Monday, November 30, 2009

സിയാബ്, നാളെ ഡിസംബര്‍ ഒന്നാണ്

നാളെ ഡിസംബര്‍ ഒന്ന്.
സിയാബ് പ്രേമികള്‍ ആ‍കാംഷാ ഭരിതരായി കാത്തിരിക്കുന്ന മാസം.
ഈ ഡിസംബര്‍ മാസത്തിലാണ് അദ്ദേഹം തന്റെ മനസ്സൂ തുറക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്.
തന്റെ ഐ.എ.എസ് അനുഭവങ്ങളും രോഗവിവരങ്ങളും എല്ലാം തുറന്ന് പറയാമെന്നും തനിക്ക് വേണ്ടി മാനഹാനി നേരിടേണ്ടി വന്ന പല പത്രപ്രവര്‍ത്തകരുടേയും മാനം രക്ഷിക്കാമെന്നും ഏറ്റിരിക്കുന്നത്.

അതെ സിയാബ്,
നാളെ ഡിസംബര്‍ ഒന്നാണ്. ഇനി വരുന്ന മുപ്പത് ദിവസവം ഞങ്ങളോരോരുത്തരും അഗ്രിഗേറ്ററുകള്‍ പരതിക്കൊണ്ടിരിക്കും,
സിയാബിന്റെ വാക്കുകള്‍ക്കായി,
അതുമല്ലെങ്കില്‍ മേരി ലില്ലിയുടെ വാക്കുകള്‍ക്കായി.

കഴിഞ്ഞ ഒന്നരമാസമായി വിനയും ഉറക്കത്തിലായിരുന്നു.
അതിനിടെ സംഭവിച്ച ചില വിശേഷങ്ങള്‍ കുറിക്കട്ടെ.


സിയാബ് എന്ന വിഷയം വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ, തന്റെ പിറന്നാളിന് ഓര്‍ക്കൂട്ടിലൂടെ ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്ന സിയാബിനെയാണ് നാം അവസാനമായി കണ്ടത്. തുടര്‍ന്ന് ഒരു ദിവസം ആല്‍ബത്തില്‍ എത്തിനോക്കാന്‍ പോയ ഞാന്‍ കണ്ടത് ഒഴിഞ്ഞു കിടക്കുന്ന ഓര്‍ക്കൂട്ട് പ്രൊഫൈല്‍ മൈതാനാമാണ്. പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിലെ പോയി നോക്കിക്കെ. ഐ.എ.എസ്സുകാരനെന്ന് പരിചയപ്പെടുത്തി ഇട്ട പ്രൊഫൈല്‍ ഡിലീറ്റി അദ്ദേഹം തടി തപ്പിയതായി വേണമെങ്കില്‍ നമുക്ക് തെറ്റിദ്ധരിക്കാം.

സിയാബിനെ അനുകൂലിച്ച് മേരി ലില്ലി ഇട്ട പഴയ പോസ്റ്റില്‍ ചെന്ന് ഒരു കമന്റിടാം എന്ന് കരുതി ചെന്നു, അവിടേയും നിരാശ തന്നെ ഫലം, ഇതിലെ ഒന്ന് പോയി നോക്കിക്കെ. ആ പോസ്റ്റു ഡിലീറ്റ് ചെയ്ത് മേരിലില്ലിയും തടിതപ്പി എന്നും തെറ്റിദ്ധരിക്കാം. (അത് മുമ്പ് വായിക്കാത്തവര്‍ വല്ലവരും ഉണ്ടങ്കില്‍ ഗൂഗിള്‍ കാഷ് ഇവിടെ കാണാട്ടോ. )

ഇതിനിടയില്‍ നുണപറഞ്ഞ് നേടിയതാണെന്ന് തെറ്റിദ്ധരിച്ചിട്ടാണോ എന്തോ മറൈന്‍ ബിസ് ടീവി സിയാബിനെ പിരിച്ചു വിട്ടു. ആരാധകരാരും പ്രതിഷേധക്കുറിപ്പെഴുതിക്കണ്ടില്ല. സത്യത്തില്‍ വിഷമം തോന്നിയ കാര്യം. ചികിത്സക്കായിപ്പോലും പണം കയ്യിലില്ലാത്ത ഒരാള്‍ ജോലിപോലുമില്ലാതെ എങ്ങിനെ ജീവിക്കും? യാത്ര വല്ലതും ചെയ്യാനാവുമോ? അങ്ങിനെ വിഷമിച്ചിരിക്കെ സിയാബ് വീണ്ടും പുതിയ ഓര്‍ക്കൂട്ട് അക്കൌണ്ട് തുറക്കുന്നു, ഇത്തവണ ഐ.എ.എസ് ഇല്ലെന്ന് മാത്രം, പണ്ട് 713 സുഹൃത്തുക്കളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 44 പേര്‍ (തുടങ്ങിയിട്ട് അധികം ദിവസം ആയില്ല). പക്ഷെ ഏറെ സന്തോഷം തരുന്ന സംഗതി എന്തെന്നാല്‍ അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്നതാണ്. കല്‍ക്കട്ടക്കും മറ്റും നടത്തിയ ടൂറുകളെപ്പറ്റി അദ്ദേഹം സ്ക്രാപ്പിലൂടെ ചങ്ങാതിമാരോട് പറയുന്നുണ്ട്, ആശ്വാസകരം തന്നെ.

നിലവില്‍ രണ്ടുമൂന്ന് ടൂറുകളൊക്കെ നടത്തി ഊര്‍ജ്ജ്വസ്വലനായി മടങ്ങിയെത്തിയ സിയാബ് പുതിയ കമ്പനിയില്‍ ജോലിക്കു കയറാനുള്ള തയ്യാറെടുപ്പിലാണ് (കമ്പനിയുടെ പേരു പറയുന്നില്ല). യാത്രകളുടെ ചിലവുകള്‍ക്കൊണ്ടാവും ആ പാവം പഴയ ഉമ്മച്ചിക്ക് കൊടുക്കാമെന്ന് പറഞ്ഞ പണവും മടക്കിക്കൊടുത്തിട്ടില്ല.

ഇനി ഡിസംബര്‍, കാത്തിരിപ്പിന് അന്ത്യമാകുന്നു.
സത്യങ്ങള്‍ മറനീക്കി പുറത്തുവരാന്‍ പോകുന്നു, കാത്തിരിക്കുക.

Wednesday, October 14, 2009

പിറന്നാളാശംസകള്‍

സിയാബിനെ കാണ്മാനില്ലെന്ന് വിഷമിച്ച് നടക്കുന്ന സുഹൃത്തുക്കള്‍ക്ക് ആശ്വസിക്കാം, അദ്ദേഹം നിങ്ങളെ മനപ്പൂര്‍വ്വം ഒഴിവാക്കുന്നതല്ല, തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടാഞ്ഞതാണ്. ഇക്കഴിഞ്ഞ ദിവസം തനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അദ്ദേഹം മറുപടി കൊടുക്കുകയുണ്ടായി. കിട്ടാത്തവര്‍ ചോദിച്ചു വാങ്ങാന്‍ മറക്കരുതെ.

ദാ നോക്കൂ...


പിറന്നാളാശംസകള്‍ നേര്‍ന്ന ഒരു സുഹൃത്തിന് അദ്ദേഹം നന്ദി പറഞ്ഞിരിക്കുന്നത് കണ്ടില്ലെ. ഒക്ടോബര്‍ 13 നെ കമന്റ് 20 മണിക്കൂര്‍ മുമ്പാണെങ്കില്‍ സിയാബ് ഇട്ട കമന്റ് അഞ്ച് മണിക്കൂ മുമ്പ് മാത്രം.

സമാധാനം , ആള് സ്ഥലത്തുണ്ട്.

ആ പുതിയ പോസ്റ്റിലെ മോഡറേറ്റഡ് കമന്റ്സ് ഒന്ന് പബ്ലിഷ് ചെയ്തിരുന്നേല്‍ വായിക്കാമായിരുന്നു.

വൈകിയെങ്കിലും എന്റെ വകയും ആശംസകള്‍.

Saturday, October 10, 2009

കാളപെറ്റെന്ന് കേട്ട് കയറെടുത്ത വായനക്കാര്‍

ഇപ്പോള്‍ പ്രസവത്തിന് ലിംഗഭേദമില്ലെന്ന് തോന്നുന്നു.

കാളപെറ്റെന്ന് കേട്ടാലും കയറെടുക്കാന്‍ ധാരാളം ആളുകള്‍.

അച്ചടി ദൃശ്യമാദ്ധ്യമങ്ങള്‍ കയറെടുക്കുന്നു, അതിനു മുന്നേ രാഷ്ടീയക്കാര്‍ കയറെടുക്കുന്നു.

എന്നാല്‍ കയറിന്റെ കാര്യത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരെന്നോ രാഷ്ട്രീയക്കാരെന്നോ വ്യത്യാസമില്ലെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബൂലോകം ചര്‍ച്ച ചെയ്ത സിയാബ് വിഷയത്തിലെ ചില പത്രക്കട്ടിങുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വായനക്കാരാ‍യ ബുജീകളും കാളപെറ്റ കുട്ടിയെ കാണാന്‍ പോയത് നോക്കുക.



സിയാബിനെക്കുറിച്ച് വനിതയില്‍ വന്ന ഫീച്ചറാണിത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലവും അവയോട് പോരാടി പഠനം നടത്തിയതും ഈ ഫീച്ചറില്‍ വിവരിച്ചിരിക്കുന്നു. റാങ്കും മറ്റും നേടിയെന്ന ചില അതിശയോക്തികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഈ റിപ്പോര്‍ട്ടില്‍ മറ്റെന്തെങ്കിലും തെറ്റുണ്ടെന്ന് ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല.

