Friday, September 25, 2009

സിയാബും മറൈന്‍ ബിസ്സും: ഭാഗം രണ്ട്.

ഒന്നാം ഭാഗം ഇവിടെ


ചര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ബൂലോകര്‍ പലരും എച്ച്.ആര്‍.മാനേജര്‍.വിനയിന്റെ ഫോണില്‍ ബന്ധപ്പെട്ടു. അങ്ങിനെയാണ് കമ്പനി ഈ വിഷയത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നത്. ഇതിനു അനുബന്ധമായി മറ്റൊരു വിഷയം കൂടെ ഈ കമ്പനിയുമായി ബന്ധപ്പെട്ട് നമുക്ക് മുന്നിലെത്തി. ഈ പോസ്റ്റ് ഒന്നുകൂടെ ആവര്‍ത്തിക്കുകയാണ്.



ഈ ബ്ലോഗ് പോസ്റ്റ് കണ്ടാല്‍ ഏതോ ഇന്റര്‍നാഷണല്‍ സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കുന്ന സിയാബ് ഐ.എ.എസിനെ കണ്ട് ആരാണ് കോരിത്തരിക്കാത്തത്. കാണാനാവുന്ന ഭാഗം ഇത്രമാത്രം “ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ്‍ ഓണ്‍ ഷിപ് ********* ആന്റ് കണ്‍വേര്‍ഷന്‍ ടെക്നോളജി”
അത് വച്ച് ഗൂഗിളില്‍ ഒരു സേര്‍ച്ച് നടത്തുന്നത് നമ്മെ കൊണ്ടെത്തിക്കുക ഈ സൈറ്റിലാണ്.
“ഷിപ്പ് ടെക്ക് 2008 മറൈന്‍ ബിസ് ടീവിയും ഏരിസ് മറൈനും നടത്തിയ അന്താരാഷ്ട്ര സെമിനാര്‍. ഈ സെമിനാറില്‍ പങ്കെടുക്കുന്ന ആളെന്ന് തോന്നുന്ന രീതിയിലുള്ള ഫോട്ടോ, പരസ്യമെന്ന ബ്ലോഗില്‍ എങ്ങിനെ വന്നു എന്ന് അവര്‍ അന്വേഷിച്ചിരിക്കാം. ഐ.എ.എസുമായി നേരിട്ട് ബന്ധമില്ലാത്ത ഈ ഫോട്ടോ “സിയാബ് ഐ.എ.എസ്” എന്ന ബ്ലൊഗ് പോസ്റ്റിന്റെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കില്ലെ?

ഇത് കമ്പനിയെ വഞ്ചിക്കലാണോ കമ്പനി പെര്‍മിഷന്‍ കൊടുത്ത് ഇട്ടതാണോ എന്ന് അവര്‍ അന്വേഷിക്കുമായിരിക്കും.

സിയാബിനെക്കുറിച്ച് ഉയര്‍ന്ന ആരോപണം തീര്‍ച്ചയായും കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കുകയും കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത ലീവിന്റെ അടിസ്ഥാനമായി പറയുന്ന രോഗവും, ബ്ലോഗില്‍ ചര്‍ച്ചയായ മോണയിലെ ക്യാന്‍സറും തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ കമ്പനി ആവശ്യപ്പെട്ടിരിക്കും.

രേഖകള്‍ ഹാജരാക്കാമെന്ന് ഉറപ്പ് നല്‍കി പോയ സിയാബ് ഇതുവരെ കമ്പനിയില്‍ മടങ്ങി വന്നിട്ടില്ലെന്ന് എറണാകുളത്തുനിന്നും ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

കമ്പനി നല്‍കുന്ന നിശ്ചിത സമയ പരിധിക്കുള്ളില്‍ രേഖകള്‍ ഹാജരാക്കാത്ത പക്ഷം സിയാബിന് എറണാകുളം മറൈന്‍ ബ്ലിസ് ടിവിയിലെ ഉദ്യോഗം നഷ്ടമാവും.

അപ്രകാരം ജോലി നഷ്ടമാവുകയാണെങ്കില്‍ തന്റെ പ്രവര്‍ത്തികളുടേയും പറഞ്ഞ നുണകളുടേയും മാത്രം കാരണം കൊണ്ടാണെന്ന് താങ്കള്‍ തിരിച്ചറിയുക, സിയാബ്.

ബൂലോകവും വിധിയെഴുതുക, ഇത്ര പെട്ടന്ന് കാര്യങ്ങളില്‍ തീരുമാനമായതെങ്ങിനെ?

മേരി ലില്ലി , അനില്‍ അറ്റ് ബ്ലോഗിനോട് പറഞ്ഞ
ഈ കമന്റ് നിങ്ങള്‍ മറക്കരുത്.

mary lilly said...
അനില്‍,

വിജയ്‌ അല്ല വിനയ്‌. എന്തായാലും വ്യക്തമായ മറുപടി തന്ന ശേഷമേ ഞാന്‍ ഇതില്‍ നിന്നും പിന്തിരിയുകയുള്ളൂ. അതു നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും പറഞ്ഞിരിക്കും.
23 September 2009 03:08 .


മേരി ലില്ലി,
നിങ്ങള്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നത് കാത്ത് ഇവിടെ അനേകര്‍ കാത്തിരിക്കുന്നു.

3 comments:

വിന said...

മേരി ലില്ലി,
നിങ്ങള്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നത് കാത്ത് ഇവിടെ അനേകര്‍ കാത്തിരിക്കുന്നു.

devadas said...

Siyab IAS

chithrakaran:ചിത്രകാരന്‍ said...

പറ്റിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ഈ ലോകം വിശാലമായ സാധ്യതകളാണ് നല്‍കുന്നത് !