായി വരും. നിങ്ങള്‍ക്ക് സിയാബ് കുറ്റം ചെയ്തു എന്നു ബോധ്യമുണ്ടെങ്കില്‍ അയാള്‍ക്കെതിരെ നീങ്ങാം. അയാളുടെ അവസ്ഥയുടെ സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചതിനു ഞങ്ങളുടെ ജീവിതത്തെക്കൂടി ബാധിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ ഞങ്ങള്‍ക്ക് നിയമത്തിന്‍റെ വഴിയെ പോകേണ്ടി വരും. നിങ്ങളോട് ശാന്തമായി ഞാനിത് ഇതിനു മുന്‍പ് പറഞ്ഞതാണു. പക്ഷെ കര്‍ക്കശമായി തന്നെ പറയേണ്ട അവസ്ഥ എത്തിച്ചത് നിങ്ങളായത് കൊണ്ട് ഇതിവിടെ പറഞ്ഞിട്ട് പോകുന്നു.
കാന്‍സര്‍ രോഗി എന്ന മാനുഷിക പരിഗണന മാത്രമേ ഞങ്ങള്‍ സിയാബിനു നല്‍കിയിട്ടുള്ളൂ. കാന്‍സര്‍ രോഗി എന്ന വാദം സത്യമാണോ മിഥ്യയാണോ എന്ന് ഇനിയും തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍, യാഥാര്‍ത്ഥ്യം പുകമറക്കുള്ളില്‍ തന്നെ ആണെങ്കിലും ഞങ്ങള്‍ ഈ വിഷയത്തില്‍ നിന്നും പിന്തിരിഞ്ഞതാണ്. സിയാബിന്‍റെ കാര്യത്തില്‍ പരാതിക്കാര്‍ സൈബര്‍ സെല്ലില്‍ പോയില്ല എന്ന് കരുതി, ഞങ്ങളെ ഇനിയും വ്യക്തിഹത്യ നടത്തിയാല്‍ തീര്‍ച്ചയായും സൈബര്‍ സെല്ലിനെ സമീപിക്കുന്നതായിരിക്കും എന്നറിയിക്കട്ടെ. അപ്പോള്‍ വിന എന്ന പേരില്‍ മറഞ്ഞിരിക്കുന്ന താങ്കള്‍ക്കും വെളിച്ചത്തേക്ക് വരേണ്ടി വരും എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. സിയാബിനെ പോലെ നിശബ്ദരായി ഞങ്ങള്‍ നില്‍ക്കില്ല എന്ന് ഇതിനകം തന്നെ താങ്കള്‍ മനസിലാക്കിയിരിക്കുമെന്നു വിശ്വസിക്കുന്നു.
--
സ്നേഹപൂര്‍വ്വം,
അരുണ്‍ ചുള്ളിക്കല്‍
:)
മിസ്റ്റര്‍.അരുണ്‍,
ഈ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായ ലിങ്കോടെ ആണ് ഇട്ടിരിക്കുന്നത്.
ആരെങ്കിലും പറയുകയോ ബ്ലോഗില്‍ വെളിവാക്കുകയോ ചെയ്യാത്ത ഒറ്റ വാചകം പോലും ഈ ബ്ലോഗില്‍ ഇല്ല.
സൈബര്‍ സെല്ലില്‍ പോയാല്‍ എനിക്കൊന്നും സംഭവിക്കാനില്ല, ഏറി വന്നാല്‍ ഞാനാരാണെന്ന് വെളിപ്പെടുത്തേണ്ടി വരും എന്ന് മാത്രം.
ഞാന്‍ സ്വാഗതം ചെയ്യുന്നു,കേസു കൊടുക്ക്.
വ്യത്യസ്ഥമായ ഐ.ഡികള്‍ താങ്കളും ഉപയോഗിക്കുന്നുണ്ടല്ലോ. ഇട്ട കമന്റ്റുകള്‍ ഡിലീറ്റ് ചെയ്തും കമന്റ് മോഡറേറ്റ് ചെയ്തും പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങാമെന്ന് കരുതണ്ട മിസ്റ്റര്‍.അരുണ്‍.
വേറൊരു ഐഡിയില്‍ താങ്കള്‍ തന്നെ ഇട്ട കമന്റ് ഞാന്‍ എന്റെ മെയില്‍ ബോക്സില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്യുന്നു.