സിവില്‍ സര്‍വ്വീന്‍ ഇന്റര്‍വ്യൂ കൈവിട്ട് അടുത്ത വര്‍ഷത്തെ പരീക്ഷയെഴുതാന്‍ മാനസികമായി തയ്യാറെടുത്തുനില്‍ക്കുന്ന സിയാബിനെ ഇതില്‍ നമുക്ക് കാണാം.
വാചകങ്ങള്‍ നോക്കുക:


ഇന്റര്‍വ്യൂ കഴിഞ്ഞപ്പോഴും ഷിഹാബിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു.അപ്പൊള്‍ എല്ലാവരും പറഞ്ഞു , ഇനി പേടിക്കണ്ട, മെഡിക്കല്‍ ടെസ്റ്റ് കൂടിയല്ലെ അത് സാരമില്ല. പക്ഷെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്ന മെഡിക്കല്‍ ടെസ്റ്റില്‍ ഷിഹാബിന്റെ സിവില്‍ സര്‍വ്വീസ് മോഹത്തിന്റെ ചിറകൊടിഞ്ഞു.

വാര്‍ത്ത തുടരുന്നു:

വിട്ടുകൊടുക്കാന്‍ ഷിഹാബ് ഉദ്ദേശിച്ചിട്ടില്ല.അടുത്ത വര്‍ഷവും സിവില്‍ സര്‍വ്വീസ് എഴുതുന്നുണ്ട്. അത് കളക്റ്ററുദ്യോഗത്തിന്റെ ഗ്ലാമര്‍ കണ്ടല്ല. ഒരുപാട് പേരെ സഹായിക്കാന്‍ പറ്റുന്ന ജോലിയല്ലെ എന്ന് വിചാരിച്ചാണ്. ആരോഗ്യ പ്രശ്നങ്ങള്‍ മാറ്റാന്‍ ചികിത്സ തുടങ്ങിക്കഴിഞ്ഞു, യോഗ ചെയ്യുന്നുണ്ട്.

ഷിഹാബിന് 2006 ഇല്‍ ഐ.എ.എസ് കിട്ടിയില്ലെന്നും 2007 ഇല്‍ വീണ്ടും എഴുതണം എന്ന് മോഹമുണ്ടെന്നുമാണ് വനിത പറയുന്നത്. 2007 ഇല്‍ സിവില്‍ സര്‍വീസ് എഴുതിയതായി എവിടേയും ഇന്നു വരെ പറഞ്ഞു കേട്ടിട്ടുമില്ല. സത്യസന്ധമായ ഈ ഫീച്ചര്‍ വായിച്ച് സിയാബിന് ഐ.എ.എസ് കിട്ടി എന്ന് തെറ്റിദ്ധരിച്ചതാരാണ്?

കാളപെറ്റെന്ന് കേട്ട് കയറെടുത്ത വായനക്കാര്‍ !!!!!

പാവം സിയാബ്.

ഷിഹാബോ സിയാബോ എന്ന സംശയം തീരാന്‍ അരുണ്‍ ചുള്ളിക്കലില്‍ന്റ്റെ ഈ കമന്റ് വായിക്കുക.

Sunday, October 4, 2009

ഡോക്ടര്‍.പ്രവീണ്‍. പൈ മനസ്സുതുറക്കുന്നു.

സിയാബ് ഐ.എ.എസ് പ്രശ്നത്തില്‍ ഏറ്റവും കാതലായതും ബൂലോക എത്തിക്സ് കമ്മറ്റിയെ പ്രകോപിപ്പിച്ചതുമായ ഒന്നായിരുന്നു ആര്‍.സി.സിയിലെ ഡോക്ടറായ പ്രവീണ്‍ പൈ പറഞ്ഞു എന്ന സ്റ്റേറ്റ്മെന്റ്. ഇപ്പോഴിതാ ഡോക്ടര്‍ പ്രവീണ്‍ പൈ തന്റ്റെ സ്വന്തം വാക്കുകളില്‍ മനസ്സു തുറക്കുന്നു.

ഈ ബ്ലൊഗിലെ തന്നെ മുന്‍ പോസ്റ്റായ മെഡിക്കല്‍ എത്തിക്സ് എന്ന പോസ്റ്റില്‍.

ചര്‍ച്ച നമ്മുടെ ബൂലോകത്തില്‍ : ലിങ്ക് ഇവിടെ

കമന്റിന്റെ ലിങ്ക് ഇതാ, ഇവിടെ:

Thursday, October 1, 2009

ക്യാന്‍സര്‍ ഭേദമാകും

മല്ലുക്കുട്ടന്‍ എന്നൊരു ഗഡി ഇട്ട പോസ്റ്റ് നല്‍കിയ പ്രചോദനത്തില്‍ ഞാനും ഒരു പോസ്റ്റ് കൂടി ഇടട്ടെ.



ഈ വാര്‍ത്ത എല്ലാവരും കണ്ടതാണെന്ന് കരുതുന്നു. സിയാബിന് ജാര്‍ഘണ്ഡില്‍ കളക്റ്ററുദ്യോഗമാണെന്ന് സ്ഥിരീകരിച്ച ദ വണ്‍ ആന്റ് ഓണ്‍ലി വണ്‍ മാസിക. ധൃതിയില്‍ വായിച്ചു പോക്കുന്നതിനിടയില്‍ ചിലവരികള്‍ വിട്ടുപോകാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നിയതിനാല്‍ ചിലത് എടുത്തെഴുതുന്നു.

ശ്രദ്ധിക്കേണ്ട വരികള്‍ ഇവിടെ തുടങ്ങുന്നു, മാസികയില്‍ നിന്നും ചില വരികള്‍:



ഏതോ ഉള്‍പ്രേരണയുടെ ഫലമായി കഴിഞ്ഞ പുതുവര്‍ഷത്തില്‍ പുതിയ ദിക്കുകളിലേക്ക് യാത്ര തിരിക്കുന്നതിന് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ഫാദര്‍ സേവ്യര്‍ഖാന്‍ നയിക്കുന്ന ധ്യാനത്തില്‍ സിയാബ് പങ്കെടുത്തു. കൃസ്തു എന്ന സത്യത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ധ്യാനം ഉപകരിച്ചെന്ന് സിയാബ് പറയുന്നു.



ചുമട്ടുതൊഴിലാളിയായി പണിയെടുത്തിരുന്നപ്പൊള്‍ കൈക്കുണ്ടായ വേദന ഈശോ സൌഖ്യപ്പെടുത്തിയ അനുഭവം സിയാബിനെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. “ കൃസ്തുമതം യഥാര്‍ത്ഥ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കു ചുറ്റും നടക്കുന്ന അത്ഭുതങ്ങളെ എനിക്ക് വിശ്വസിക്കാതിരിക്കാനാവില്ല. ക്ഷമയെക്കുറിച്ച് കൂടുതല്‍ ബോദ്ധ്യങ്ങള്‍ എനിക്ക് ലഭിച്ചു.” സിയാബ് തന്റെ ധ്യാനാനുഭവങ്ങള്‍ വിശദീകരിക്കുന്നു.



കുറിപ്പ് തുടരുകയാണ്.

ഇസ്ലാം വിശ്വാസിയായ സിയാബ് ഇതിനോടകം ബൈബിള്‍ ഏകദേശം മുഴുവനും വായിച്ചു തീര്‍ത്തിരിക്കുന്നു.ദിവസവും ബൈബിള്‍ വായിക്കുന്ന സിയാബ് മാതാവിന്റെ മദ്ധ്യസ്ഥത്തിലും ആഴമായി വിശ്വസിക്കുന്നു.

ഇങ്ങനെ പോകുന്നു വാചകങ്ങള്‍.



അടുത്ത വാചകം അല്പം കടുപ്പമാണ്. തന്നിലെ ഐ.എ.എസ് കാരനെ പുറത്ത് കൊണ്ടുവരാന്‍ നിയോഗം ലഭിച്ച വ്യക്തിയാണ് തൃശ്ശൂര്‍ ജില്ലാകളക്റ്റര്‍ ഡോ.എം.ബീനയെന്ന് ഇദ്ദേഹം കരുതുന്നു.

ഹോ !!!

അതൊരു മഹാഭ്യാഗ്യം തന്നെയാണെ.



പിന്‍കുറിപ്പ്:

രോഗ ശാന്തി ശുശ്രൂഷക്കും അതുവഴിയുള്ള രോഗ ശമനത്തിനും സാക്ഷ്യം പറഞ്ഞ് പണ്ടൊരു ആരോഗ്യ വകുപ്പ് തലവന്‍ കൃസ്തു സേവ ചെയ്ത കാര്യം നാം മറന്നുകാണില്ലെന്ന് കരുതുന്നു. ഇതേ പോലെ ഡിസംബറിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ക്യാന്‍സര്‍ മാറി തെളിഞ്ഞ മുഖവും പല്ലുകളുമായി സിയാബ് നമുക്ക് മുന്നിലെത്തും എന്ന് പ്രതീക്ഷിക്കാം. ഈ കണ്ടെത്തല്‍ നടത്തിയ മല്ലുക്കുട്ടന് അഭിനന്ദനങ്ങള്‍.

Wednesday, September 30, 2009

സിയാബ് ഇവിടെ ഉണ്ട്

കൂതറാവലോകനം എന്ന ബ്ലൊഗ് പോസ്റ്റില്‍ നിരക്ഷരന്‍ എഴുതിയതില്‍ ചില വരികള്‍ ഇതാണ്.

സിയാബിനെ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഒരുപാട് ദിവസമായി അവിടെച്ചെന്നിട്ടില്ല എന്ന് പറയുന്നു. ഇത്രയും വലിയ ഒച്ചപ്പാടുകളും ആരോപണങ്ങളുമൊക്കെ ഉണ്ടായിട്ടും ഡിസംബര്‍ വരെ സമയം കൊടുക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിനടക്കുന്നത് സിയാബ് തെറ്റുകാരനാണെന്ന് തന്നെയാണ് കാണിക്കുന്നത്.


ഇതിനു മറുകമന്റായി ഞാന്‍ ചില ചിത്രങ്ങള്‍ ലിങ്ക് ചെയ്യുകയുണ്ടായി.പക്ഷെ ഇതുവരെ അത് വെളിച്ചം കണ്ടില്ല. അതിനാല്‍ സംഗതി ഇവിടെ പറയുന്നു.

25-09-2009 ന് എടുത്ത ഓര്‍ക്കൂട്ട് സ്ജ്രീന്‍ ഷോട്ടാണിത്. 704 ഫ്രണ്ഡ്സ്.

26-09-2009 ന് എടുത്ത സ്ജ്രീന്‍ഷോട്ട്- 711 ഓര്‍ക്കൂട്ട് ഫ്രണ്ട്സ്.

ഇന്നെടുത്തത് -712 ഫ്രണ്ട്സ്.


ഒരു മനുഷ്യന്‍ ഒണ്‍ലൈന്‍ വരുന്നത് ഇന്ത്യാമഹാരാജ്യത്ത് കുറ്റകരമല്ലെന്ന് പറയുന്ന ചില കമന്റുകളെ നമുക്ക അവഗണിക്കാം. ലോഗിന്‍ ചെയ്യാതെ ഫ്രെണ്ഡ്സിനെ ആഡ് ചെയ്യാനാവിലല്ലോ.എന്നാലും ഈ ദിവസങ്ങളിലെല്ലാം ഓണ്‍ ലൈന്‍ വന്നിരുന്നു എന്നുള്ളത് കൌതുകകരമല്ലെ?ഓഫീസില്‍ പോകുന്നില്ലെങ്കില്‍ പിന്നെ ആരാവും സംരക്ഷക/ സംരക്ഷകന്‍?

മിനിസ്ട്രി ഓഫ് പേഴ്സണല്‍

ഭാരത സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെക്കുറിച്ചും ചട്ടവട്ടങ്ങളെപ്പറ്റിയും തീരുമാനമെടുക്കുകയും , ആവശ്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ മെഷിനറിക്കകത്തേക്കും ആവശ്യമെങ്കില്‍ പൊതുജനങ്ങള്‍ക്കായും ലഭ്യമാക്കുന്ന ഒരു മന്ത്രാലയമാണ് മിനിസ്ട്രി ഓഫ് പേഴ്സണല്‍

ഹോം പേജ്. വിവിധ സര്‍വ്വീസുകളിലേക്ക് പോകാനുള്ള ലിങ്കുകള്‍ ഇടതു വശം കാണാം


റൈറ്റ് റ്റു ഇന്‍ഫോര്‍മേഷന്‍ എന്ന തലക്കെട്ടില്‍ ലഭ്യമായ സേവനങ്ങള്‍ ഇടതുവശം കാണാം


റൈറ്റ് റ്റു ഇന്‍ഫോര്‍മേഷന്‍ പോര്‍ട്ടല്‍


ഐ.എ.എസ് എന്ന തലക്കെട്ടില്‍ ലഭ്യമായ വിവരങ്ങള്‍ ഇടതു വശം കാണാം


പ്രധാന ഒരു ലിങ്കാണ് സിവില്‍ ലിസ്റ്റ്. ഇന്ത്യയില്‍ ഇന്ന് ജോലിചെയ്യുന്നതും, ലീവുള്ളവരും, അനധികൃത അവധിയില്‍ ഉള്ളവരുമടക്കം എല്ലാ ഐ.എ.എസ് ഉദ്യോഗസ്ഥരുടേയും വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇത് പൊതുജങ്ങള്‍ക്കും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും വളരെ ഉപകാരപ്രദമായ ഒരു ലിങ്കാണ്


സിവില്‍ ലിസ്റ്റിന്റെ സേര്‍ച്ച് മെനു ഓപ്ഷനാണ് ഇത്. പേര്, കേഡര്‍, വിദ്യാഭ്യാസ യോഗ്യത തുടങ്ങി ഏതു അടിസ്ഥാനത്തിലും ഉദ്യോഗസ്ഥരെ തിരയാം


പേര് വച്ചുള്ള ഒരു സേര്‍ച്ച് സ്കീനാണ് ഇത്. സേര്‍ച്ച് ബോക്സില്‍ പേര് ചേര്‍ത്ത് സേര്‍ച്ച് ചെയ്താല്‍ , സര്‍വീസില്‍ ഉണ്ടെങ്കില്‍ അത് ലീവായാല്‍ പോലും വിവരങ്ങള്‍ ലഭിക്കും, ശമ്പളമടക്കം

സൌകര്യം പോലെ ഈ സൈറ്റ് സേര്‍ച്ച് ചെയ്തു നോക്കൂ, മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകള്‍ , സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കെതിരെയുള്ള പരാതികള്‍ തുടങ്ങിയവയൊക്കെയും ഇതില്‍ ലഭ്യമാണെന്ന് പറയപ്പെടുന്നു.

Tuesday, September 29, 2009

പഴയ ചില തട്ടിപ്പുകഥകൾ

ബൂലോകത്തിനു പുറത്ത്
കുറച്ച് നാൾ മുന്നെ നമ്മൂടെ മാതൃഭൂമിയടക്കം വെണ്ടക്കാ അച്ച് നിരത്തിയ വാർത്തകളിലൊന്നായിരുന്നു മേൽ കാണിച്ച ചിത്രം. തിരുവനന്തപുരം സ്വദേശികളായ രണ്ട് വൈദ്യ സഹോദരന്മാർ നാനോ ടെക്നോളജിയിൽ അതി ഭീകരമായ കണ്ടുപിടുത്തങ്ങൾ നടത്തി വീരശൃംഖലക്ക് അർഹരായെന്നതായിരുന്നു വിഷയം. സ്വന്തം വീട്ടിലെ പരീക്ഷണശാലയിൽ നടത്തിയെന്ന് കേട്ട പരീക്ഷണങ്ങളെക്കുറിച്ചറിഞ്ഞ നമ്മൾ അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്നു. എന്നാൽ അന്തം വിട്ടിരിക്കാതെ ഇതേക്കുറിച്ച് പഠനം നടത്തിയ പ്രമുഖ ബ്ലോഗർ സൂരജ് രാജൻ തന്റെ ബ്ലോഗിലൂടെ ഈ നാനോ ഫ്രാഡുകളെ പൊളിച്ചടുക്കിയത് നമ്മളിൽ പലരും കണ്ടതാണെങ്കിലും അത് ഒന്നുക്കൂടെ ഇവിടെ ലിങ്ക് ചെയ്യുന്നു.

ഇവിടെ വായിക്കൂ

പോസ്റ്റ് വന്നശേഷം കൃതൃമമായി ഉണ്ടാക്കിയ തെളിവുകളും വെബ്സൈറ്റുകളും ഡിലീറ്റി ഫ്രാഡ് വൈദ്യന്മാൻ തടിതപ്പി.

പാവം വൈദ്യന്മാർ അവരുടെ മനസ്സിലെ സ്വപ്നങ്ങൾ വരികളിലൂടെ എഴുതി തൃപ്തിയടഞ്ഞതല്ലെ ഉള്ളൂ, ആരെയും പറ്റിച്ചില്ലല്ലോ എന്ന് ആരും അന്ന് വിലപിച്ച് കണ്ടില്ല.


ബൂലോകത്ത്:

ഇച്ചിരി പഴയൊരു കഥയാണെ. അനോണിയാണെങ്കിലും ബൂലോകർ ആസ്വദിക്കുന്ന ബ്ലൊഗുകളിലൊന്നാണ് അനോണിമാഷിന്റെ ബ്ലോഗ്.ആ അനോണിമാഷിന്റെ ബ്ലോഗിന്റെ അപരനെ നമ്മുടെ ബൂലോക സി.ഐ.ഡി അരൂപിക്കുട്ടൻ പിടികൂടിയത് ഇവിടെ വായിക്കാം.

വായനയിൽ രസകരമായി തോന്നിയ കമന്റുകളിൽ ഒന്ന്
ഇതാ ലിങ്ക് ചെയ്യുന്നു. മനസാക്ഷിക്കുമുന്നിൽ എന്നും ആത്മവിശ്വാസം കാട്ടി നിൽക്കുന്ന അരുൺ ചുള്ളിക്കൽ എന്ന സുഹൃത്ത് നടത്തിയ ഒരു മോഷണകഥ തുടർന്നു വരുന്ന കമന്റുകളിൽ വായിക്കാം.

അല്പം കൂടി പുറകോട്ട് പോയാൽ നമ്മൾ മിന്നാമിനുങ്ങെന്ന സജിയിലെത്തും. വെറും കൊച്ചൊരു മോഷണം നടത്തിയ സജിയെ അരൂപിക്കുട്ടൻ പൊക്കിയെടുക്കുന്നത്
ഈ പോസ്റ്റിലും പിന്നെ ഈ പോസ്റ്റിലും കാണാം. സജിയെന്ന പാവം മനുഷ്യനെ അല്ലറ ചില്ലറ മോഷണം നടത്തി എന്ന് ആരോപിച്ച് ബൂലോകത്തെ സാധു സംരക്ഷകർ എപ്രകാരം നാടുകടത്തിയെന്നും അവിടെ കാണാം.