Oru has left a new comment on your post "സിയാബും മറൈന്‍ ബ്ലിസ്സും: ഭാഗം ഒന്ന്":
വിന,
നിങ്ങള്‍ ഒരു മറുപടി അര്‍ഹിക്കാത്ത ആളായതു കൊണ്ടാണു ഇവിടെ വന്നു പ്രതികരിക്കണ്ട എന്നു കരുതിയത്. പക്ഷെ നിങ്ങള്‍ ഈ ചെയുന്ന ഗുരുതരമായ ആശയം ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല എന്നത് കൊണ്ടാണു പ്രതികരിക്കുന്നത്. സിയാബ് ജോലി ചെയ്യുന്ന സ്ഥാപനത്തെ സമീപിച്ചത് അയാളുടെ രോഗസംബന്ധമായ കാര്യങ്ങള്‍ അറിയാന്‍ തന്നെയാണു. നമ്മുടെ ബൂലോകവും നിജസ്ഥിതി അറിയാനാണു ശ്രമിച്ചത്. അതിനുശേഷം സ്ഥാപനം കൈക്കൊണ്ട നിലപാട് അറിയുവാന്‍ വിനയ്ക്ക് അവരെ സമീപിക്കാം. അവര്‍ സമ്മതിക്കുന്ന പക്ഷം വെളിപ്പെടുത്തുകയുമാവാം. ഏതൊരു സ്ഥാപനത്തിനും കോണ്‍ഫിഡെന്‍ഷ്യാലിറ്റി എന്നതൊന്നുണ്ട്. വിന അതിനെ മാനിക്കേണ്ടതാണു. മേരിലില്ലിയോ ഞാനോ സിയാബിനെ അനുകൂലിച്ച കാര്യങ്ങള്‍ വ്യക്തമായി മറുപടിയില്‍ പറഞ്ഞതാണു. ആ വിഷയം അവസാനിപ്പിക്കുകയും ചെയ്തു. ഇനിയും ഇതില്‍ നിങ്ങള്‍ ഞങ്ങളുടെ പേര് ഉപയോഗിക്കുന്നത് മനപൂര്‍വ്വമാണു എങ്കില്‍ നിയമനടപടിക്കു തന്നെ നീങ്ങേണ്ടതായി വരും. നിങ്ങള്‍ക്ക് സിയാബ് കുറ്റം ചെയ്തു എന്നു ബോധ്യമുണ്ടെങ്കില്‍ അയാള്‍ക്കെതിരെ നീങ്ങാം. അയാളുടെ അവസ്ഥയുടെ സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചതിനു ഞങ്ങളുടെ ജീവിതത്തെക്കൂടി ബാധിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ ഞങ്ങള്‍ക്ക് നിയമത്തിന്‍റെ വഴിയെ പോകേണ്ടി വരും. നിങ്ങളോട് ശാന്തമായി ഞാനിത് ഇതിനു മുന്‍പ് പറഞ്ഞതാണു. പക്ഷെ കര്‍ക്കശമായി തന്നെ പറയേണ്ട അവസ്ഥ എത്തിച്ചത് നിങ്ങളായത് കൊണ്ട് ഇതിവിടെ പറഞ്ഞിട്ട് പോകുന്നു.
കാന്‍സര്‍ രോഗി എന്ന മാനുഷിക പരിഗണന മാത്രമേ ഞങ്ങള്‍ സിയാബിനു നല്‍കിയിട്ടുള്ളൂ. കാന്‍സര്‍ രോഗി എന്ന വാദം സത്യമാണോ മിഥ്യയാണോ എന്ന് ഇനിയും തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍, യാഥാര്‍ത്ഥ്യം പുകമറക്കുള്ളില്‍ തന്നെ ആണെങ്കിലും ഞങ്ങള്‍ ഈ വിഷയത്തില്‍ നിന്നും പിന്തിരിഞ്ഞതാണ്. സിയാബിന്‍റെ കാര്യത്തില്‍ പരാതിക്കാര്‍ സൈബര്‍ സെല്ലില്‍ പോയില്ല എന്ന് കരുതി, ഞങ്ങളെ ഇനിയും വ്യക്തിഹത്യ നടത്തിയാല്‍ തീര്‍ച്ചയായും സൈബര്‍ സെല്ലിനെ സമീപിക്കുന്നതായിരിക്കും എന്നറിയിക്കട്ടെ. അപ്പോള്‍ വിന എന്ന പേരില്‍ മറഞ്ഞിരിക്കുന്ന താങ്കള്‍ക്കും വെളിച്ചത്തേക്ക് വരേണ്ടി വരും എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. സിയാബിനെ പോലെ നിശബ്ദരായി ഞങ്ങള്‍ നില്‍ക്കില്ല എന്ന് ഇതിനകം തന്നെ താങ്കള്‍ മനസിലാക്കിയിരിക്കുമെന്നു വിശ്വസിക്കുന്നു.