മോഷണം തട്ടിപ്പ് എന്നിവക്കെതിരെ എന്നും ബൂലോകം പ്രതികരിച്ചിട്ടുണ്ട്. മറ്റ് മാദ്ധ്യമങ്ങളിൽ നിന്നും ബ്ലോഗിനെ വ്യത്യസ്ഥമാക്കുന്നതും ഈ ഉടനടിയുള്ള പ്രതികരണമാണ് . ആരോഗ്യകരമായ ബ്ലോഗിങ് സാദ്ധ്യമാകാൻ ഇത്തരം ഇടപെടൽ കൂടിയേ തീരൂ എന്ന് വിന കരുതുന്നു.
മേലെ ഇട്ട ചിത്രം സൂരജിന്റെ പോസ്റ്റിൽ നിന്നും വിന ചൂണ്ടിയതാൺ. സൂരജ് റാറ്റിഫിക്കേഷൻ തരും എന്ന് പ്രതീക്ഷയിൽ.

Sunday, September 27, 2009

മെഡിക്കല്‍ എത്തിക്സ്

സിയാബ് കഥകളോട് അനുബന്ധിച്ച് വന്ന പ്രധാന വാദങ്ങളിലൊന്നാണ് മെഡിക്കല്‍ എത്തിക്സ് തകര്‍ക്കുന്നു എന്ന്. രോഗിയായ അയാളുടെ കാര്യം ഇന്റര്‍നെറ്റില്‍ ചര്‍ച്ച ചെയ്യുന്നത് പോലുംഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചില മഹത് വ്യക്തിത്വങ്ങള്‍ പറയുന്നു. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ നല്‍കിയെന്ന് പറയപ്പെടുന്ന ഒരു മൊഴിയായിരുന്നു ആ പേരില്‍ ആ.സി.സിയില്‍ ഒരു രോഗിയും ചികിത്സയില്ലെന്ന്. ഇത് ശിക്ഷാര്‍ഹമായ സംഗതിയാണെന്നും ഡോക്ടറെ ശിക്ഷിക്കണമെന്ന് വരെ കമന്റുകള്‍ വന്നു.

തൃശ്ശൂര്‍ക്കാരന്റെ ഈ പോസ്റ്റ്
കാണുക,

ആ ഡോക്ടരുടെ പ്രവൃത്തിയും R.C.C യിലെ രജിസ്റ്ററുകള്‍ എതോ സാധാരണ വ്യക്തികള്‍ക്ക് കാണിച്ച്കൊടുക്കയും അതിനെക്കുറിച്ച് ബ്ലോഗ് പോലെ ഒരു മാധ്യമത്തില്‍ പരാമര്‍ശിയ്ക്കുകയും ചെയ്തവര്‍ക്ക് നേരെയും അന്വേഷണം വേണം. വിവരാന്വേഷണ നിയമപ്രകാരം പോലും ഒരാളുടെ അസുഖവിവരങ്ങള്‍ അയാള്‍ക്കോ അയാളുടെ അടുത്ത ബന്ധുവിനോ മാത്രമേ വെളിപ്പെടുത്തുവാന്‍ പാടുള്ളൂ.

അരുണ്‍ ചുള്ളിക്കലിന്റെ ഒരു പോസ്റ്റില്‍ വന്ന ഈ കമന്റ് നോക്കുക, സിയാബ് ചികിത്സാ രേഖകള്‍ ആര്‍ക്കും കൊടുക്കരുതെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യന്റെ കമന്റാണ്. സിയാബ് അത് പൂര്‍ണ്ണമായും അംഗീകരിക്കുകയും സ്വന്തം കമ്പനിക്കുപോലും രേഖകള്‍ കൊടുത്തില്ല എന്നതില്‍ തൃശ്ശൂര്‍ക്കാരന് അഭിമാനിക്കാം.

തൃശ്ശൂര്‍ക്കാന് അഭിമാനിക്കാന്‍ വീണ്ടുമിതാ മറ്റൊരു വിഷയം കൂടെ. രോഗികളുടെ വിവരങ്ങള്‍ ബ്ലോഗില്‍ പരാമര്‍ശിച്ച് മെഡിക്കല്‍ എത്തിക്സിനെ തകര്‍ത്തു എന്നും അതിനാല്‍ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍.സി.സിയില്‍ പരാതി എത്തിയിരിക്കുന്നു. പരാതി ലഭിച്ചിരിക്കുന്നത് അയര്‍ലന്റില്‍ നിന്നുമാണ്.

ആര്‍.സി.സി ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ഈ ബ്ലോഗിലൂടെ ഞാനും ആവശ്യപ്പെടുകയാണ്. ഇതുമാത്രമല്ല ആര്‍.സി.സിയുടെ പേര് ഉപയോഗിച്ച് നടത്തപ്പെടുന്ന എല്ലാ തട്ടിപ്പുകളെക്കുറിച്ചു അന്വേഷണം വരണം .

എഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ നൂറാം എപ്പിസോഡ് , ആര്‍.സി.സിയിലെ ക്യാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് അറിഞ്ഞിരിക്കുമല്ലോ.ഈ പരാതി കൊടുത്ത ആ‍ാളും മറ്റ് എത്തിക്സ് സംരക്ഷകരും ചേര്‍ന്ന് എത്രയും പെട്ടന്ന് ഇത് തടയണം എന്നും അഭ്യര്‍ത്ഥിക്കുകയാണ്. ഏഷ്യാനെറ്റ് പ്രേക്ഷകര്‍ രോഗികളായ കുഞ്ഞുങ്ങളെയെങ്ങാനും കണ്ടാല്‍ , അവരുടെ വിവരങ്ങളെങ്ങാനും പുറത്തായാല്‍ മെഡിക്കല്‍ എത്തിക്സ് മൂക്കും കുത്തി താഴെപ്പോകില്ലെ?

അപ്ഡേറ്റ്: 62 ശതമാനം മോണയില്‍ ക്യാന്‍സര്‍ ബാധിച്ചു എന്ന് പറയപ്പെടുന്ന ആളുടെ പുഞ്ചിരി.

Saturday, September 26, 2009

ഐ.എ.എസ്. ഗ്രേഡേഷന്‍ ലിസ്റ്റ്

01.01.2009 കണക്കാക്കി ഇന്ത്യയിലെ ഐ.എ.എസ് ഓഫീസര്‍മാരുടെ ഗ്രേഡേഷന്‍ ലിസ്റ്റ്.

Gradation

Friday, September 25, 2009

ബൂലോകത്തിനു പുറത്തേക്ക്

സിയാബുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.


ഈ കമന്റില്‍
ചാര്‍ളിയോട് ഞാന്‍ പറഞ്ഞ മറുപടി നോക്കുക.

“മറ്റ് ബ്ലോഗുകളില്‍ ഈ ചര്‍ച്ച അവസാനിക്കുന്നതോടെ ഇവിടെയും ഈ ചര്‍ച്ച അവസാനിക്കും.”

തല്‍ക്കാ‍ലം ബൂലോകത്തെ ബഹളങ്ങള്‍ അവസാനിക്കുകയും ബഹളങ്ങള്‍ ബൂലോകത്തിനു പുറത്തേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ പരമ്പര ഇവിടെ കഴിയുന്നു. ഇനി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് , മറ്റാരും പോസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ , ഇവിടെ പോസ്റ്റ് പ്രതീക്ഷിക്കാം.

കൈപ്പളിയാണ് സിയാബ് വിഷയങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ‍ മാദ്ധ്യമങ്ങള്‍ കാട്ടുന്ന അലംഭാവത്തെപ്പറ്റി അടുത്തിടെ പറഞ്ഞ ഒരു പ്രമുഖ ബ്ലൊഗര്‍,
ഇതു നോക്കുക.
തുടര്‍ന്ന് വാര്‍ത്തകള്‍
വാര്‍ത്തകള്‍ പൈങ്കിളി ആകുമ്പോള്‍
എന്ന തലക്കെട്ടില്‍ കെ.പി.എസ് മറ്റൊരു പോസ്റ്റ് ഇട്ടു. ഇവിടെയെല്ലാം, ഉത്തരവാദിത്വമില്ലാതെ കാളപെറ്റെന്ന് കേട്ട് കയറെടുക്കുന്ന പുതുതലമുറ പത്രപ്രവര്‍ത്തകരുടെ കഴിവ്കേടും എടുത്തുചാട്ടവും തുറന്നുകാട്ടുകയാണ്. സ്വന്തം സ്ഥാപനത്തില്‍ നടക്കുന്ന തട്ടിപ്പുപോലും അന്വേഷിച്ചറിയാന്‍ മിനക്കെടാത്ത മാദ്ധ്യമ പ്രവര്‍ത്തകരാണ് പൊതുജനത്തിന് വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുന്നത് !!!! കപ്പലണ്ടി പൊതിയാനോ ട്രയിന്‍ യാത്രക്കിടെ വായിച്ചു തള്ളാനോ മാത്രമുള്ള ഒന്നായി പത്രങ്ങള്‍ മാറുന്ന കാലം അതി വിദൂരമല്ല. പൈങ്കിളി സീരിയലുകളുടെ ഗൌരവമെ ഒരു മണിക്കൂര്‍ നീളുന്ന പല ചാനല്‍ വാര്‍ത്തകള്‍ക്കുമുള്ളൂ എന്ന തിരിച്ചറിവ് സംശയാലുവായ മലയാളിയെ വീണ്ടും സംശയാലുവാക്കുകയും മനോരോഗിയാക്കുകയും ചെയ്യു.


എല്ലാവര്‍ക്കും നല്ല നമസ്കാരം.

സൈബര്‍ നിയമങ്ങള്‍ ഇഴകീറുന്ന അനുഭവ കഥകളുമായി വീണ്ടും വരാം എന്ന പ്രതീക്ഷയോട് നിങ്ങളോട് തല്‍ക്കാലത്തേക്ക് വിടപറയുന്നു ,
സ്വന്തം വിന.

സിയാബും മറൈന്‍ ബിസ്സും: ഭാഗം രണ്ട്.

ഒന്നാം ഭാഗം ഇവിടെ


ചര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ബൂലോകര്‍ പലരും എച്ച്.ആര്‍.മാനേജര്‍.വിനയിന്റെ ഫോണില്‍ ബന്ധപ്പെട്ടു. അങ്ങിനെയാണ് കമ്പനി ഈ വിഷയത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നത്. ഇതിനു അനുബന്ധമായി മറ്റൊരു വിഷയം കൂടെ ഈ കമ്പനിയുമായി ബന്ധപ്പെട്ട് നമുക്ക് മുന്നിലെത്തി. ഈ പോസ്റ്റ് ഒന്നുകൂടെ ആവര്‍ത്തിക്കുകയാണ്.



ഈ ബ്ലോഗ് പോസ്റ്റ് കണ്ടാല്‍ ഏതോ ഇന്റര്‍നാഷണല്‍ സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കുന്ന സിയാബ് ഐ.എ.എസിനെ കണ്ട് ആരാണ് കോരിത്തരിക്കാത്തത്. കാണാനാവുന്ന ഭാഗം ഇത്രമാത്രം “ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ്‍ ഓണ്‍ ഷിപ് ********* ആന്റ് കണ്‍വേര്‍ഷന്‍ ടെക്നോളജി”
അത് വച്ച് ഗൂഗിളില്‍ ഒരു സേര്‍ച്ച് നടത്തുന്നത് നമ്മെ കൊണ്ടെത്തിക്കുക ഈ സൈറ്റിലാണ്.
“ഷിപ്പ് ടെക്ക് 2008 മറൈന്‍ ബിസ് ടീവിയും ഏരിസ് മറൈനും നടത്തിയ അന്താരാഷ്ട്ര സെമിനാര്‍. ഈ സെമിനാറില്‍ പങ്കെടുക്കുന്ന ആളെന്ന് തോന്നുന്ന രീതിയിലുള്ള ഫോട്ടോ, പരസ്യമെന്ന ബ്ലോഗില്‍ എങ്ങിനെ വന്നു എന്ന് അവര്‍ അന്വേഷിച്ചിരിക്കാം. ഐ.എ.എസുമായി നേരിട്ട് ബന്ധമില്ലാത്ത ഈ ഫോട്ടോ “സിയാബ് ഐ.എ.എസ്” എന്ന ബ്ലൊഗ് പോസ്റ്റിന്റെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കില്ലെ?

ഇത് കമ്പനിയെ വഞ്ചിക്കലാണോ കമ്പനി പെര്‍മിഷന്‍ കൊടുത്ത് ഇട്ടതാണോ എന്ന് അവര്‍ അന്വേഷിക്കുമായിരിക്കും.

സിയാബിനെക്കുറിച്ച് ഉയര്‍ന്ന ആരോപണം തീര്‍ച്ചയായും കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കുകയും കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത ലീവിന്റെ അടിസ്ഥാനമായി പറയുന്ന രോഗവും, ബ്ലോഗില്‍ ചര്‍ച്ചയായ മോണയിലെ ക്യാന്‍സറും തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ കമ്പനി ആവശ്യപ്പെട്ടിരിക്കും.

രേഖകള്‍ ഹാജരാക്കാമെന്ന് ഉറപ്പ് നല്‍കി പോയ സിയാബ് ഇതുവരെ കമ്പനിയില്‍ മടങ്ങി വന്നിട്ടില്ലെന്ന് എറണാകുളത്തുനിന്നും ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

കമ്പനി നല്‍കുന്ന നിശ്ചിത സമയ പരിധിക്കുള്ളില്‍ രേഖകള്‍ ഹാജരാക്കാത്ത പക്ഷം സിയാബിന് എറണാകുളം മറൈന്‍ ബ്ലിസ് ടിവിയിലെ ഉദ്യോഗം നഷ്ടമാവും.

അപ്രകാരം ജോലി നഷ്ടമാവുകയാണെങ്കില്‍ തന്റെ പ്രവര്‍ത്തികളുടേയും പറഞ്ഞ നുണകളുടേയും മാത്രം കാരണം കൊണ്ടാണെന്ന് താങ്കള്‍ തിരിച്ചറിയുക, സിയാബ്.

ബൂലോകവും വിധിയെഴുതുക, ഇത്ര പെട്ടന്ന് കാര്യങ്ങളില്‍ തീരുമാനമായതെങ്ങിനെ?

മേരി ലില്ലി , അനില്‍ അറ്റ് ബ്ലോഗിനോട് പറഞ്ഞ
ഈ കമന്റ് നിങ്ങള്‍ മറക്കരുത്.

mary lilly said...
അനില്‍,

വിജയ്‌ അല്ല വിനയ്‌. എന്തായാലും വ്യക്തമായ മറുപടി തന്ന ശേഷമേ ഞാന്‍ ഇതില്‍ നിന്നും പിന്തിരിയുകയുള്ളൂ. അതു നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും പറഞ്ഞിരിക്കും.
23 September 2009 03:08 .


മേരി ലില്ലി,
നിങ്ങള്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നത് കാത്ത് ഇവിടെ അനേകര്‍ കാത്തിരിക്കുന്നു.

സിയാബും മറൈന്‍ ബിസ്സും: ഭാഗം ഒന്ന്

താന്‍ ഐ.എ.എസ് ട്രയിനിയും മറൈന്‍ ബ്ലിസ് എന്ന കമ്പനിയിലെ ആര്‍.ആന്റ്.ഡി എക്സിക്ക്യൂട്ടീവും ആണെന്ന് പറഞ്ഞ് സിയാബ് തന്നെ ഉണ്ടാക്കിയ പല പ്രൊഫൈലുകളില്‍ ഒന്നാണിത് - സിലികോണ്‍.

ഒരല്പം ഫ്ലാഷ് ബാക്ക്.

ഒരു ദിവസം കോളേജില്‍ പോയി വന്നതിനു ശേഷം എനിക്ക് ഒരു ഫോണ്‍ കാള്‍ വന്നു. എന്നെക്കുറിച്ചുള്ള ഒരു ലേഖനം വനിതയില്‍ വായിച്ചു അവരുടെ കൊച്ചിയിലുള്ള കമ്പനിയില്‍ ജോലി ചെയ്യാന്‍ താത്പര്യം ഉണ്ടോ എന്നതായിരുന്നു ആ ഫോണ്‍ സന്ദേശം .ഞാന്‍ ആലോചിച്ചു മറുപടി പറയാം എന്ന് പറഞ്ഞു.

സിയാബിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍
പരിചിതമല്ലാത്ത പുതിയ ലോകത്തേക്ക് എന്ന പോസ്റ്റില്‍ പറഞ്ഞ ചില വാചകങ്ങളാണിത്.

ഒരുമാസം കഴിഞ്ഞ് വീണ്ടും ഫോണ്‍ വരികയും കമ്പനിയുടെ നിര്‍ബന്ധപ്രകാരം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു എന്നാണ് ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. അതായത് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തോട് പടവെട്ടി ജീവിക്കുന്ന സത്യസന്ധനും അദ്ധ്വാനിയും ആയ ആ യുവാവിനെ കമ്പനി ഇഷ്ടപ്പെടുന്നു എന്ന് അര്‍ത്ഥം, അതിന്റെ വെളിച്ചത്തില്‍ ജോലിയും നല്‍കി.

പുതിയ രണ്ട് കമന്റുകള്‍- മേരിലില്ലിയുടെ പോസ്റ്റില്‍ നിന്ന്.

കമന്റ് നമ്പര്‍ ( 1)
അരുണ്‍ ചുള്ളിക്കല്‍ said...
രേഖകള് ഇന്നുതന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണു. ഇതിനിടയില് സിയാബ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെ HR മാനേജറുമായി (Mr. Vinay) സംസാരിച്ചു. ക്യാന്സര് ഉള്ള വിവരം അദ്ദേഹം ശരിവെച്ചു. സ്ഥാപനത്തിന്റെ എം.ഡി. അടക്കമുള്ളവര്ക്ക് ഈ വിവരം അറിവുള്ളതാണു. സിയാബിന്റെ എജ്യുക്കേഷണല് സര്ട്ടിഫികറ്റുകളില് അയാളുടെ പേര് Siyab എന്നാണു. വോട്ടേഴ്സ് കാര്ഡില് Shihab എന്നും. ഇതു കൊണ്ടാവാം ബാങ്ക് അക്കൌണ്ടില് ആ പേര് വന്നത് എന്നു കരുതുന്നു. സിയാബ് 2008 മെയ് മുതല് കീമോ ചെയ്യുന്നു. മേരിലില്ലി ഈ സ്ഥാപനത്തില് ജോലി ചെയ്യുന്നതിനാല് വിശദമായ പോസ്റ്റ് അവരുടെ ബ്ലോഗില് ഇടുന്നതാണു. മി. വിനയ് അദ്ദേഹത്തിന്റെ Contact number തന്നിട്ടുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടാന് താല്പര്യമുള്ളവര്ക്ക് നേരിട്ടൊ ഫോണിലോ സംസാരിക്കാം.

ഈ കമന്റിന്റെ അടിസ്ഥാനത്തില്‍ ഞാനടക്കം പലരും മറൈന്‍ ബ്ലിസിന്റ്റെ വെബ്സൈറ്റിലെ നമ്പറില്‍ ബന്ധപ്പെട്ടു.