--
സ്നേഹപൂര്‍വ്വം,
അരുണ്‍ ചുള്ളിക്കല്‍
കളി ഇങ്ങോട്ടും വേണ്ട അരുണ്‍.
നിങ്ങള്‍ കളിച്ച് കളിച്ച് സിയാബിനെ അരിക്കാക്കിയല്ലോ, ഇനി സ്വയം അരികാകാതെ നോക്ക്.
മംഗളാശംസകള്‍.
വിന,
ഒരുയാത്ര എന്നത്, ഒരു യാത്ര എന്റെ ബ്ലോഗിന്റെ ഇ മെയില്‍ ആണു. മിക്കവാറും ആളുകള്‍ അവരുടെ വെബ് പേജിന്റെ പേരില്‍ ഇമെയില്‍ ഉണ്ടാക്കുകയും ചെയ്യും. ഞാന്‍ ഡിലീറ്റ് ചെയ്ത കമന്റിലും ഇട്ട കമന്റിലും ഒരേ കാര്യം തന്നെയാണു പറഞ്ഞിരിക്കുന്നു. പേരും വിലാസവും ഒക്കെയുണ്ട്. തണ്ടെല്ലുള്ളതു കൊണ്ട് അതൊക്കെ വെച്ച് സംസാരിക്കുന്നു, നിന്റെ മുന്‍പില്‍ വന്നു നിന്നു. നിന്നെ നിയമം കൊണ്ട് വന്നു മുന്നില്‍ നിര്‍ത്തണമെങ്കില്‍ അങ്ങിനെ തന്നെ കാണാം. അരിക്കാക്കുന്ന പണി അറിയില്ല. നേരെ നിന്നു നേരെ പറയും. അത്രതന്നെ.
നീ പോ മോനെ ദിനേശാ.
സവാരി ഗിരി ഗിരി.
ഒന്നു പോയെടാ ചെക്കാ,
പേടിപ്പിക്കാന്‍ വന്നിരിക്കുന്നു.
നീ എന്തിനാ പേടിക്കുന്നത്?
നീ കാരണം അവന്റെ പണി പോയെന്ന് കരുതിയാണോ?
അല്ലെലും കേസ് വന്നാല്‍ തന്നെ അവന്റെ പണി പോയേനെം.
ഡോണ്ട് വറി മോനെ.
ഒരു സിയാബിനെ ചൊല്ലി ഇത്രയധികം തര്‍ക്കം വേണോ സുഹൃത്തുക്കളേ? സിയാബിന്റെ പണി പോയെങ്കില്‍ അതു അവന്റെ കയ്യിലിരിപ്പു കൊണ്ടാണ്. കമ്പനിയെ അയാള്‍ പറ്റിച്ചിട്ടില്ലെങ്കില്‍ അയാളെ പിരിച്ചു വിടില്ലല്ലോ? ഇനി അഥവാ അയാളെ പിരിച്ചു വിട്ടാല്‍ തന്നെ ഇത്രയും കഷ്ടപ്പാടുകളെയൊക്കെ അതിജീവിച്ച സിയാബ് ഒരു ജോലി പോയെന്നു കരുതി പട്ടിണി കിടന്നു ചാവുകയൊന്നുമില്ല. അയാള്‍ മറ്റൊരു തൊഴില്‍ കണ്ടെത്തിക്കൊള്ളും. ഇതു വരെ നടന്നതില്‍ നിന്നൊക്കെ വല്ല പാഠവും അയാള്‍ ഉള്‍കൊണ്ടിട്ടുണ്ടെങ്കില്‍ ഇനി നന്നായി ജീവിച്ചോളും. ഇല്ലെങ്കില്‍ വേറേ വല്ല നമ്പരുകളുമായി ഇറങ്ങും.
ഇതിലും വലിയ നമ്പരുകളുമായി ഇറങ്ങാനാ സാദ്ധ്യത..സിയാബ് പഠിച്ച കള്ളനാ...ആ പഠിപ്പ് ഉപേക്ഷിക്കാന്‍ പറ്റുമോ?