കമന്റ് നമ്പര്‍ (2)
നമ്മുടെ ബൂലോകം said....
അരുണ്‍ ചുള്ളിക്കല്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇത്തരം കമന്റുകള്‍ ദയവായി എഴുതരുത്.
താങ്കള്‍ രേഖകള്‍ സ്വയം കണ്ട് ബോധ്യപ്പെടാമെന്നും ആവശ്യമാണെങ്കില്‍ അത് പണം നഷ്ടപ്പെട്ട ബ്ലോഗറെ കാണിക്കാമെന്നുമൊക്കെയാണല്ലോ പറഞ്ഞിരുന്നത് ? അതിന് താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് താങ്കളുടെ കമന്റില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് അസുഖമാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ സ്വയം കണ്ട് ബോദ്ധ്യപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുക. അതിനുശേഷമുള്ള താങ്കളുടെ ഒരു കമന്റിനായാണ് ബൂലോകത്തെ എല്ലാവരും കാത്തിരിക്കുന്നത്.

താങ്കള്‍ പറഞ്ഞ 'വിനയ് 'എന്ന എച്ച് ആര്‍ മാനേജരുടെ നമ്പര്‍ തരുകപോലും ഉണ്ടായില്ല. പിന്നെങ്ങനെ ബൂലോകര്‍ സംശയം തീര്‍ക്കും. 92XXXX1061 എന്നതല്ലേ അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ . ഈ നമ്പറില്‍ വിളിച്ചിട്ട് അദ്ദേഹം എടുക്കുന്നില്ല. ഓഫീസ് നമ്പറില്‍ (0484-406XXX6) വിളിച്ചപ്പോള്‍ അദ്ദേഹം ഓഫീസിന് വെളിയില്‍ ആണെന്ന മറുപടിയാണ് കിട്ടിയത്.

ഒരു കാര്യം കൂടെ...
സിയാബിന്റെ ജോലിയെ ഒരിക്കലും ബാധിക്കരുതെന്ന് കരുതിയിട്ടാണ് ഞങ്ങള്‍ ഞങ്ങളുടെ അന്വേഷണം മറൈന്‍ ബിസ്സ് ടി വി എന്ന ഓഫീസിലേക്ക് വ്യാപിപ്പിക്കാതിരുന്നത്. അവിടെ എല്ലാവര്‍ക്കും രോഗവിവരം ഒക്കെ അറിയാവുന്ന സ്ഥിതിക്ക ഞങ്ങള്‍ അന്വേഷണം ഇനി അവിടേക്കും വ്യാപിപ്പിക്കുന്നതില്‍ വിരോധമില്ലല്ലോ ?

എത് കൊല്ലം , ഏത് ഹോസ്പിറ്റല്‍ , ഏത് ഡോക്‍ടര്‍ , കേസ് നമ്പര്‍ എന്നീ കാര്യങ്ങള്‍ അറിയുന്നതോടെ കാര്യങ്ങള്‍ക്ക് തീരുമാനമാകും.
അത്രയും കാര്യങ്ങളേ അരുണും കണ്ട് ബോധിക്കേണ്ടതുള്ളൂ. മേരി ലില്ലിയെ പറ്റിച്ചതുപോലെ ഒരു ഏച്ച് ആര്‍ ഡിപ്പാര്‍ട്ട്മെന്റിനേയും സിയാബ് കബളിപ്പിച്ചിട്ടില്ല എന്ന് എന്തുറപ്പാണുള്ളത് ? ഞങ്ങള്‍ക്ക് അരുണ്‍ തെളിവുകള്‍ കണ്ടതിനുശേഷമുള്ള മറുപടിയാണ് ആവശ്യം.
മേരി ലില്ലി തയാറാക്കുന്ന പോസ്റ്റും ആധികാരികമായിത്തന്നെ ആയിരിക്കുമല്ലോ.
സകല തെളിവുകളും കയ്യില്‍ വച്ച് ഒരു സമിതിയുടെ പഠനത്തിനു വിധേയമാക്കിയാണ് ഞങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്ന് മനസ്സിലാക്കുക.
മറ്റൊന്ന് കൂടി , ഇപ്പോള്‍ സിയാബിന്റെ ജീവിതം കൊണ്ട് പന്താടുന്നത് നിങളൊക്കെ തന്നെയാണ്.


തുടരും.

Thursday, September 24, 2009

സിയാബ്, വീഡിയോ എവിടെ?

സിയാബ്, വീഡിയോ എവിടെ.
ലിങ്ക് ഇവിടെ.

സിയാബ്, വീഡിയോ എവിടെ?

ഈ സ്ക്രീന്‍ കാണാത്തവര്‍ ബൂലോകത്ത് ചുരുങ്ങും. സിയാബ് ഐ.എ.എസ് എന്ന പേരില്‍ പല വെബ് പേജുകളിലും പ്രചരിപ്പിക്കപ്പെട്ട ഈ യൂട്യൂബ് വീഡിയോ ഇന്നുമുതല്‍ കാണാനില്ല. അത് ഉടമസ്ഥന്‍ മാറ്റിയിരിക്കുന്നു എന്ന് അറിയിപ്പ് ലഭിക്കുന്നു.




ലിങ്ക് ഇതായിരുന്നു, http://www.youtube.com/watch?v=KAHItlETL3I
കണ്ടു കിട്ടുന്നവര്‍ അറിയിക്കണെ.

Wednesday, September 23, 2009

പറയൂ മേരിലില്ലി...

സിയാബ് എവിടെ?

ബൂലോകരെല്ലാം കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ച് ഇരിക്കുന്നല്ലോ.
മേരി ലില്ലിയുടെ ഈ പോസ്റ്റില്‍ ഇന്ന് രാവിലെ ഞാനിട്ട കമന്റ് ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ തന്നെ നീക്കം ചെയ്തു.

അരുണ്‍ ചുള്ളിക്കലിനോടുള്ളത് ആയിരുന്നെങ്കിലും കമന്റ് ഇതായിരുന്നു:

ശ്രീ.അരുണ്‍ ചുള്ളിക്കല്‍,
‍നിങ്ങള്‍ എന്തിനാണ് ഇനി ഇവിടെ കിടന്ന് റഫറി എടവാട് നടത്തുന്നത്.സിയാബിന് സത്യത്തില്‍ അരുണ്‍ ചുള്ളിക്കല്‍ പണികൊടുക്കുകയായിരുന്നു, ആ മാനേജര്‍ വിജയിനെ വിളിക്കാന്‍ പറഞ്ഞത്. അരുണ്‍ ഒന്നൂടെ വിളിച്ച് നോക്ക്, കമ്പനിക്ക് എല്ലാം ബോദ്ധ്യപ്പെട്ടിരിക്കുന്നു. ബൂലോകക്കാര്‍ പോലും മറൈന്‍ ബ്ലിസിനെ ഇതില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു, താങ്കളത് ചെയതത് നന്നായി, കാര്യങ്ങള്‍ പെട്ടന്ന് തീരുമാനമായി.
മേരി ലില്ലി പറയും, ഇല്ലെങ്കില്‍ ഒന്ന് വിളിച്ചേരെ.
അരുണ്‍ വിഷമിക്കണ്ട,സൈബര്‍ കേസ് കൊടുത്തിരുന്നെങ്കിലും കമ്പനി ഈ തട്ടിപ്പ് അറിഞ്ഞേനെ.അരുണായിട്ട് പറഞ്ഞതിനാല്‍ സിയാബിന് ജയില്‍ ഒഴിവായി.

അരുണ്‍ ചുള്ളിക്കലിന്റെ പോസ്റ്റില്‍ ഞാനിട്ട് കമന്റും ഡിലീറ്റ് ചെയ്യപ്പെട്ടിരികുന്നു.
അപ്പോള്‍ സംഗതി വാസ്തവമാണ്, കമ്പനി ഈ തട്ടിപ്പ് അറിഞ്ഞിരിക്കുന്നു.
രേഖകള്‍ ഹാജരാക്കാന്‍ സിയാബിന് സമയം കൊടുത്തുവെങ്കിലും സിയാബ് മുങ്ങി.
ഇതല്ലെ സത്യം?
പറയൂ മേരിലില്ലി?

അപ്ഡേറ്റ്:

അരുണ്‍ ചുള്ളിക്കലിന്റെ പോസ്റ്റില്‍ ഇപ്പോള്‍ ഇടാന്‍ ശ്രമിച്ച കമന്റ് മോഡറേറ്റ് ചെയ്യപ്പെട്ടു.
വെളിക്കിറങ്ങുമോന്ന് അറിയാത്തതിനാല്‍ ഇവിടെ പൂശുന്നു.
അതെന്താ അരുണെ എന്റെ കമന്റ് ഡിലീറ്റിയത്?
ഞാന്‍ അനാവശ്യം ഒന്നും പറഞ്ഞില്ലല്ലോ.
തൃശ്ശൂര്‍ക്കാരനും മനോജും പറയുന്ന വിവരക്കേട് എല്ലാം ഇവിടെ ഇടുകയും ചെയ്തിരിക്കുന്നു.
മേരിലില്ലിയുടെ പോസ്റ്റില്‍ ഇട്ട കമന്റും അവര്‍ ഡിലീറ്റി.
ഞാന്‍ അത് പുഴുങ്ങി വച്ചിട്ടുണ്ട്.

എടോ മനോജെ,
തനിക്ക് തലക്കകത്ത് കളിമണ്ണാണോ?അസുഖമാണെന്ന് പറഞ്ഞ് സിയാബ് ലീവെടുക്കാറുണ്ടെന്ന് എച്ച്.ആര്‍.മാനേജര്‍ കഴിഞ്ഞ ദിവസം ആരോടോ പറഞ്ഞത് താന്‍ വായിച്ചില്ലെ?ആ ലീവെടുത്തതിന്റെ ഒറിജിനല്‍ ഡോകുമെന്റ്സ് തരാന്‍ പറയുന്നതില്‍ കമ്പനിയെ എങ്ങിനെയാടോ കുറ്റപ്പെടുത്തുക?വിവരക്കേടല്ലാതെ ഈ സബ്ജക്റ്റില്‍ താന്‍ ഇതുവരെ വല്ലതും പറഞ്ഞിട്ടുണ്ടോ?അതിനെവിടാ വിവരം അല്ലെ?
അരുണ്‍ ചുള്ളിക്കല്‍,ഇത് പബ്ലിഷ് ചെയ്യില്ലായിരിക്കും, സാരമില്ല ഒരു കോപ്പി ഞാന്‍ അവിടെയും വച്ചേക്കാം.

സിയാബ്- തിരിച്ചറിവുകള്‍

സിയാബിന്റെ സഹപ്രവര്‍ത്തകനും ആരാധകനുമായിരുന്ന ഷെല്ലി എഴുതുന്നു,

കഷ്ടപ്പാടുകളിലൂടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായി എന്ന് ഞാന്‍ കരുതിയിരുന്ന എന്റെ അനിയനെ പോലെ ഞാന്‍ കരുതിയിരുന്ന വ്യക്തിയുടെ ബ്ലോഗിന് എന്റെ അഭിപ്രായങ്ങള്‍ എഴുതാന്‍ ഞാന്‍ തുടങ്ങിയതാണ്‌ ഈ ബ്ലോഗ്. ഒരു അനിയനെ പോലെ ഞാന്‍ സ്നേഹിച്ചിരുന്ന വ്യക്തിയെ കുറിച്ചു ഇപ്പോള്‍ കേള്‍ക്കുന്നത് സത്യമല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളൊന്നും കാണുന്നില്ല. എന്റെ സുഹൃത്തുക്കളുടെ പല ചോധ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ ആവാതെ തലകുനിച്ചു നില്‍ക്കേണ്ടി വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ ഒരു അവസ്ഥയായിരുന്നു. ആ സുഹൃത്ത് ശരിയോ തെറ്റോ എന്ന് പറയാന്‍ ഞാന്‍ ആളല്ല... എന്നാലും സഹാനുഭൂതി നിറഞ്ഞ മനസ്സോടെ ആരെയും അന്ധമായി വിസ്വസിക്കരുതെന്ന ഒരു പാഠംഈ അനുഭവത്തിലൂടെ ഞാന്‍ പഠിച്ചു. ഇതിനായി സഹായിച്ച എല്ലാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി....ഡേറ്റ് - 21-09-2009


ഇവിടെ വായിക്കാം.

ഇദ്ദേഹത്തിന്റെ ആദ്യകാല പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു.
shellyjoseph dot blogspot dot com/2009/06/ormmakurippukal-siyab-p-ias dot html -ഈ പോസ്റ്റ് ഇപ്പോഴില്ല.


ഗൂഗിളിന്റെ കാഷില്‍ പഴയ പോസ്റ്റ്

Tuesday, September 22, 2009

സിയാബ് - ചില ചിത്രങ്ങള്‍

ഓര്‍ക്കൂട്ട് ചിത്രങ്ങളാണ് ഇവിടെ ലിങ്ക് ചെയ്യുന്നത്. ചിത്രങ്ങള്‍ പോസ്റ്റാന്‍ നിവര്‍ത്തിയില്ല. തമ്പ്നെയിലുകളില്‍ ക്ലിക്ക് ചെയ്താല്‍ ഓര്‍ക്കൂട്ടില്‍ എത്താം. ഓര്‍ക്കൂട്ട് അക്കൌണ്ട് ഉള്ളവര്‍ക്കും, അത് കാണാന്‍ പെര്‍മിഷന്‍ ഉള്ളവര്‍ക്കും മാത്രമേ ഇത് കിട്ടൂള്ളൂ.


സിയാബിന്റെ ഓര്‍കൂട്ട് ആല്‍ബം




ചെറായ് ‍ബീച്ച് 24 -08 - 2009 ന് ഹരിലാല്‍ അപ്ലോഡ് ചെയ്തത്.



ഇലവീഴാപൂഞ്ചിറ. 22 - 03 - 2009 ന് അപ്ലോഡ് ചെയ്തത്.

Monday, September 21, 2009

സിയബിന്റെ സ്വന്തം ഡൊമൈന്‍

സിയാബിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇവിടെക്കാണാം.
ഈ കഷ്ടപ്പാടുകള്‍ക്കിടയിലും തന്റെ ജീവിതാനുഭവങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ ഇദ്ദേഹം പാടുപെടുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്.
ഏതോ വിവര ദോഷി പറയുന്നത് കേട്ടു, അത് ആരാധകരാരോ നിര്‍മ്മിച്ച് നല്‍കിയതാണെന്ന്.
ഹൂഇസ് ഹൂ പറയുന്നത് നോക്കിക്കെ.

Domain ID:D3709198-AFIN


Domain Name:ORMAKURIPPUKAL.IN

Created On:18-Jul-2009 13:38:16 UTC

Last Updated On:17-Sep-2009 03:54:00 UTC

Expiration Date:18-Jul-2010 13:38:16 UTC

Sponsoring Registrar:Directi Internet Solutions Pvt. Ltd. dba PublicDomainRegistry.com (R5-AFIN)

Status:OK

Registrant ID:DI_10136009

Registrant Name:Siyab P

Registrant Organization:Siyab

Registrant Street1:Punnapilli Madom

Registrant Street2:Kadavallur

Registrant Street3:Kunnamkulam

Registrant City:Thrissur

Registrant State/Province:Kerala

Registrant Postal Code:680543

Registrant Country:IN

Registrant Phone:+91.9895143215

Registrant Phone Ext.:

Registrant FAX:

Registrant FAX Ext.:

Registrant Email:@gmail.com

Admin ID:DI_10136009

Admin Name:Siyab P

Admin Organization:Siyab

Admin Street1:Punnapilli Madom

Admin Street2:Kadavallur

Admin Street3:Kunnamkulam

Admin City:Thrissur

Admin State/Province:Kerala

Admin Postal Code:680543

Admin Country:IN

Admin Phone:+91.9895143215

Admin Phone Ext.:

Admin FAX:

Admin FAX Ext.:

Admin Email:@gmail.com

Tech ID:DI_10136009

Tech Name:Siyab P

Tech Organization:Siyab

Tech Street1:Punnapilli Madom

Tech Street2:Kadavallur

Tech Street3:Kunnamkulam

Tech City:Thrissur

Tech State/Province:Kerala

Tech Postal Code:680543

Tech Country:IN

Tech Phone:+91.9895143215

Tech Phone Ext.:

Tech FAX:

Tech FAX Ext.:

Tech Email:@gmail.com

Name Server:NS11.NETWAYWEB.NET

Name Server:NS12.NETWAYWEB.NET

Name Server:

Name Server:

Name Server:

Name Server:

Name Server:

Name Server:

Name Server:

Name Server:

Name Server:

Name Server:

Name Server:

Information Updated: Tue, 22 Sep 2009 02:41:12 UTC

ത്യാഗി തന്നെ , തന്റെ ജീവിത പുസ്തകം തുറന്ന് വക്കാന്‍ പണം ചിലവഴിക്കുന്നത് കണ്ടില്ലെ?

കള്ളനു കഞ്ഞിവക്കുന്നവര്‍

സിയാബ് കള്ളനാണെങ്കില്‍ കൂടെ നില്‍ക്കുന്നവര്‍ കള്ളനു കഞ്ഞിവക്കുന്നവര്‍.
ഇത് ഒരു സ്റ്റേറ്റ്മെന്റല്ല , ആരോപണം ശരിയായാല്‍ സംഗതിയുടെ കിടപ്പ് വശം പറഞ്ഞതാകുന്നു.
പാവമ്പിടിച്ച അരുണ്‍ ചുള്ളിക്കലും മാദ്ധ്യമ സിംഹി (മാറാട് ഫേം) മേരി ലില്ലിയുമാണ് ഇപ്പോള്‍ കഞ്ഞിവപ്പുകാരായി ഫ്രേമില്‍ നില്‍ക്കുന്നവര്‍.
എന്നാല്‍ ആ ഫ്രേമൊന്ന് മാറ്റി നോക്കൂ, അവിടെ രണ്ട്പേര്‍ കാണും, കളക്റ്റര്‍ ബീനയും അവരുടെ ഭര്‍ത്താവ് പോലീസ് ഏമാനും. സിയാബിന്റെ പോസ്റ്റ് നോക്കൂ.
രണ്ട് പേരും സിയാബിന്റ്റെ ആദ്യ കാലങ്ങളില്‍ സഹായിച്ചവരും, സത്യം തിരിച്ചറിഞ്ഞ് സ്റ്റാന്റ് വിട്ടവരും.
എന്തുകൊണ്ട് ഇത്തരം ഒരു നുണ പ്രചരണം അവര്‍ തടയുന്നില്ല?
ബൂലോകം പോസ്റ്റില്‍ പറയുന്നത് ശരിയാണെങ്കില്‍ ഈ വിവരം അവര്‍ നേരത്തെ അറിഞ്ഞിരുന്നു. ഒരു സാമ്പത്തിക തട്ടിപ്പ് വരെ എത്തി നില്‍ക്കുന്ന ഒരു പ്രശ്നത്തില്‍ തന്റെ പേരുകൂടി ഉള്‍പ്പെടുന്നു എന്ന് അറിഞ്ഞിട്ടുപോലും യാതൊരു വിധ ആക്ഷനും എടുക്കാതെ നിഷ്കൃയമായി നില്‍ക്കുന്ന അവരുടെ നിലപാടാണ് സത്യത്തില്‍ കള്ളനു കഞ്ഞിവക്കുന്നതിന് സമാനമായത്.യഥാര്‍ത്ഥത്തില്‍ അവര്‍ ഈ വിഷയം അറിയുന്നില്ലെങ്കില്‍ ആരെങ്കിലും ഇതിന്റെ ലിങ്ക് ഒന്ന് അയച്ചു കൊടുക്കണെ.
കളക്റ്റര്‍ എന്നാല്‍ അഡീഷണല്‍ ഡിസ്റ്റ്രിക്റ്റ് മജിസ്റ്റ്രേറ്റാണെന്ന് തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് ഏതോ സിനിമയില്‍ പറയുന്നുണ്ട്.