സിയാബിന്ടെ ബൂലോക തട്ടിപ്പുകള്‍ക്കും തുടര്‍ന്നുവന്ന ബൂലോക ചര്‍ച്ചകള്‍ക്കും വിനയും അരുന്ച്ചുള്ളിക്കലും തമ്മിലുള്ള ശണ്ടയ്ക്കും ,മേരി ലില്ലി യുടെ ശോകഗാനത്തിനും ഇടയില്‍ ഒരു സിനിമാ കഥയ്ക്കുള്ള സ്കോപ്പുണ്ട് ഒരു തിരക്കഥ മത്സരം നടത്തിയാല്‍ നന്ന്
നല്ല സുഹൃത്തുക്കളെ ..എനിക്ക് ഈ പറയുന്ന സിയാബ് നെ അറിയില്ല ..അയാള്‍ നടത്തപ്പെട്ടു എന്ന് പറയുന്ന തട്ടിപ്പും അറിയില്ല .ഇവിടെ കാണപെട്ട വാഗ്വാദങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അഭിപ്രായം പറയുവാ ...വെറുതെ എന്തിനാ നല്ല എനര്‍ജി ഇങ്ങനെയുള്ള വാദ പ്രതി വാദങ്ങള്‍ക്ക് വേണ്ടി കളയുന്നത് ..പറ്റിക്ക പ്പെടുന്നവന്‍ അവന്‍റെ അമളി മനസിലാക്കി ഇനി പറ്റികപ്പെടാന്‍ നിന്നു കൊടുക്കാതിരിക്കുക ..പറ്റിക്കാന്‍ ശ്രമിക്കുന്നവന്‍ മനസ്സില്‍ ആകുക എന്നും എപ്പോളും ഇങ്ങനെ ചാടിക്കൊണ്ടിരിക്കാന്‍ പറ്റി എന്നുവരില്ല ..ഒരിക്കല്‍ വീണു കാല്‍ ഒടിയും പിന്നെ എഴുനെല്‍ക്കാനെ പറ്റില്ല ..എനിക്ക് പറ്റിയ ഒരു മണ്ടത്തരം ഉണ്ട്.ഞാന്‍ അന്ന് സിവില്‍ കോഴ്സ് കഴിഞ്ഞു സൂപ്പര്‍വ്യ്സര്‍ ആയി പോകുന്ന കാലം ..സൈറ്റ് നിന്നപ്പോള്‍ ആകെ മുഷിഞ്ഞ ഡ്രസ്സ് ഉള്ള ഒരു തമിള്‍ പയ്യന്‍ വന്നു ദയനീയമായി പറഞ്ഞു ..അവന്‍റെ അമ്മക്ക് സുഖമില്ല .അച്ഛന്‍ ഉപേഷിച്ച് പോയി .അമ്മക്ക് ചികിത്സ നടത്താന്‍ മാര്‍ഗമില്ല എനൊക്കെ .ഇതുകേട്ട ഞാന്‍ കൈയ്യില്‍ ഉണ്ടായിരുന്ന പന്ത്രണ്ടു രൂപയില്‍ നിന്നു പത്തു രൂപ അവന് കൊടുത്തു (കൈയ്യില്‍ അതിലും കൂടുതല്‍ ഉണ്ടെങ്കില്‍ ഞാന്‍ കൊടുത്തു പോയേനെ ).ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഹോട്ടല്‍ പനിക്കെര്സ് ചെയ്യപ്പോള്‍ ..ആ പയ്യന്‍ ഒരു മൂലക്ക് ടേബിള്‍ ഇരുന്നു ബിരിയാണി തിന്നുന്നു .കൈയ്യില്‍ ഉണ്ടായിരുന്ന രണ്ടു രൂപ അതിന് ഞാന്‍ ഒരു ചായവാങ്ങി കുടിച്ച് വിശപ്പടക്കി .ആ ഹോട്ടല്‍ വെയിറ്റര്‍ ആ ഭിക്ഷക്കാരനെ നോക്കുന്നതിലും നികൃഷ്ടമായി എന്നെ നോക്കി .ഞാന്‍ അവനെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു .അവന്‍ ഇടക്ക് എന്നെ കണ്ടു .അവന്‍ എന്നെ മൈന്‍ഡ് ചെയ്തില്ല .കാരണം ഞാന്‍ അവന്‍റെ ഇരകളില്‍ ഒരാള്‍ മാത്രം ആണല്ലോ .പിന്നെ തങ്ങളില്‍ ചെളി വാരി എറിയാതെ ..ആ സമയം നല്ലതിനായ് വിനിയോഗിക്ക്.കേവലം ഈഗോ പ്രോബ്ലെംസ് മാത്രമാണ് എനിക്ക് ഇവടെ കാണാന്‍ കഴിയുന്നത് ..ഒരാള്‍ കാണിച്ചു തരാം എന്നും .മറ്റേയാള്‍ എങ്കില്‍ നീ കാണിക്കട എന്നും ...എന്തിനാ ഇഷ്ടന്മാരെ ഈ ഈഗോ
Post a Comment