സിവില്‍ സര്‍വ്വീസ് മെയിന്‍ 2006

2006 വര്‍ഷത്തില്‍ നടന്ന സിവില്‍ സര്‍വ്വീസ് മെയിന്‍സ് പരീക്ഷാഫലം താഴെ കൊടുക്കുന്നു
Man is 2006

മൊത്തം തിരഞ്ഞെടുക്കപ്പെട്ട 474 ഉദ്യോഗാ‍ര്‍ത്ഥികളില്‍ നിന്നും 425 പേര്‍ക്ക് പ്ലേസ്മെന്റ് ലഭിക്കുകയുണ്ടായി.ഇവരില്‍ 373 അണ്‍കുട്ടികളും 101 പെണ്‍കുട്ടികളുമായിരുന്നു. മൊത്തം പ്രിലിമിനറി പരീക്ഷ പാസ്സായ രണ്ട് ലക്ഷത്തോളം വരുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുമാണ് 0.237 ശതമാനം വരുന്ന ഈ സമര്‍ത്ഥര്‍ കടന്നു വന്നത്. പ്ലേസ്മെന്റ് ലഭിച്ച 425 ഇല്‍ പൊതു വിഭാഗത്തില്‍ 214, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ 144, പട്ടിക ജാതി വിഭാഗത്തില്‍ നിന്നും 80 , പട്ടിക വര്‍ഗ്ഗത്തില്‍ നിന്നും 80 പേരുമാണ് ഉള്‍പ്പെടുന്നത്. ഇവരില്‍ 18 പേര്‍ ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരാണ്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് യൂണിഫോം സര്‍വ്വീസ് ലഭിക്കുകയില്ല.

നിയമനം ലഭിച്ചവരും അവരുടെ കേഡറും താഴെ കൊടുക്കുന്നു.
Allocation

Sunday, September 20, 2009

സിയാബ്. ഐ.എ.എസ്

സിയാബ് എന്ന വാക്ക് സെര്‍ച്ച് ചെയ്താണ് പരസ്യം എന്ന ബ്ലോഗില്‍ എത്തിയത്.

അത്യാകര്‍ഷകമായ പ്രൌഢിയോടെ‍ ഒരു ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുന്ന സിയാബിന്റെ ഫോട്ടോ കണ്ട് സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത്രയും വലിയൊരു മനുഷ്യനെ കല്ലെറിയാന്‍ കൂട്ടുനിന്നോ ഞാന്‍ എന്നൊരു സംശയം തോന്നുന്നു.
സെമിനാറിന്റെ
വിശദാംശങ്ങള്‍ ഇവിടെ കാണാം.

Wednesday, September 16, 2009

സിയാബ്, ഒരു കമന്റ്

നമ്മുടെ ബൂലോകം എന്ന ബ്ലോഗില്‍ ഇട്ട ഒരു കമന്റ് .
സംശയം നമ്പറിട്ട് എന്റെ അഭിപ്രായം.
1.എഴുതാന്‍ തുടങ്ങിയിട്ടല്ലെ ഉള്ളൂ. ആദ്യ കാലം കഷ്ടപ്പാടുകള്‍ ആയിരുന്നല്ലോ.തുടര്‍ന്ന് വരുന്ന പോസ്റ്റുകളില്‍ അത് എഴുതുമായിരിക്കും
2.പലരും ബ്കോഗ് എഴുതുന്നത് തങ്ങളുടെ തൊഴില്‍ മാറ്റി വച്ചാണ്. മനസ്സിന് റിലാക്സേഷന്‍ നല്‍കുന്ന എന്തെങ്കിലും എഴുതുക എന്ന ഉദ്ദേശം ആവാം.
3.ജയിച്ചു എന്ന് പറയുന്നത് ഐ.എ.എസ് ആണെന്ന് എവിടെയും പറയുന്നില്ല.അതിനാല്‍ തന്നെ സബ് കളക്റ്ററാണോ അസ്സിസ്റ്റന്റ് കളക്റ്ററാണോ എന്നൊന്നും പറയേണ്ട കാര്യമില്ലല്ലോ. ഒരു വാശിപ്പുറത്ത് ഫിസിക്കല്‍ ടെസ്റ്റ് പാസ്സായതാവും.പിന്നെ ശാലോം, അത് കത്തനാര്‍മാരുടെ എന്തോ ഇടപാടല്ലെ,ഇയാള്‍ പറയുന്ന അച്ചന്‍ കേട്ടറിവ് വച്ച് എഴുതിയതാവും.മറ്റ് നല്ല പത്രങ്ങളിലൊന്നും വാര്‍ത്ത വന്നില്ലല്ലോ.ഈ മോശം ജീവിത സാഹചര്യങ്ങളില്‍ നിന്നും ഐ.എ.എസ് മെയിന്‍ ലിസ്റ്റില്‍ കയറിക്കൂടുക എന്നത് തന്നെ വലിയ കാര്യമല്ലെ?
4.ഐ.എ.എസ് പാസ്സായി എന്ന് എവിടേയും ഇദ്ദേഹം പറയുന്നില്ലല്ലോ, പിന്നെ ഈ പത്രക്കട്ടിങ്ങിന്റെ കാര്യം ഉദിക്കുന്നില്ല.ഐ.എ.എസ് പാസ്സാവാത്തോണ്ട് ലിസ്റ്റില്‍ പേരില്ല.
5.അത് സിയാബിനെ അറിയൂ.
6.പൊന്നാനി കോളേജില്‍ സ്വീകരണം കിട്ടിയിരിക്കാം, പക്ഷെ പ്രശസ്തി ആഗ്രഹിക്കാത്ത ഈ കൂട്ടുകാരന്‍ അത് പറയാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.
7.ബൂലോകത്തുള്ള ആരോടൊക്കെയാണ് കളക്റ്ററായ് പോസ്റ്റിങ് കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞത് ന്ന് അറിഞ്ഞാല്‍ കൊള്ളാം.
8.ആരോട് പറഞ്ഞു എന്ന് വ്യക്തമാക്കണ്ടെ?
9.ആ മാദ്ധ്യമങ്ങളിലെല്ലാം കിട്ടാന്‍ സാദ്ധ്യത ഉണ്ട് എന്നേ പറഞ്ഞിട്ടുള്ളൂ.കിട്ടി എന്ന് ആരും പറഞ്ഞിട്ടില്ല്ല.
10.ശാലോം പറഞ്ഞതിന് ശാലോം മറുപടി പറയുമായിരിക്കും.
11.ഇംഗ്ലീഷ് അറിഞ്ഞാലേ ഐ.എ.എസ് കിട്ടൂ എന്നത് തെറ്റായ ധാരണയാണ് സുഹൃത്തേ.ഇംഗ്ലീഷ് അത്യാവശ്യ പരിജ്ഞാനം മാത്രം മതി ഐ.എ.എസിന്. കൂടൂതല്‍ അന്വേഷിച്ചാല്‍ അറിയാം.
12.വീണ്ടും ഇംഗ്ലീഷ്, ഇംഗ്ലീഷിനോട് അയാള്‍ക്ക് താത്പര്യമില്ലായിരിക്കും. ഒരു എസ്സേ കോമ്പറ്റീഷന്‍ നടത്താം നമുക്ക്.
13. ഗൂഗിള്‍ കാഷില്‍ നിന്ന് സാധനം എടുത്ത് കാണിക്ക്, നിങ്ങള്‍ ഈ പറഞ്ഞ ആരോപണം നിങ്ങള്‍ക്ക് മാത്രമേ അറിയാവൂ, മറ്റാരും അത് ശ്രധിച്ചിട്ടുണ്ടാവില്ല.
14.ഓര്‍കൂട്ട് പ്രൊഫൈല്‍ ഇല്ലെന്ന് ആരാണ് പറഞ്ഞത്? ഓര്‍ക്കൂട്ട് പ്രൊഫൈല്‍ ഉണ്ട് അതില്‍ 707 ഫ്രണ്ഡ്സും ഉണ്ട്.
ഇതാ പ്രൊഫൈല്‍
15.ബീന മാഡത്തിനോട് സംസാരിച്ചിട്ട് പറയാം.
16.സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ എല്ലാം പാസ്സായിട്ടില്ല എന്ന്‍ പറഞ്ഞാല്‍ ചിലത് പാസ്സായിട്ടുണ്ട് എന്നാണല്ലോ, അല്ലെ?
ഇത് പബ്ലീഷ് ചെയ്യാതിരിക്കുമോ, എന്നാല്‍ എന്റെ ബ്ലോഗില്‍കൂടി ഇട്ടേക്കാം.

Sunday, August 16, 2009

വിനയുടെ ലോകം

വിനയുടെ ചെയ്തികള്‍ക്ക് ഒരു നോട്ടീസ് ബോഡ്.
വിനയയുടെ ലോകം.